കൊട്ടാരക്കര ∙ അഗ്നിരക്ഷാ നിലയത്തിനു രവിനഗറിൽ സ്ഥലം നൽകുന്നില്ല. കൊട്ടാരക്കരയിൽ നിന്ന് പത്തനാപുരം നിയോജകമണ്ഡലത്തിൽപ്പെട്ട സദാനന്ദപുരത്തേക്ക് മാറ്റാൻ നീക്കം. നിലവിൽ കൊട്ടാരക്കര നഗരസഭയിൽ പുലമണിൽ മാർക്കറ്റിനായി പണിത കെട്ടിടത്തിൽ ഇടുങ്ങിയ സൗകര്യങ്ങളോടെയാണു പ്രവർത്തിക്കുന്നത്. ഇടുങ്ങിയ റോഡാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊട്ടാരക്കര ∙ അഗ്നിരക്ഷാ നിലയത്തിനു രവിനഗറിൽ സ്ഥലം നൽകുന്നില്ല. കൊട്ടാരക്കരയിൽ നിന്ന് പത്തനാപുരം നിയോജകമണ്ഡലത്തിൽപ്പെട്ട സദാനന്ദപുരത്തേക്ക് മാറ്റാൻ നീക്കം. നിലവിൽ കൊട്ടാരക്കര നഗരസഭയിൽ പുലമണിൽ മാർക്കറ്റിനായി പണിത കെട്ടിടത്തിൽ ഇടുങ്ങിയ സൗകര്യങ്ങളോടെയാണു പ്രവർത്തിക്കുന്നത്. ഇടുങ്ങിയ റോഡാണ് ഫയർസ്റ്റേഷന് മുന്നിലുള്ളത്. മിക്കപ്പോഴും വാഹനങ്ങൾ പാർക്ക് ചെയ്ത് ഗതാഗത തടസ്സം ഉണ്ടാകും. 

ഇവിടെ നിന്നു പുറത്തുകടന്നാൽ പുലമണിലെ ട്രാഫിക് സിഗ്നലിലും ഏറെ നേരെ കിടക്കേണ്ടി വരും. സഹായം ആവശ്യപ്പെട്ട് വിളി എത്തിയാൽ ടൗൺ വിടണമെങ്കിൽ 15-20 മിനിറ്റ് വേണ്ടി വരും. കൂടാതെ അഗ്നിരക്ഷാനിലയത്തിൽ മതിയായ സൗകര്യങ്ങളും ഇല്ല. ഈ സാഹചര്യത്തിലാണ് സർക്കാരിന് പല തവണ നിവേദനങ്ങൾ എത്തുന്നത്. രവിനഗറിൽ എംസി റോഡിനോട് ചേർന്ന് കാടുകയറിയ 20 സെന്റ് സ്ഥലം ആവശ്യപ്പെട്ടായിരുന്നു നിവേദനം. സ്ഥലം ലഭിച്ചാൽ അഗ്നിരക്ഷാ സേനയ്ക്ക് വേഗത്തിൽ ദുരന്തസ്ഥലത്ത് എത്താനാകും. രക്ഷാദൗത്യം ഫലപ്രദമാകും.

ADVERTISEMENT

എന്നാൽ കെഐപിയുടെ രവിനഗറിലെ സ്ഥലം വിട്ടു നൽകുന്ന ഒരു ചർച്ചയിലും അഗ്നിരക്ഷാ നിലയത്തിന്റെ നിവേദനം പരിഗണിച്ചില്ല. കൊട്ടാരക്കരയിൽ നിന്നും 5 കിമി അകലെയുള്ള സദാനന്ദപുരത്തെ കെഐപിയുടെ സ്ഥലം വേണമെങ്കിൽ നൽകാമെന്നാണു ലഭിച്ച വിവരം. ഇവിടെ സ്ഥലം ലഭിച്ചാൽ കൊട്ടാരക്കര മേഖലയിൽ സേവനം വൈകുമെന്നാണ് ആശങ്ക. മറ്റ് മാർഗങ്ങളില്ലാതെ വന്നാൽ സദാനന്ദപുരത്തേക്ക് രക്ഷാനിലയം മാറ്റാനാണ് തീരുമാനം എന്ന അറിയുന്നു.