കാടിനകത്തെ മനോഹര ക്ഷേത്രം, മനോഹരമായി ഒഴുകുന്ന കല്ലടയാർ; മിൽപ്പാലത്ത് ഇനി വേണ്ടത് സർക്കാരിന്റെ ശ്രദ്ധ
കുളത്തൂപ്പുഴ ∙ മനോഹരമായി ഒഴുകുന്ന കല്ലടയാർ, പാറക്കെട്ടുകളും മൺതിട്ടകളും നിറഞ്ഞ പുഴയോരം, മറുഭാഗം ചെന്നാൽ കാടിനു നടുവിൽ ശാന്തമായ അന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന മഹാവിഷ്ണു ക്ഷേത്രം... തീർഥാടക ടൂറിസത്തിന് അനന്തമായ സാധ്യതകൾ തുറന്നിടുന്ന കുളത്തൂപ്പുഴയിലെ മിൽപ്പാലത്ത് ഇനി വേണ്ടതു സർക്കാരിന്റെ ശ്രദ്ധയാണ്.

കുളത്തൂപ്പുഴ ∙ മനോഹരമായി ഒഴുകുന്ന കല്ലടയാർ, പാറക്കെട്ടുകളും മൺതിട്ടകളും നിറഞ്ഞ പുഴയോരം, മറുഭാഗം ചെന്നാൽ കാടിനു നടുവിൽ ശാന്തമായ അന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന മഹാവിഷ്ണു ക്ഷേത്രം... തീർഥാടക ടൂറിസത്തിന് അനന്തമായ സാധ്യതകൾ തുറന്നിടുന്ന കുളത്തൂപ്പുഴയിലെ മിൽപ്പാലത്ത് ഇനി വേണ്ടതു സർക്കാരിന്റെ ശ്രദ്ധയാണ്. മികച്ച രീതിയിൽ വികസിപ്പിക്കുകയും സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുകയും ചെയ്താൽ യാത്രക്കാർക്കു കിഴക്കൻ മേഖലയിൽ മറ്റൊരു ടൂറിസം മേഖല കൂടി തുറന്നു കിട്ടും. കുളത്തൂപ്പുഴ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന മിൽപ്പാലത്ത് കല്ലടയാറിനു കുറുകെ ബ്രിട്ടീഷ് രാജ് കാലത്ത് പണിത ഒരു പാലമുണ്ട്.
അന്ന് വനത്തിൽ നിന്നുള്ള തടികളും മറ്റു സാധനങ്ങളും കൊണ്ടുപോകാനാണ് ഈ പാലം ഉപയോഗിച്ചിരുന്നത്. എന്നാൽ 1992ലെ ഉരുൾപൊട്ടലിലും വെള്ളപ്പൊക്കത്തിലും പാലത്തിന്റെ പല ഭാഗങ്ങളും തകർന്നു. പാലത്തിന്റെ പകുതി വരെ പാറകൾ ചാടിക്കടന്ന് എത്താമെങ്കിലും കാടിന്റെ ഭാഗത്തേക്ക് എത്താൻ സാധിക്കില്ല. ഈ ഭാഗത്തു മുൻപ് ഒട്ടേറെ കുടുംബങ്ങൾ താമസിച്ചിരുന്നു. ഇപ്പോൾ സർക്കാർ മിക്ക കുടുംബങ്ങളെയും അവിടെ നിന്നു മാറ്റി പാർപ്പിച്ചു. അവശേഷിക്കുന്ന ചുരുക്കം കുടുംബങ്ങളെയും മാറ്റാനുള്ള നടപടികൾ തുടരുകയാണ്.
മിൽപ്പാലം മഹാവിഷ്ണു ക്ഷേത്രവും കാടിന്റെ ഭാഗത്താണു സ്ഥിതി ചെയ്യുന്നത്. പാലം തകർന്നതോടെ മുള കൊണ്ടുള്ള ചങ്ങാടമാണ് കല്ലടയാർ മറികടക്കാൻ ഉപയോഗിച്ചിരുന്നത്. ഈ ചങ്ങാടം പെട്ടെന്നു നശിക്കുന്നതിനാൽ ഇപ്പോൾ ഡ്രം ഉപയോഗിച്ചുള്ള ചങ്ങാടത്തിലൂടെയാണ് ക്ഷേത്രത്തിൽ പോകാനാകുക. തകർന്നു കിടക്കുന്ന കോൺക്രീറ്റ് പാലം പുനർനിർമിച്ചാൽ ആളുകൾക്ക് ക്ഷേത്രത്തിലേക്കു പോകാൻ മികച്ച വഴി ഒരുങ്ങുകയും ഇതു വിനോദസഞ്ചാരത്തിനു മുതൽക്കൂട്ട് ആകുകയും ചെയ്യും. ഈ ഭാഗത്തു സുരക്ഷാ സംവിധാനങ്ങൾ ഒരുക്കേണ്ടതും അനിവാര്യമാണ്. മുൻപ് കോൺക്രീറ്റ് പാലത്തിനു സമീപത്തുള്ള ചുഴിയിൽ പെട്ട് ഒട്ടേറെ പേർ മരിച്ചിട്ടുണ്ട്. 5 വർഷങ്ങൾക്കു മുൻപ് അഞ്ചൽ ചണ്ണപ്പേട്ട സ്വദേശികളായ 2 യുവാക്കളുടെ ജീവൻ പൊലിഞ്ഞിരുന്നു. കാട്ടിൽ നിന്നുള്ള സാധനങ്ങൾ കടത്താൻ സാധ്യത ഉണ്ടെന്ന വിലയിരുത്തലും സർക്കാരിന് ഉണ്ടെന്നു കരുതുന്നു.
എന്നാൽ, കൃത്യമായ നിരീക്ഷണ സംവിധാനത്തോടെ സ്ഥലം വികസിപ്പിച്ചാൽ ഈ പ്രശ്നങ്ങൾ മറികടക്കാം. അവധി ദിവസങ്ങളിലെല്ലാം ഒട്ടേറെ പേരാണ് ഇവിടെ വിശ്രമിക്കാനും പ്രകൃതിയുടെ മനോഹാരിത ആസ്വദിക്കാനുമായി എത്തുന്നത്. കല്ലടയാർ ഉത്ഭവിക്കുന്ന ശങ്കിലി വനമേഖലയുടെ ഭാഗമാണ് ഈ പ്രദേശം. ടൂറിസം സാധ്യതകൾ വളർന്നാൽ പ്രദേശത്തെ അടിസ്ഥാന സൗകര്യം വികസിക്കുകയും പ്രദേശവാസികൾക്കു മികച്ചൊരു ഉപജീവന മാർഗം ലഭിക്കുകയും ചെയ്യും. ടൂറിസം സാധ്യതകൾ വികസിപ്പിക്കണമെന്നും പാലം പുനർനിർമിക്കണമെന്നും ആവശ്യപ്പെട്ടു സർക്കാരിനും അധികൃതർക്കും ഒട്ടേറെ തവണ നാട്ടുകാർ നിവേദനം നൽകിയിട്ടും നടപടിയൊന്നും ആയിട്ടില്ല.
കാടിനകത്തെ മനോഹര ക്ഷേത്രം
കുളത്തൂപ്പുഴ ∙ മിൽപ്പാലത്തു നിന്നു ചങ്ങാടത്തിൽ കല്ലടയാർ കടന്നു 300 മീറ്ററോളം കാടിനകത്തേക്ക് സഞ്ചരിച്ചാൽ മഹാവിഷ്ണു ക്ഷേത്രത്തിലെത്താം. അർജുനൻ വനവാസ കാലത്ത് പ്രതിഷ്ഠ നടത്തിയ സ്ഥലമാണ് ഇതെന്നാണു വിശ്വാസം. രോഹിണി നാളിലാണ് പ്രധാന പൂജ നടക്കുക. ക്ഷേത്രത്തിന്റെ ഇരുഭാഗങ്ങളിലുമായി കല്ലടയാർ ഒഴുകുകയാണ്. നിശബ്ദമായ അന്തരീക്ഷവും പച്ച പുതച്ചു കിടക്കുന്ന പ്രകൃതിയുടെ സൗന്ദര്യവും ആണ് ക്ഷേത്രത്തിന്റെ ആകർഷണം. ചുറ്റും മരങ്ങൾ നിറഞ്ഞ ഈ പ്രദേശത്ത് ആനയുടെ ശല്യം ഇടയ്ക്കുണ്ടാകാറുണ്ട്.