ചാത്തന്നൂർ ∙ തട്ടിക്കൊണ്ടുപോകൽ കേസിൽ അച്ഛനും അമ്മയും മകളും മാത്രമാണ് പ്രതികൾ എന്ന പൊലീസ് ഭാഷ്യത്തിനു വിരുദ്ധമായി വെളിപ്പെടുത്തൽ. വെള്ള, നീല കാറുകൾക്കൊപ്പം അകമ്പടി ബൈക്കുകളിലുമായി സംഘം വരുന്നതു കണ്ടെന്ന് കല്ലുവാതുക്കൽ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റും ഡിസിസി ജനറൽ സെക്രട്ടറിയുമായ പി. പ്രതീഷ്കുമാർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചാത്തന്നൂർ ∙ തട്ടിക്കൊണ്ടുപോകൽ കേസിൽ അച്ഛനും അമ്മയും മകളും മാത്രമാണ് പ്രതികൾ എന്ന പൊലീസ് ഭാഷ്യത്തിനു വിരുദ്ധമായി വെളിപ്പെടുത്തൽ. വെള്ള, നീല കാറുകൾക്കൊപ്പം അകമ്പടി ബൈക്കുകളിലുമായി സംഘം വരുന്നതു കണ്ടെന്ന് കല്ലുവാതുക്കൽ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റും ഡിസിസി ജനറൽ സെക്രട്ടറിയുമായ പി. പ്രതീഷ്കുമാർ പറയുന്നു. 

കുട്ടിയെ തട്ടിയെടുത്ത ദിവസം അർ‌ധരാത്രിക്കു ശേഷം കണ്ട വെള്ള കാറിലും നീല കാറിലും അകമ്പടി ബൈക്കുകളിലുമായി ആറിലേറെ പേർ ഉണ്ടായിരുന്നുവെന്നു പ്രതീഷ്കുമാർ പറഞ്ഞു. ‘വെള്ള കാറിലെ പിൻ സീറ്റിൽ രണ്ടു സ്ത്രീകൾ ഉണ്ടായിരുന്നു. കാറിനു മുന്നിൽ പൈലറ്റ് കണക്കെ ബൈക്ക് നീങ്ങി. മൂകാംബികയിൽ പോകുന്നതിനു പള്ളിക്കലിൽ ഭാര്യാവീട്ടിലേക്ക് ഭാര്യയും കുട്ടിയുമായി ബൈക്കിൽ പോകുകയായിരുന്നു ഞാൻ.

ADVERTISEMENT

കല്ലുവാതുക്കൽ-നടയ്ക്കൽ റോഡിൽ നിന്ന് ആറയിൽ ജംക്‌ഷനിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുമ്പോൾ വെളിനല്ലൂർ ഭാഗത്ത് നിന്നു കാർ എത്തി. ബൈക്കിന്റെ വെളിച്ചത്തിൽ കാറിൽ ഉള്ളവരെ വ്യക്തമായി കണ്ടു. അവരും ശ്രദ്ധിച്ചു. സംഘത്തെ നിയന്ത്രിക്കുന്നതെന്ന് അനുമാനിക്കുന്ന ആളാണ് ബൈക്ക് ഓടിച്ചിരുന്നതെന്നു സംശയിക്കുന്നു. ബൈക്കിനു മുന്നിൽ ദുരൂഹ നിലയിൽ ഒരു പൊതി ഉണ്ടായിരുന്നു. ഇവരുടെ വാഹനത്തിനു പിന്നാലെയാണ് മുന്നോട്ടു നീങ്ങിയത്. പള്ളിക്കലിൽ എത്തുന്നതിനു മുൻപായി കാറുകൾ നിർത്തി.

നീല കാറിൽ നിന്ന് ആൾ ഇറങ്ങി വെള്ളക്കാറിനു സമീപം എത്തി. ഈ സമയം മറ്റൊരു ബൈക്ക് കൂടി വേഗത്തിൽ എത്തി. പന്തികേടു തോന്നിയതിനാൽ സ്ഥലത്ത് നിന്നും മുന്നോട്ടു പോയി പിന്നീട് സംഘത്തെ കണ്ടില്ല. സിസി ടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായ വിവരം കണ്ടെത്താൻ കഴിയും’. കുട്ടിയുടെ വീട്ടിലേക്ക് പ്രതി അനിത കുമാരി ഫോൺ ചെയ്ത ശേഷം ഓട്ടോയിൽ നിന്ന് ഇറങ്ങി അപ്രത്യക്ഷമായത് ഇതിനു ഏതാനും കിലോമീറ്റർ അകലെയാണ്. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT