അങ്ങനെയങ്ങനെ അവർക്ക് വീടായി; നിർമിച്ചു നൽകിയത് ഫിലോകാലിയ ഫൗണ്ടേഷൻ
കൊല്ലം ∙ തല ചായ്ക്കാൻ ഇടമില്ലാതെ റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞിരുന്ന വയോജന ദമ്പതികൾക്ക് സ്വന്തമായി വീടൊരുങ്ങി. തൃക്കരുവ പഞ്ചായത്തിലെ ഞാറക്കൽ സ്വദേശികളായ ഉണ്ണിക്കൃഷ്ണനും ഭാര്യ രാധയുമാണ് വാടക കൊടുക്കാൻ പണം ഇല്ലാത്തതിനാൽ കഴിഞ്ഞ വർഷം 3 മാസത്തോളം വിവിധ റെയിൽവേ സ്റ്റേഷനുകളിൽ കഴിഞ്ഞത്.രോഗികളായ ഇരുവരും റെയിൽവേ

കൊല്ലം ∙ തല ചായ്ക്കാൻ ഇടമില്ലാതെ റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞിരുന്ന വയോജന ദമ്പതികൾക്ക് സ്വന്തമായി വീടൊരുങ്ങി. തൃക്കരുവ പഞ്ചായത്തിലെ ഞാറക്കൽ സ്വദേശികളായ ഉണ്ണിക്കൃഷ്ണനും ഭാര്യ രാധയുമാണ് വാടക കൊടുക്കാൻ പണം ഇല്ലാത്തതിനാൽ കഴിഞ്ഞ വർഷം 3 മാസത്തോളം വിവിധ റെയിൽവേ സ്റ്റേഷനുകളിൽ കഴിഞ്ഞത്. രോഗികളായ ഇരുവരും റെയിൽവേ സ്റ്റേഷനിലേക്കും ബസ് സ്റ്റാൻഡുകളിലും താമസിക്കുന്നതു സംബന്ധിച്ച് മലയാള മനോരമ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. ഇതറിഞ്ഞ ഫിലോകാലിയ ഫൗണ്ടേഷനാണ് ഇവർക്ക് വീട് നിർമിച്ചു നൽകിയത്.
തൃശൂർ ചേർപ്പിൽ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നിർമിച്ച 2 വീടുകളിലൊന്നാണ് ദമ്പതികൾക്ക് ലഭിച്ചത്. ചാലക്കുടി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫിലോകാലിയ ഫൗണ്ടേഷന് നേതൃത്വം നൽകുന്നത് മാരിയോ ജോസഫും ജിജി മാരിയോയും ചേർന്നാണ്.ഇരുവരുടെയും ദയനീയാവസ്ഥ വാർത്തയിലുടെ പുറത്തു വന്നത് മുതൽ ഒട്ടേറെ സഹായങ്ങൾ ലഭിച്ചിരുന്നു. തുടർന്നു കൊല്ലത്തെ തന്നെ വാടക വീട്ടിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. പുതിയ വീട് സ്വന്തമായി ലഭിച്ചതോടെ കഴിഞ്ഞ ദിവസമാണ് തൃശൂരിലേക്ക് മാറിയത്.