കരുണയില്ലാതെ അധികൃതർ; മിന്നലിൽ വ്യാപക നാശം, ഉപജീവനമാർഗമായ പശുവും ചത്തു
കടയ്ക്കൽ∙ അധികൃതരുടെ അവഗണനയിൽ കഴിയുന്ന നിർധന കുടുംബത്തിന്റെ വീട്ടിൽ മിന്നലിൽ വ്യാപക നാശം. ഉപജീവനമാർഗമായ പശു ചത്തു. അടച്ചുറപ്പില്ലാത്ത വീടിന്റെ ഭിത്തി ഉൾപ്പെടെ തകർന്നു. ചിതറ പഞ്ചായത്തിൽ ഐരക്കുഴി വാർഡിൽ വയലിക്കട കറുത്ത കാട്ടിൽ വീട്ടിൽ ലീല (60), മകൾ ലത (40) എന്നിവർ താമസിക്കുന്ന വീട്ടിലാണ് കഴിഞ്ഞ

കടയ്ക്കൽ∙ അധികൃതരുടെ അവഗണനയിൽ കഴിയുന്ന നിർധന കുടുംബത്തിന്റെ വീട്ടിൽ മിന്നലിൽ വ്യാപക നാശം. ഉപജീവനമാർഗമായ പശു ചത്തു. അടച്ചുറപ്പില്ലാത്ത വീടിന്റെ ഭിത്തി ഉൾപ്പെടെ തകർന്നു. ചിതറ പഞ്ചായത്തിൽ ഐരക്കുഴി വാർഡിൽ വയലിക്കട കറുത്ത കാട്ടിൽ വീട്ടിൽ ലീല (60), മകൾ ലത (40) എന്നിവർ താമസിക്കുന്ന വീട്ടിലാണ് കഴിഞ്ഞ രാത്രി 11ന് മിന്നലേറ്റത്. അമ്മയും മകളും അത്ഭുതകരമായി രക്ഷപ്പെട്ടു.
സമീപത്തെ വൈദ്യുത തൂണിന് മുകൾ ഭാഗം മിന്നലേറ്റ് കത്തി . വൈദ്യുത തൂണിലെ ലൈനുമായി ബന്ധിപ്പിച്ചിരുന്ന വയർ കത്തി തീ വ്യാപിച്ചു. മെയിൻ സ്വിച്ച് ഉൾപ്പെടെ പൊട്ടിത്തെറിച്ചു. ഇവർ ഉറങ്ങിയ മുറിയുടെ ഭിത്തിയിൽ വിള്ളലുണ്ടായി.
തൊഴുത്തിൽ കെട്ടിയിരുന്ന പശുവാണ് ചത്തത്. രണ്ടു വർഷം മുൻപ് കിഴക്കുംഭാഗത്തുള്ള സംഘടന ഇവരുടെ ജീവിത മാർഗത്തിനു നൽകിയ പശുവാണിത്. പാൽ വിൽപന നടത്തിയായിരുന്നു ജീവിതം. റവന്യു ഉദ്യോഗസ്ഥരും പഞ്ചായത്ത് അംഗങ്ങളും സ്ഥലത്ത് എത്തി.
പനിയെ തുടർന്ന് കാലിനു ഉണ്ടായ അവശതയിൽ കഷ്ടപ്പെട്ടാണ് ലീലയുടെ ജീവിതം. വർഷങ്ങൾക്ക് മുൻപ് ലീലയുടെ ഭർത്താവ് മരിച്ചു.
ലത സുഖമില്ലാത്ത ആളാണ്. ഒട്ടേറെ തവണ ചിതറ പഞ്ചായത്തിൽ വീടിന് അപേക്ഷ നൽകിയിട്ടും ഫലം ഉണ്ടായില്ല. അറ്റകുറ്റപ്പണിക്കും സഹായം ലഭിച്ചില്ല.കിണറിന്റെ വശംകെട്ടാൻ ആനുകൂല്യത്തിനും അപേക്ഷ നൽകി കിട്ടിയില്ല. ശുചിമുറി തകർന്ന നിലയിലാണ്. വീടില്ലാത്തവർക്ക് വീട്, എല്ലാവർക്കും ശുചിമുറി, കിണർ നൽകുമെന്ന് പഞ്ചായത്തും സർക്കാരും വാഗ്ദാനം ചെയ്യുമ്പോഴും ലീലയുടെയും മകളുടെയും ദുരിതം ആരും കാണുന്നില്ല.