ചവറ ∙ തെക്കുംഭാഗം ദളവാപുരം – പള്ളിക്കോടി ഭാഗത്ത് കായലിൽ മൺകൂനകൾ രൂപപ്പെടുന്നു. ഇവ അഴിമുഖത്തേക്കു വെള്ളം കയറുന്നതിനും ഇറങ്ങുന്നതിനും തടസ്സമാണ്. മത്സ്യബന്ധന യാനങ്ങൾക്കും തടസ്സം സൃഷ്ടിക്കുന്നുണ്ട്. മണ്ണ് നീക്കം ചെയ്യുന്നതിനു നടപടിയില്ല. ദളവാപുരം പാലത്തിനു സമീപം പള്ളിയോടു ചേർന്ന ഭാഗത്ത് വലിയ തോതിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചവറ ∙ തെക്കുംഭാഗം ദളവാപുരം – പള്ളിക്കോടി ഭാഗത്ത് കായലിൽ മൺകൂനകൾ രൂപപ്പെടുന്നു. ഇവ അഴിമുഖത്തേക്കു വെള്ളം കയറുന്നതിനും ഇറങ്ങുന്നതിനും തടസ്സമാണ്. മത്സ്യബന്ധന യാനങ്ങൾക്കും തടസ്സം സൃഷ്ടിക്കുന്നുണ്ട്. മണ്ണ് നീക്കം ചെയ്യുന്നതിനു നടപടിയില്ല. ദളവാപുരം പാലത്തിനു സമീപം പള്ളിയോടു ചേർന്ന ഭാഗത്ത് വലിയ തോതിൽ മൺകൂന രൂപപ്പെട്ടിട്ടുണ്ട്. ദേശീയ ജലപാത കടന്നുപോകുന്നതിനു സമീപമാണ് ഇത്.

മണ്ണ് നിറഞ്ഞതു മൂലം കായലിന്റെ മിക്ക ഭാഗങ്ങളിലും മുട്ടൊപ്പം വെള്ളമേ ഉള്ളൂ എന്നു മത്സ്യത്തൊഴിലാളികൾ പറയുന്നു. അഷ്ടമുടിക്കായലിൽ പല ഭാഗങ്ങളിലും ചെറിയ തുരുത്തുകൾ രൂപപ്പെട്ടിട്ടുണ്ട്. ഇതു മത്സ്യത്തിന്റെയും കക്കയുടെയും ലഭ്യതയെ ബാധിച്ചു. തകർന്നു വീണ പള്ളിക്കോടി – ദളവാപുരം പാലത്തിന്റെ അവശിഷ്ടങ്ങൾ ഇനിയും പൂർണമായും നീക്കം ചെയ്യാനായിട്ടില്ല. 

ADVERTISEMENT

കായലിന്റെ അടിത്തട്ടിൽ ഒഴുക്ക് തടസ്സപ്പെട്ട് ചെളി നിറയുകയും പലയിടങ്ങളിലും മൺകൂനകൾ രൂപപ്പെടുകയുമായിരുന്നു. 2012 –13 മുതൽ കണ്ട് തുടങ്ങിയ ഈ പ്രശ്നം ഇതുവരെയും പൂർണമായി പരിഹരിച്ചിട്ടില്ല.

 പാലം ഗതാഗതത്തിനു തുറന്നു കൊടുത്തിട്ടു വർഷങ്ങൾ പിന്നിട്ടിട്ടും സ്പാനുകൾക്കിടയിലെ മണ്ണുപോലും നീക്കം ചെയ്തിട്ടില്ല. നീണ്ടകര ഹാർബർ മുതൽ ദളവാപുരം വരെ 50 മീറ്റർ വീതിയിൽ ബോട്ട് ചാൽ ഡ്രജ് ചെയ്യുന്നതിനൊപ്പം പാലത്തിന്റെ അവശിഷ്ടങ്ങളും നീക്കം ചെയ്യുന്നതിനായി 9 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടും പ്രവൃത്തി വൈകുകയാണ്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT