പുലിയില തട്ടിക്കൊണ്ടുപോകൽ ശ്രമം: രേഖാചിത്രം തയാറാക്കി
കൊല്ലം∙ പുലിയില സംഘം മുക്ക് പനയ്ക്കൽ ജംക്‌ഷനു സമീപത്തെ വീട്ടിൽ നിന്നു കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസിലെ സ്ത്രീയുടെ രേഖാചിത്രം കണ്ണനല്ലൂർ പൊലീസ് പുറത്തു വിട്ടു. ഈ സ്ത്രീയുടെ ചിത്രവും ഓയൂർ ഒാട്ടുമലയിൽ നിന്ന് 6 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ സ്ത്രീയുമായി സാമ്യം ഉണ്ടോ എന്നതും പരിശോധിച്ചു

കൊല്ലം∙ പുലിയില സംഘം മുക്ക് പനയ്ക്കൽ ജംക്‌ഷനു സമീപത്തെ വീട്ടിൽ നിന്നു കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസിലെ സ്ത്രീയുടെ രേഖാചിത്രം കണ്ണനല്ലൂർ പൊലീസ് പുറത്തു വിട്ടു. ഈ സ്ത്രീയുടെ ചിത്രവും ഓയൂർ ഒാട്ടുമലയിൽ നിന്ന് 6 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ സ്ത്രീയുമായി സാമ്യം ഉണ്ടോ എന്നതും പരിശോധിച്ചു വരികയാണ്. ഒാട്ടുമലയിൽ നിന്നു 10 കിലോമീറ്റർ അകലെയുള്ള പുലിയില സംഘംമുക്ക് പനയ്ക്കൽ ജംക്‌ഷനിലെ വീട്ടിലെ രണ്ടര വയസ്സുള്ള ആൺകുട്ടിയെയാണ് 27നു രാവിലെ 8.30ന് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതായി പരാതിയുള്ളത്.
വീടിനു മുന്നിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട സ്ത്രീ പച്ച ചുരിദാറും ഒാറഞ്ച് നിറത്തിലെ ഷോളുമാണ് ധരിച്ചിരുന്നത്. വീടിന്റെ മുറ്റത്ത് മുഖം മറച്ചു നിൽക്കുന്ന സ്ത്രീയെ വീട്ടിലെ മൂത്ത കുട്ടിയാണു കണ്ടത്. ആരാണെന്നു ചോദിച്ചപ്പോൾ പെട്ടെന്ന് ഗേറ്റ് തുറന്ന് ഒാടി. റോഡരികിൽ ബൈക്കിൽ കാത്തു നിന്ന ആളുമായി ഇവർ കടന്നു കളയുകയായിരുന്നു. അപ്പോൾ തന്നെ വീട്ടുകാർ കണ്ണനല്ലൂർ പൊലീസിൽ പരാതി നൽകി. പൊലീസ് എത്തി അന്വേഷണം നടത്തിയെങ്കിലും തെളിവൊന്നും ലഭിച്ചില്ല. ഈ സംഭവത്തിനു ശേഷമാണ് അന്നു വൈകിട്ട് ഒാട്ടുമലയിൽ 6 വയസ്സുള്ള കുട്ടിയെ കാറിലെത്തിയ സ്ത്രീ ഉൾപ്പെട്ട സംഘം തട്ടിക്കൊണ്ടു പോയത്.