കൊല്ലം ജില്ലയിൽ ഇന്ന് (19-11-2023); അറിയാൻ, ഓർക്കാൻ
അഭിമുഖം 21 ന് കരുനാഗപ്പള്ളി ∙ പണ്ടാരത്തുരുത്ത് ഗവ.എൽപിഎസിൽ എൽപിഎസ്ടി താൽക്കാലിക ഒഴിവിലേക്കുള്ള അഭിമുഖം 21 ന് രാവിലെ 11 ന് നടക്കും. ഡിഎൽഎഡ്, (ടിടിസി) കെ ടെറ്റ് യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി സ്കൂൾ ഓഫിസിൽ എത്തിചേരണമെന്നു പ്രഥമാധ്യാപിക അറിയിച്ചു. പമ്പ ബസ് സർവീസ്

അഭിമുഖം 21 ന്
കരുനാഗപ്പള്ളി ∙ പണ്ടാരത്തുരുത്ത് ഗവ.എൽപിഎസിൽ എൽപിഎസ്ടി താൽക്കാലിക ഒഴിവിലേക്കുള്ള അഭിമുഖം 21 ന് രാവിലെ 11 ന് നടക്കും. ഡിഎൽഎഡ്, (ടിടിസി) കെ ടെറ്റ് യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി സ്കൂൾ ഓഫിസിൽ എത്തിചേരണമെന്നു പ്രഥമാധ്യാപിക അറിയിച്ചു.
പമ്പ ബസ് സർവീസ്
കരുനാഗപ്പള്ളി∙ മണ്ഡല മകര വിളക്കിനോട് അനുബന്ധിച്ചു പടനായർകുളങ്ങര മഹാദേവർ ക്ഷേത്രത്തിൽ നിന്നു പമ്പ സർവീസ് ആരംഭിച്ചു. സർവീസിന് ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. സെക്രട്ടറി ആർ.മുരളി, വൈസ് പ്രസിഡന്റ് ജഗൻദേവ്, രാജീവൻ, എസ്.ഗിരീഷ് തുടങ്ങിയവർ പങ്കെടുത്തു.
ബസ് സർവീസ് ആരംഭിച്ചു
കരുനാഗപ്പള്ളി ∙ കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും വെള്ളനാതുരുത്ത് വഴി കാട്ടിൽ മേക്കതിൽ ക്ഷേത്രത്തിലേക്കു ബസ് സർവീസ് ആരംഭിച്ചു. കരുനാഗപ്പള്ളി സ്റ്റാൻഡിൽ നിന്നും പുറപ്പെട്ട് ലാലാജിമുക്ക്–പണിക്കർകടവ് –വെള്ളനാതുരുത്ത് മൈനിങ് ഏരിയ വഴി കാട്ടിൽ മേക്കതിൽ ക്ഷേത്രത്തിൽ എത്തി ചേരുന്ന സർവീസാണ് ആരംഭിച്ചത്. ചങ്ങാട യാത്ര ഒഴിവാക്കി കരുനാഗപ്പള്ളിയിൽ നിന്ന് ക്ഷേത്രസന്നിധിയിൽ എത്തി ചേരാൻ ബസ് സർവീസ് ഉപകരിക്കും. സി.ആർ.മഹേഷ് എംഎൽഎ യുടെ ആവശ്യ പ്രകാരം കെഎസ്ആർടിസി കരുനാഗപ്പള്ളി ഡിപ്പോയിൽ നിന്നാണ് ബസ് സർവീസ് ആരംഭിച്ചത്. സർവീസിന്റെ ഉദ്ഘാടനം സി.ആർ.മഹേഷ് എംഎൽഎ നിർവഹിച്ചു. ആലപ്പാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് യു.ഉല്ലാസ്, കെഎസ്ആർടിസി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ശിലാസ്ഥാപനം നാളെ
പടിഞ്ഞാറെ കല്ലട ∙ ഗവ.എച്ച്എസ്എസിൽ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നാളെ രാവിലെ 10നു കോവൂർ കുഞ്ഞുമോൻ എംഎൽഎ നിർവഹിക്കും.
വൈദ്യുതി മുടക്കം
ഗുരുവായൂർ ∙ ടി.എൻ.പ്രതാപൻ എംപിയുടെയും രമയുടെയും മകൻ ആഷിക്കും ഗുരുവായൂർ പടിഞ്ഞാറെനട കുഞ്ഞീരകത്ത് ഭക്തവത്സലന്റെയും ആശയുടെയും മകൾ അപർണയും വിവാഹിതരായി. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, പശ്ചിമ ബംഗാൾ ഗവർണർ സി.വി.ആനന്ദബോസ്, കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി, മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണൂക്കാടൻ തുടങ്ങിയവർ പങ്കെടുത്തു.