ആവണീശ്വരം മേൽപാലം: എന്തെങ്കിലും നടക്കുമോ എന്നു നാട്ടുകാർ...
ആവണീശ്വരം ∙ മേൽപാലത്തിന്റെ തുടർ നടപടി സംസ്ഥാന സർക്കാർ വേഗത്തിൽ ആക്കുമോ എന്നു നോക്കിയിരിക്കുകയാണു മലയോരം. കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഉള്ളവർക്ക് തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളിലേക്ക് വേഗം എത്താൻ കഴിയുന്ന പാതയുടെ ഭാഗമാണ് ആവണീശ്വരം. ദിവസവും 14ൽ അധികം ട്രെയിനുകൾ കടന്നുപോകുന്ന കൊല്ലം – ചെങ്കോട്ട

ആവണീശ്വരം ∙ മേൽപാലത്തിന്റെ തുടർ നടപടി സംസ്ഥാന സർക്കാർ വേഗത്തിൽ ആക്കുമോ എന്നു നോക്കിയിരിക്കുകയാണു മലയോരം. കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഉള്ളവർക്ക് തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളിലേക്ക് വേഗം എത്താൻ കഴിയുന്ന പാതയുടെ ഭാഗമാണ് ആവണീശ്വരം. ദിവസവും 14ൽ അധികം ട്രെയിനുകൾ കടന്നുപോകുന്ന കൊല്ലം – ചെങ്കോട്ട ബ്രോഡ്ഗേജ് പാതയുടെ ഭാഗമായ ഇവിടെ മേൽപാലം നിർമിക്കുന്നതിനായി കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ചേർന്നു പദ്ധതി തയാറാക്കിയിരുന്നു.
സംസ്ഥാന സർക്കാരിന്റെ മുൻഗണനാ ലിസ്റ്റ് ലഭിച്ചാൽ പണം അനുവദിക്കാമെന്ന് റെയിൽവേ അറിയിച്ചിട്ട് 7 വർഷം കഴിഞ്ഞു. സ്ഥലം ഏറ്റെടുക്കാനും മറ്റുമായി റോഡ്സ് ആൻഡ് ബ്രിജസ് കോർപറേഷനെ സംസ്ഥാന സർക്കാർ ഏൽപിച്ചത് അല്ലാതെ തുടർനടപടി മന്ദീഭവിച്ച നിലയിലാണ്.
പാലത്തിന്റെ അലൈൻമെന്റ് സംബന്ധിച്ച് റോഡ്സ് ആൻഡ് ബ്രിജസ് കോർപറേഷനും റെയിൽവേയും ജനപ്രതിനിധികളും നേരിട്ട് സന്ദർശിച്ച് പ്രാഥമിക ഘടന രൂപപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ അന്തിമ പദ്ധതി തയാറാക്കി റെയിൽവേക്ക് സമർപ്പിച്ചാൽ മാത്രമേ സ്ഥലം ഏറ്റെടുക്കൽ അടക്കമുള്ള നടപടികളിലേക്ക് കടക്കാനാകൂ. എന്നാൽ, പദ്ധതി തയാറാക്കൽ വൈകുന്നത് ജനങ്ങൾക്കടിയിൽ വീണ്ടും ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
മേൽപാലം നിർമിക്കാൻ നടപടിയെടുക്കുമെന്നു 1990 മുതൽ ഓരോ തിരഞ്ഞെടുപ്പ് കാലത്തെയും വാഗ്ദാനമാണ്. പല സംസ്ഥാന സർക്കാർ ബജറ്റിലും പണം അനുവദിച്ചതായി പ്രഖ്യാപനവും വന്നു. ഒടുവിൽ ടൂറിസം വികസനത്തിന്റെ ഭാഗമായി പണം അനുവദിച്ചെന്നു വരെ പ്രഖ്യാപനം നടത്തി. ഒരു പ്രഖ്യാപനവും നടപ്പിൽ വരാതായതോടെ മേൽപാലം എന്ന സ്വപ്നവും നാട്ടുകാർ ഉപേക്ഷിച്ചതാണ്.
പിന്നീടാണ് കേന്ദ്ര–സംസ്ഥാന സർക്കാർ പദ്ധതിയായി നിർമിക്കാമെന്നു റെയിൽവേ അറിയിച്ചത്. ഇതനുസരിച്ച് പല തവണ സംസ്ഥാന സർക്കാരിലേക്ക് കത്തയച്ചെങ്കിലും സർക്കാർ അനങ്ങിയില്ല. കഴിഞ്ഞ സർക്കാരിൽ മന്ത്രിയായിരുന്ന ജി.സുധാകരൻ മുൻഗണനാ ലിസ്റ്റിൽ ആവണീശ്വരത്തെ ഉൾപ്പടുത്തി റെയിൽവേക്ക് ഉടൻ കത്തുനൽകുമെന്ന് നിയമസഭയിൽ പറഞ്ഞിരുന്നു. എന്നാൽ, പിന്നെയും നടപടിയുണ്ടായില്ല.