ഓച്ചിറയിൽ പന്ത്രണ്ടുവിളക്ക് ദർശിച്ച് ഭക്തസഹസ്രങ്ങൾ
ഓച്ചിറ∙ പരബ്രഹ്മ സന്നിധിയിൽ നാമജപങ്ങളാലും ശരണം വിളികളാലും മുഖരിതമായ നിമിഷത്തിൽ ആൽത്തറകളിലെ കൽവിളക്കിൽ തെളിച്ച നിറദീപങ്ങൾ ദർശിച്ചു സായുജ്യം നേടിയ ഭക്തർ പടനിലത്തുനിന്നു പടിയിറങ്ങി. പന്ത്രണ്ട് ദിനരാത്രങ്ങൾ വ്രതശുദ്ധിയോടെ പടനിലത്ത് ഭജനം പാർത്ത ഭക്തർ എല്ലാ ദുഃഖങ്ങളും പരബ്രഹ്മ സന്നിധിയിൽ സമർപ്പിച്ചാണ്

ഓച്ചിറ∙ പരബ്രഹ്മ സന്നിധിയിൽ നാമജപങ്ങളാലും ശരണം വിളികളാലും മുഖരിതമായ നിമിഷത്തിൽ ആൽത്തറകളിലെ കൽവിളക്കിൽ തെളിച്ച നിറദീപങ്ങൾ ദർശിച്ചു സായുജ്യം നേടിയ ഭക്തർ പടനിലത്തുനിന്നു പടിയിറങ്ങി. പന്ത്രണ്ട് ദിനരാത്രങ്ങൾ വ്രതശുദ്ധിയോടെ പടനിലത്ത് ഭജനം പാർത്ത ഭക്തർ എല്ലാ ദുഃഖങ്ങളും പരബ്രഹ്മ സന്നിധിയിൽ സമർപ്പിച്ചാണ് ഭജനം അവസാനിപ്പിച്ചത്. കൂടുതൽ ഭക്തരും ഇന്നു പുലർച്ചെയോടെയേ വീടുകളിലേക്ക് മടങ്ങുകയുള്ളു. പന്ത്രണ്ട് വിളക്ക് ദർശിക്കാൻ പതിനായിരങ്ങളാണ് പരബ്രഹ്മ സന്നിധിയിലെത്തിയത്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഇന്നലെ ഭക്തജനത്തിരക്ക് കുറവായിരുന്നു. പടനിലത്ത് നടക്കുന്ന കാർഷിക വ്യാവസായിക വിനോദ മേളകൾ 3 വരെ തുടരും.
ഇന്നലെ 6ന് ദീപാരാധനയോടെ ആൽത്തറകളിലെ കൽവിളക്കിൽ ദീപം തെളിച്ചതോടെ പടനിലത്തെ എല്ലാ വിളക്കിലും എട്ടുകണ്ടം, ഒണ്ടിക്കാവ്, ഗണപതി ആൽത്തറകൾ, ഭജന കുടിലുകൾ, സത്രങ്ങൾ, വിവിധ പവിലയനുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും ദീപങ്ങൾ തെളിച്ചതോടെ പരബ്രഹ്മ ഭൂമി പൂർണ ദീപ പ്രഭയിലായി. വൃശ്ചികോത്സവ സമാപന സമ്മേളനം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എംഎൽഎ ഉദ്ഘാടനം ചെയ്തു. വൃശ്ചികോത്സവത്തിന് സമാപനം കുറിച്ച് ഇന്ന് പുലർച്ചെ 3ന് താലപ്പൊലി എഴുന്നള്ളത്ത് ഘോഷയാത്ര നടക്കും.