വയലാ എൻവി യുപി സ്കൂളിൽ നല്ലപാഠം ഫുട്ബോൾ ക്ലബ്
Mail This Article
×
കടയ്ക്കൽ∙ വയലാ എൻ.വി. യുപി സ്കൂളിൽ മനോരമ 'നല്ലപാഠം' യൂണിറ്റ് ഫുട്ബോൾ ക്ലബ് തുടങ്ങി. ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ മുൻ നായകൻ കെ.അജയൻ ക്ലബ് ഉദ്ഘാടനം ചെയ്തു. വീ ഫോർ വയലാ ക്ലബ് ആണ് പരിശീലനം നൽകുന്നത്. സ്കൂൾ പ്രഥമാധ്യാപിക പി.ടി.ഷീജ, വീ ഫോർ വയലാ ക്ലബ് പ്രസിഡന്റ് രാജേഷ് കുമാർ. ആർ.ഷൈൻ വയലാ, ആർ. രജനീഷ് കുമാർ, അധ്യാപകരായ കെ.വി.മനു മോഹൻ, എ. ഷാനവാസ്, നല്ലപാഠം കോ–ഓഡിനേറ്റർമാരായ എബിൻ വർഗീസ്, ടി.സീമ എന്നിവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.