കൊട്ടിയം∙ രോഗങ്ങൾ മൂലം വലയുന്ന വയോധിക ദമ്പതികൾക്ക് മേൽ ജപ്തി ഭീഷണിയുമായി സഹകരണ ബാങ്ക്. നെടുമ്പന പഴങ്ങാലം വാർഡ് 22ലെ ആറ്റൂർ‌വിള വീട്ടിൽ ശശിധരൻപിള്ള(71), ഭാര്യ വത്സല(59) എന്നിവരാണ് ജപ്തി ഭീഷണി നേരിടുന്നത്. കുടുംബത്തിന്റെ ഏക അത്താണിയായിരുന്ന മകന്റെ അപ്രതീക്ഷിതമായ വേർപാടിന്റെ വേദനയിൽ നിന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊട്ടിയം∙ രോഗങ്ങൾ മൂലം വലയുന്ന വയോധിക ദമ്പതികൾക്ക് മേൽ ജപ്തി ഭീഷണിയുമായി സഹകരണ ബാങ്ക്. നെടുമ്പന പഴങ്ങാലം വാർഡ് 22ലെ ആറ്റൂർ‌വിള വീട്ടിൽ ശശിധരൻപിള്ള(71), ഭാര്യ വത്സല(59) എന്നിവരാണ് ജപ്തി ഭീഷണി നേരിടുന്നത്. കുടുംബത്തിന്റെ ഏക അത്താണിയായിരുന്ന മകന്റെ അപ്രതീക്ഷിതമായ വേർപാടിന്റെ വേദനയിൽ നിന്നു മുക്തമാകുന്നതിന് മുൻപാണ് ജപ്തി ഭീഷണി. 

വയോധികരായ മാതാപിതാക്കൾക്കൊപ്പം മകന്റെ ഭാര്യയും പതിമൂന്നും എട്ടും വയസ്സുള്ള കുട്ടികളും കയറിക്കിടക്കാൻ സ്വന്തമായി ഒരു കൂരയില്ലാതെ സ്ഥിതിയിലാണ്. 2013ൽ ഇവർ നല്ലില പഴങ്ങാലത്ത് 4 സെന്റ് വസ്തു വാങ്ങിയിരുന്നു. സ്വർണം പണയപ്പെടുത്തിയാണ് വസ്തു വാങ്ങിയത്. ഈ കടം വീട്ടാനാണ് നല്ലില സഹകരണ ബാങ്കിൽ  വസ്തു പണയപ്പെടുത്തി 1.7 ലക്ഷം രൂപ വായ്പ എടുത്തത്. 6 തവണയായി 30,000 രൂപ തിരിച്ചടച്ചു.

ADVERTISEMENT

അതിനിടെ വത്സല ഹൃദ്രോഗ ബാധിതയായി. തൊട്ടുപിന്നാലെ ശശിധരൻപിള്ളയെ അർ‌ബുദ രോഗവും ബാധിച്ചു. ഇരുവരുടെയും ചികിത്സയ്ക്കായി വലിയ തുക വേണ്ടി വന്നു. അതിനിടെ വീട് നിർമിക്കാനായി പഞ്ചായത്ത് പണം അനുവദിച്ചു. 2 ലക്ഷം രൂപയിൽ 1.70 ലക്ഷം രൂപയാണ് ആദ്യ തവണ ലഭിച്ചത്. ഈ തുക കൊണ്ട് വീടിന്റെ പകുതി നിർമാണം നടത്തി. രോഗം മൂർഛിച്ചതോടെ വീടിന്റെ നിർമാണവും ലോണിന്റെ തിരിച്ചടവും നിലച്ചു. 

അതിനിടെയാണ് മകന്റെ അപ്രതീക്ഷിത മരണം. ഇതോടെ കുടുംബത്തിന്റെ താളം തെറ്റി. പരിമിതമായ സൗകര്യങ്ങൾ ഉള്ള വീടുകൾ മാറിമാറി താമസിക്കുകയാണ് ഈ കുടുംബം. മരുമകൾ ജോലിക്കു പോയി കിട്ടുന്ന തുഛമായ വരുമാനത്തിലാണ് കഴിഞ്ഞു പോകുന്നത്. ഫോൺ–9539011767. വത്സലയുടെ പേരിൽ എസ്ബിഐ നല്ലില ശാഖയിൽ അക്കൗണ്ട് ഉണ്ട്–67292983511, IFSC CODE-SBIN0070491.