ADVERTISEMENT

കടയ്ക്കൽ ∙ ഇന്ധനം ലാഭിക്കാൻ റോഡിലെ ഇറക്കത്തിൽ വാഹനങ്ങൾ ന്യൂട്രൽ ഗീയറിൽ ആക്കി ഓടിക്കുന്നത് അപകടത്തിന് വഴിയൊരുക്കുന്നു. തിരുവനന്തപുരം ചെങ്കോട്ട റോഡിൽ കുളത്തുപ്പുല മുതൽ മടത്തറ വരെയാണ് റോഡിൽ ഇറക്കത്തിൽ ഇങ്ങനെ ന്യൂട്രലിൽ ലോറികൾ ഉൾപ്പെടെ ഓടിക്കുന്നത്. തമിഴ്നാട്ടിൽ നിന്നു വരുന്ന ലോറികൾ മടത്തറ മേലേമുക്ക് മുതൽ മടത്തറ ജംക്‌ഷൻ വരെ ഇങ്ങനെ ആണ് പോകുന്നത്. പെട്ടെന്നു ബ്രേക്കിടാൻ ശ്രമിക്കുമ്പോൾ ബ്രേക്ക് കിട്ടില്ലെന്നതാണ് ഈ രീതിയുടെ കുഴപ്പം. നിയന്ത്രണം വിട്ട് വാഹനങ്ങളിൽ ഇടിക്കുകയോ മറിയുകയോ ചെയ്യാൻ സാധ്യത ഏറെയാണ്. 

രണ്ടു ദിവസം മുൻപ് സിമന്റ് കയറ്റിയ ലോറി ഇങ്ങനെ പോകവേ ഡ്രൈവർ പെട്ടെന്നു ബ്രേക്കിട്ടത് മൂലം നിയന്ത്രണം വിട്ടു മറി‍‍‌‍ഞ്ഞതാണ് അപകട പരമ്പരയിലെ ഒടുവിലേത്. മടത്തറ മേലേമുക്കിൽ നിന്നു 2 കിലോമീറ്റർ ദൂരം ന്യൂട്രലിൽ ആണു വാഹനം ഓടിക്കുന്നത്. ഡ്രൈവർമാരോട് അന്വേഷിച്ചാൽ വാഹന ഉടമയുടെ നിർദേശപ്രകാരം ആണ് ഇങ്ങനെ വണ്ടി ഓടിക്കുന്നതെന്നാണു വിവരം. മടത്തറ മേലേമുക്ക് മുതൽ മടത്തറ ജംക്‌ഷൻ വരെ വളവുകളും ഏറെയാണ്. വളവുകളിൽ ആണ് അപകടം ഏറെയും ഉണ്ടാകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com