ഡിജിറ്റൽ സർവേ; കുലശേഖരപുരം വില്ലേജിൽ പ്രവർത്തനങ്ങൾ പൂർത്തിയായി
കരുനാഗപ്പള്ളി ∙ ‘എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്’ എന്ന സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ആരംഭിച്ച ഡിജിറ്റൽ സർവേ പദ്ധതിയിലെ ആദ്യഘട്ട വില്ലേജുകളിലൊന്നായ കുലശേഖരപുരം വില്ലേജിന്റെ സർവേ പ്രവർത്തനങ്ങൾ പൂർത്തിയായി. ഇതിന്റെ ഭാഗമായ 9(2)

കരുനാഗപ്പള്ളി ∙ ‘എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്’ എന്ന സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ആരംഭിച്ച ഡിജിറ്റൽ സർവേ പദ്ധതിയിലെ ആദ്യഘട്ട വില്ലേജുകളിലൊന്നായ കുലശേഖരപുരം വില്ലേജിന്റെ സർവേ പ്രവർത്തനങ്ങൾ പൂർത്തിയായി. ഇതിന്റെ ഭാഗമായ 9(2) പ്രസിദ്ധീകരണത്തിനു ശേഷം സർവേ രേഖകൾ പൊതുജനങ്ങൾക്ക് പരിശോധിക്കാനായി പ്രദർശന ക്യാംപും ആരംഭിച്ചു. എല്ലാ പ്രവൃത്തി ദിവസങ്ങളിലും 10 മുതൽ വൈകുന്നേരം 5 വരെ പൊതുജനങ്ങൾക്ക് വിവരങ്ങൾ പരിശോധിക്കാം.
ഭൂരേഖകളിൽ ഉടമയുടെ പേര്, മേൽവിലാസം, വിസ്തീർണം, അതിർത്തികൾ എന്നിവയിൽ ഏതെങ്കിലും തരത്തിലുള്ള പിശകുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അവ തിരുത്തി പരിഹരിക്കുന്നതിനുള്ള അവസരം ക്യാംപിൽ ലഭിക്കും. വവ്വാക്കാവ് ആനന്ദ ജംക്‌ഷന് കിഴക്ക് വശം കൊട്ടിലിൽ കുടുംബവീട്ടിൽ പ്രവർത്തിക്കുന്ന ക്യാംപ് ജനുവരി 14 ന് അവസാനിക്കും. ഭൂ ഉടമകൾ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും പിന്നീട് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കണമെന്നും കരുനാഗപ്പള്ളി റീസർവേ സൂപ്രണ്ട് എസ്.താര അറിയിച്ചു. ഡിജിറ്റൽ സർവേ പ്രവർത്തനം ആരംഭിച്ച കല്ലേലിഭാഗം വില്ലേജിൽ സർവേ നടപടി അന്തിമ ഘട്ടത്തിലാണ്. തൊടിയൂർ വില്ലേജിൽ പ്രവർത്തനങ്ങൾ പുരോഗതിയിലാണ്.