ലോറികൾ കൂട്ടിയിടിച്ച് അപകടം: ഡ്രൈവർ മരിച്ചു
കൊല്ലം ∙ ട്രെയിലർ ലോറിയും മിനിലോറിയും കൂട്ടിയിടിച്ചു മിനിലോറി ഡ്രൈവർ മരിച്ചു. അയത്തിൽ സ്വദേശി നിഷാദ് (30) ആണു മരിച്ചത്. ഇന്നലെ രാത്രി 10.30നു കൊല്ലം ബൈപാസിൽ മങ്ങാട് അമ്പനാട് മുക്കിനു സമീപമാണ് അപകടം.കടവൂർ ഭാഗത്തേക്കു വന്ന ട്രെയിലർ ലോറി എതിർദിശയിൽ വന്ന മിനിലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

കൊല്ലം ∙ ട്രെയിലർ ലോറിയും മിനിലോറിയും കൂട്ടിയിടിച്ചു മിനിലോറി ഡ്രൈവർ മരിച്ചു. അയത്തിൽ സ്വദേശി നിഷാദ് (30) ആണു മരിച്ചത്. ഇന്നലെ രാത്രി 10.30നു കൊല്ലം ബൈപാസിൽ മങ്ങാട് അമ്പനാട് മുക്കിനു സമീപമാണ് അപകടം. കടവൂർ ഭാഗത്തേക്കു വന്ന ട്രെയിലർ ലോറി എതിർദിശയിൽ വന്ന മിനിലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ മിനിലോറിയുടെ മുൻഭാഗം പൂർണമായും തകർന്നു. വാഹനത്തിനുള്ളിൽ കുടുങ്ങിയ നിഷാദിനെ കിളികൊല്ലൂർ പൊലീസും കടപ്പാക്കടയിൽ നിന്ന് എത്തിയ അഗ്നിരക്ഷാസേന സംഘവും നാട്ടുകാരും ചേർന്നാണു പുറത്തെടുത്തത്. ഇദ്ദേഹത്തെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. വിറക് കയറ്റി വന്ന മിനിലോറിയാണ് അപകടത്തിൽ പെട്ടത്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ.