ചാത്തന്നൂർ∙ കല്ലുവാതുക്കലിൽ കരിങ്കൊടി കാണിക്കാൻ എത്തിയ കോൺഗ്രസ് പ്രർത്തകൻ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിനു മുന്നിൽ ചാടി. മുഖ്യമന്ത്രി സഞ്ചരിച്ച ബസ് നിർത്തേണ്ടി വന്നു. ജില്ലാ അതിർത്തിയായ പാരിപ്പള്ളിയിൽ കറുത്തവേഷം അണിഞ്ഞ കോൺഗ്രസ് വനിതാ പ്രവർത്തകരും ശ്രീരാമപുരത്ത് മഹിളാ മോർച്ച പ്രവർത്തകരും കരിങ്കൊടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചാത്തന്നൂർ∙ കല്ലുവാതുക്കലിൽ കരിങ്കൊടി കാണിക്കാൻ എത്തിയ കോൺഗ്രസ് പ്രർത്തകൻ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിനു മുന്നിൽ ചാടി. മുഖ്യമന്ത്രി സഞ്ചരിച്ച ബസ് നിർത്തേണ്ടി വന്നു. ജില്ലാ അതിർത്തിയായ പാരിപ്പള്ളിയിൽ കറുത്തവേഷം അണിഞ്ഞ കോൺഗ്രസ് വനിതാ പ്രവർത്തകരും ശ്രീരാമപുരത്ത് മഹിളാ മോർച്ച പ്രവർത്തകരും കരിങ്കൊടി കാണിച്ചു. വനിതാ കോൺഗ്രസ് പ്രവർത്തകരും പൊലീസുമായി ഉന്തും തള്ളും ഉണ്ടായി. ചടയമംഗലത്തെ പരിപാടി കഴിഞ്ഞു ചാത്തന്നൂരിലേക്ക് വരുമ്പോൾ കല്ലുവാതുക്കൽ ജംക്‌ഷനിൽ ശക്തമായ പൊലീസ് കാവൽ മറികടന്നാണ് കോൺഗ്രസ് പ്രവർത്തകൻ  അപ്രതീക്ഷിതമായി വാഹന വ്യൂഹത്തിനു മുന്നിൽ ചാടിയത്.  

കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വിഷ്ണു, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിതിൻ ബാബു, ബ്ലോക്ക് ജനറൽ സെക്രട്ടറി കല്ലുവാതുക്കൽ രാജേഷ്, അജിത് ലാൽ, അനു മുരളി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പൊലീസ് മർദനത്തിൽ കല്ലുവാതുക്കൽ രാജേഷിനു പരുക്കേറ്റു.  കോൺഗ്രസ് ചാത്തന്നൂർ ബ്ലോക്ക് പ്രസിഡന്റ് ലത മോഹൻദാസിന്റെ നേതൃത്വത്തിലായിരുന്നു പാരിപ്പള്ളിയിൽ പ്രതിഷേധം. വാഹന വ്യൂഹം തിരുവനന്തപുരം ജില്ലയിലേക്ക് കടക്കുന്നതിന് തൊട്ടു മുൻപ് കോൺഗ്രസ് പ്രവർത്തകരായ വനിതകൾ പ്രതിഷേധവുമായി റോഡിലെത്തി. പൊലീസുമായി ശക്തമായ ഉന്തും തള്ളും നടന്നു. അടിക്കാൻ ഉയർത്തിയ ലാത്തി വനിതകൾ പിടിച്ചെടുക്കാൻ ശ്രമിച്ചു. തുടർന്നു 7 വനിതകളെ അറസ്റ്റ് ചെയ്തു നീക്കി. മഹിളാ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി ഐശ്വര്യയുടെ നേതൃത്വത്തിലാണ് കല്ലുവാതുക്കൽ ശ്രീരാമപുരത്തിനു സമീപം മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചത്. അറസ്റ്റ് ചെയ്ത ഇവരെ ജാമ്യത്തിൽ വിട്ടു. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT