‘ഉജ്വല ബാല്യം’ പുരസ്കാരം ജില്ലയിൽ നിന്ന് 3 പേർക്ക്
കൊല്ലം ∙ സംസ്ഥാനതലത്തിൽ വനിതാ ശിശു വികസന വകുപ്പ് നൽകുന്ന ‘ഉജ്വല ബാല്യം’ പുരസ്‌കാരം സ്വന്തമാക്കി ജില്ലയിൽ നിന്ന് 3 പേർ. വ്യത്യസ്ത മേഖലകളിൽ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്. കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി

കൊല്ലം ∙ സംസ്ഥാനതലത്തിൽ വനിതാ ശിശു വികസന വകുപ്പ് നൽകുന്ന ‘ഉജ്വല ബാല്യം’ പുരസ്‌കാരം സ്വന്തമാക്കി ജില്ലയിൽ നിന്ന് 3 പേർ. വ്യത്യസ്ത മേഖലകളിൽ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്. കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐടി, കൃഷി,
മാലിന്യ സംസ്‌കരണം, ജീവകാരുണ്യ പ്രവർത്തനം, ക്രാഫ്റ്റ്, ശിൽപനിർമാണം, ധീരത എന്നീ മേഖലകളിൽ മികവ് തെളിയിച്ചവരെയാണ് പുരസ്കാരത്തിന് (25,000 രൂപ)പരിഗണിക്കുന്നത്. ജില്ലാതലത്തിൽ ജില്ലാ കലക്ടർ അധ്യക്ഷനായുള്ള കമ്മിറ്റിയാണ് ജേതാക്കളെ തിരഞ്ഞെടുക്കുന്നത്. 14ന് സംസ്ഥാന ശിശുദിനാഘോഷ പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ചടങ്ങിൽ മന്ത്രി വീണാ ജോർജ് പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.
എസ്. സിദ്ധി വിനായക്
കൃഷി, കല, സാഹിത്യം, ബുദ്ധി സാമർഥ്യം എന്നീ മേഖലകളിൽ കഴിവ് തെളിയിച്ചാണ് സിദ്ധി വിനായക് 6–11 വയസ്സ് വരെയുള്ളവരുടെ പൊതുവിഭാഗത്തിലെ ഉജ്വല ബാല്യം പുരസ്കാരം നേടിയത്. കരുനാഗപ്പള്ളി ആദിനാട് വടക്ക് ചക്കാലത്തറയിൽ പ്രവാസിയായ സജിത്ത് പവിത്രന്റെയും അധ്യാപിക ഹനാൻ ബാബുവിന്റെയും മകനാണ്. ഒന്നര വയസ്സ് മുതൽ കാര്യങ്ങളും അറിവുകളും ഓർത്തു വയ്ക്കുന്നതിൽ മിടുക്കനായ സിദ്ധി കൃഷിയിലാണ് അവസാനമായി വെന്നിക്കൊടി പാറിച്ചത്. ക്ലാപ്പന സെന്റ് ജോസഫ് സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിയായ സിദ്ധി ഈ കഴിഞ്ഞ കർഷക ദിനത്തിന് സ്കൂളിലെത്തിയത് സ്വയം കൃഷി ചെയ്തുണ്ടാക്കിയ മൈക്രോ ഗ്രീൻ ഉൽപന്നങ്ങളുമായാണ്.
പി.ആനന്ദ് ഭൈരവ് ശർമ
സംഗീത മേഖലയിൽ കഴിവ് തെളിയിച്ചാണ് പി.ആനന്ദ് ഭൈരവ് ശർമ 12–18 വയസ്സ് വരെയുള്ളവരുടെ പൊതുവിഭാഗത്തിലെ ഉജ്വല ബാല്യം പുരസ്കാരം നേടിയത്. കുണ്ടറ പെരുമ്പുഴ വടക്കേ ഇല്ലം തൃക്കോയിക്കൽ മൃദംഗം അധ്യാപകനായ മുഖത്തല പ്രവീൺ ശർമയുടെയും സംഗീത അധ്യാപികയായിരുന്ന ആശ പ്രവീൺ ശർമയുടെയും മകനാണ്. ചെറുപ്പം മുതലേ സംഗീതത്തോട് അഭിരുചിയുള്ള ആനന്ദിന്റെ സംഗീതത്തിൽ ഇതിനോടകം കാവാലം ശ്രീകുമാർ, മധു ബാലകൃഷ്ണൻ, നജീം അർഷാദ് എന്നിവരെല്ലാം പാടിക്കഴിഞ്ഞു. പള്ളിമൺ സിദ്ധാർഥ സ്കൂൾ പ്ലസ് വൺ വിദ്യാർഥിയാണ്. സംസ്ഥാന സിബിഎസ്ഇ കലോത്സവത്തിൽ കർണാടക സംഗീതം, വയലിൻ, ഓടക്കുഴൽ എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.
ജി. വിഷ്ണു
ചിത്രരചനയിൽ കഴിവ് തെളിയിച്ചാണ് ജി.വിഷ്ണു 12–18 വയസ്സ് വരെയുള്ളവരുടെ ഭിന്നശേഷി വിഭാഗത്തിലെ ഉജ്വല ബാല്യം പുരസ്കാരം നേടിയത്. ഓച്ചിറ കാരാഴ്ച മഠത്തിൽ കൊറ്റമ്പള്ളി ഗായത്രി ഭവനത്തിൽ വിമുക്തഭടനായ ഗോപകുമാറിന്റെയും ഗായത്രി ഗോപകുമാറിന്റെയും മകനാണ്. ഫാ. അഗസ്റ്റിനോ വിച്ചിനി സ്പെഷൽ സ്കൂളിൽ 9–ാം ക്ലാസിൽ പഠിക്കുന്നു. അതിനാൽ കുടുംബവും കൊച്ചിയിലാണ് ഇപ്പോൾ. ചിത്രരചന, കാർട്ടൂൺ, പെയിന്റിങ്, രംഗോലി, ക്ലേ മോഡലിങ് എന്നീ മേഖലകളിലെല്ലാം കഴിവ് തെളിയിച്ചിട്ടുണ്ട്. സംസ്ഥാന തല ശാസ്ത്രമേളയിലും കലോത്സവത്തിലും പുരസ്കാരം സ്വന്തമാക്കിയിട്ടുണ്ട്.