കിഴക്കേ തെരുവ് ഇരിങ്ങൂർ ക്ഷേത്രത്തിൽ മോഷണം
കൊട്ടാരക്കര ∙ കിഴക്കേത്തെരുവ് ഇരിങ്ങൂർ അമ്മണം കോട് മഹാവിഷ്ണു ക്ഷേത്രത്തിൽ മോഷണം. വഞ്ചി കുത്തി പൊളിച്ച് പണം അപഹരിച്ചു.ശ്രീകോവിലിന്റെ കതകും ഓഫിസിന്റെയും ഗേറ്റിന്റെയും പൂട്ടും പൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്.ഇന്നലെ രാവിലെ ജീവനക്കാർ മുൻവശത്തെ ഗേറ്റ് തുറന്ന് അകത്തു കയറിയപ്പോഴാണ് ശ്രീകോവിലിന്റെ കതക്

കൊട്ടാരക്കര ∙ കിഴക്കേത്തെരുവ് ഇരിങ്ങൂർ അമ്മണം കോട് മഹാവിഷ്ണു ക്ഷേത്രത്തിൽ മോഷണം. വഞ്ചി കുത്തി പൊളിച്ച് പണം അപഹരിച്ചു. ശ്രീകോവിലിന്റെ കതകും ഓഫിസിന്റെയും ഗേറ്റിന്റെയും പൂട്ടും പൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്. ഇന്നലെ രാവിലെ ജീവനക്കാർ മുൻവശത്തെ ഗേറ്റ് തുറന്ന് അകത്തു കയറിയപ്പോഴാണ് ശ്രീകോവിലിന്റെ കതക് ഇളകി മാറിയത് ശ്രദ്ധയിൽപ്പെട്ടത്.
മോഷണം നടന്നെന്ന ശാന്തി വിഷ്ണു നമ്പൂതിരിയുടെയും ഉപദേശക സമിതി പ്രസിഡന്റ് പങ്കജാക്ഷൻ പിള്ളയുടെയും അറിയിപ്പിനെത്തുടർന്ന് കൊട്ടാരക്കര പൊലീസ് സ്ഥലത്ത് എത്തി. കൂടാതെ ഓഫിസിൽ സൂക്ഷിച്ചിരുന്ന വഴിപാട് രസീത് എഴുതിയ പണവും കള്ളൻ കൊണ്ടുപോയി. ആയിരത്തിലേറെ രൂപ നഷ്ടമായെന്ന് കണക്കാക്കുന്നു. ശ്രീകോവിലിന്റെ കതക് ഉപയോഗിക്കാൻ പറ്റാത്തവിധം നശിപ്പിച്ച നിലയിൽ ആണ്.
വഞ്ചിയും തകർത്തു. കമ്പിപ്പാര സമീപത്ത് നിന്നു കണ്ടെടുത്തു. ക്ഷേത്രങ്ങളിലെ മോഷണം തടയാനും കവർച്ചക്കാരെ കണ്ടെത്താനും പൊലീസ് സത്വര നടപടി സ്വീകരിക്കണമെന്ന് ഉപദേശകസമിതി പ്രസിഡന്റ് പങ്കജാക്ഷൻ പിള്ള, സെക്രട്ടറി രാജേന്ദ്രൻ പിള്ള, കെ.വിജയകുമാർ, കെ.രഞ്ജിത്ത് കുമാർ എന്നിവർ ആവശ്യപ്പെട്ടു.