കൊല്ലം ജില്ലയിൽ ഇന്ന് (05-12-2023); അറിയാൻ, ഓർക്കാൻ
നേതൃത്വ പരിശീലന ക്യാംപ് പത്തനാപുരം ∙ പുനലൂർ ഉപജില്ലയിലെ സൗഹൃദ ക്ലബ്ബിന്റെ വിദ്യാർഥി നേതൃത്വ പരിശീലന ക്യാംപ് തുടങ്ങി. ശാലേംപുരം സെന്റ് സേവ്യേഴ്സ് വിദ്യാനികേതനിൽ ജില്ലാ പഞ്ചായത്തംഗം സുനിതാ രാജേഷ് ഉദ്ഘാടനം ചെയ്തു. 22 ഹയർസെക്കൻഡറി സ്കൂളിലെ 44 വിദ്യാർഥികളാണ് ക്യാംപിൽ പങ്കെടുക്കുന്നത്. മാത്യു പ്രകാശ്,

നേതൃത്വ പരിശീലന ക്യാംപ്
പത്തനാപുരം ∙ പുനലൂർ ഉപജില്ലയിലെ സൗഹൃദ ക്ലബ്ബിന്റെ വിദ്യാർഥി നേതൃത്വ പരിശീലന ക്യാംപ് തുടങ്ങി. ശാലേംപുരം സെന്റ് സേവ്യേഴ്സ് വിദ്യാനികേതനിൽ ജില്ലാ പഞ്ചായത്തംഗം സുനിതാ രാജേഷ് ഉദ്ഘാടനം ചെയ്തു. 22 ഹയർസെക്കൻഡറി സ്കൂളിലെ 44 വിദ്യാർഥികളാണ് ക്യാംപിൽ പങ്കെടുക്കുന്നത്. മാത്യു പ്രകാശ്, സുചി ബാവ, സുമയ്യ ബീവി, രമ്യ, എന്നിവർ പ്രസംഗിച്ചു. 6നു സമാപിക്കും.
വൈദ്യുതി മുടക്കം
ഓയൂർ ∙ റോഡുവിള ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും
പരവൂർ ∙ പഴയത്ത്മുക്ക് ട്രാൻസ്ഫോമർ പരിധിയിൽ 8 മുതൽ 2 വരെയും പ്രസന്ന ട്രാൻസ്ഫോമർ പരിധിയിൽ 2 മുതൽ 5 വരെയും വൈദ്യുതി മുടങ്ങും.
അദാലത്തുകൾ
ചാത്തന്നൂർ ∙ റീജനൽ സർവീസ് സഹകരണ ബാങ്ക് ഹെഡ് ഓഫിസിൽ നവകേരളീയം കുടിശിക നിവാരണം രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായുള്ള അദാലത്തുകൾ ഡിസംബർ 6, 12, 15, 19, 22, 27, 30 തീയതികളിൽ നടക്കും.വൻ പലിശ ഇളവുകൾ ലഭിക്കുമെന്നതിനാൽ കുടിശിക അടച്ച് നിയമ നടപടികളിൽ നിന്ന് ഒഴിവാകാനാകും. അറിയിപ്പ് ലഭിച്ചില്ലെങ്കിലും കുടിശിക ഉള്ളവർ അവസരം പ്രയോജനപ്പെടുത്തണമെന്ന് ബാങ്ക് പ്രസിഡന്റ് ആർ.ഗോപാലകൃഷ്ണൻ നായർ, സെക്രട്ടറി എ.ദീപ റാണി എന്നിവർ അറിയിച്ചു.
കുടിവെള്ള കണക്‌ഷൻ
കൊട്ടിയം∙ ജലജീവൻ പദ്ധതിയിൽ ഉൾപ്പെടുത്തി മയ്യനാട് പഞ്ചായത്തിൽ നടപ്പിലാക്കുന്ന സമ്പൂർണ കുടിവെള്ള കണക്‌ഷനുകൾ ലഭിക്കാത്ത ഉപഭോക്താക്കൾ 8ന് മുൻപായി കൊട്ടിയം വാട്ടർ അതോറിറ്റി ഒാഫിസുമായി ബന്ധപ്പെടേണ്ടതാണ്. 0474–2535911.