കൗമാര കലയുടെ മഹോത്സവത്തിന് വേദിയിൽ കാവലായി മഹാരഥന്മാർ
കൊല്ലം ∙ കൗമാര കലയുടെ മഹോത്സവത്തിന് ആശ്രാമം മൈതാനത്ത് പതാക ഉയരുമ്പോൾ മൺമറഞ്ഞ 44 മഹാരഥന്മാരുടെ പ്രതിഷ്ഠാപനകല (ഇൻസ്റ്റലേഷൻ) കാവലാകും. മൺകുടങ്ങളിൽ തെളിയുന്ന രേഖാച്ചിത്രങ്ങളിലൂടെയാണ്, മാനവികതയുടെ വാങ്മയ പ്രതിഷ്ഠാപനം നടത്തിയ കവി ഒ.എൻ.വി.കുറുപ്പ് മുതൽ അടുത്തകാലത്ത് വിടപറഞ്ഞ നടൻ കുണ്ടറ ജോണി വരെ കലോത്സവ

കൊല്ലം ∙ കൗമാര കലയുടെ മഹോത്സവത്തിന് ആശ്രാമം മൈതാനത്ത് പതാക ഉയരുമ്പോൾ മൺമറഞ്ഞ 44 മഹാരഥന്മാരുടെ പ്രതിഷ്ഠാപനകല (ഇൻസ്റ്റലേഷൻ) കാവലാകും. മൺകുടങ്ങളിൽ തെളിയുന്ന രേഖാച്ചിത്രങ്ങളിലൂടെയാണ്, മാനവികതയുടെ വാങ്മയ പ്രതിഷ്ഠാപനം നടത്തിയ കവി ഒ.എൻ.വി.കുറുപ്പ് മുതൽ അടുത്തകാലത്ത് വിടപറഞ്ഞ നടൻ കുണ്ടറ ജോണി വരെ കലോത്സവ നഗരിയിൽ കാഴ്ചക്കാരാകുന്നത്. ഒപ്പം കുട്ടികളുടെ പ്രതീകാത്മക രൂപങ്ങളും മൺകുടങ്ങളിൽ തെളിയും.
‘പതാകത്തറ’യുടെ 4 മൂലകളിൽ 4.5 അടി പൊക്കമുള്ള സ്തൂപങ്ങളിൽ ആണ് മഹാരഥന്മാരുടെ രേഖാചിത്ര മൺകുടങ്ങൾ സ്ഥാപിക്കുന്നത്. 24 കുടങ്ങളുടെ ഇരുവശത്തുമായി 44 ചിത്രങ്ങൾ. തിരുനല്ലൂർ കരുണാകരൻ, കെ.പി.അപ്പൻ, കാക്കനാടൻ, ഒ.മാധവൻ, നടൻ ജയൻ. കെ.രവീന്ദ്രനാഥൻ നായർ, ജി.ദേവരാജൻ, രവീന്ദ്രൻ മാഷ്, കെ.സി.കേശവ പിള്ള, ഇളംകുളം കുഞ്ഞൻ പിള്ള, കാമ്പിശ്ശേരി കരുണാകരൻ, കഥാകൃത്ത് പട്ടത്തുവിള കരുണാകരൻ, അഴകത്ത് പത്മനാഭക്കുറുപ്പ്, ശൂരനാട് കുഞ്ഞൻ പിള്ള, ഇടപ്പള്ളി രാഘവൻപിള്ള, പുനലൂർ ബാലൻ, തെങ്ങമം ബാലകൃഷ്ണൻ, ചവറ പാറുക്കുട്ടി, കടവൂർ ചന്ദ്രൻപിള്ള, വൈക്കം ചന്ദ്രശേഖരൻ നായർ, വയലാ വാസുദേവൻപിള്ള. ഓയൂർ കൊച്ചുഗോവിന്ദ പിള്ള, മടവൂർ വാസുദേവൻ, സി.കേശവൻ, സിഎൻ.ശ്രീകണ്ഠൻ നായർ, സി.എസ്.സുബ്രഹ്മണ്യൻ പോറ്റി, ഡോ.ബി.എ.രാജാകൃഷ്ണൻ. പി.ബാലചന്ദ്രൻ, തേവർതോട്ടം സുകുമാരൻ, ഗീഥാ സലാം, പന്മന രാമചന്ദ്രൻ തുടങ്ങി കൊല്ലത്തിന്റെ ആഭിജാത്യങ്ങളാണ് രേഖാ ചിത്രങ്ങളാകുന്നത്. ഇതിനോടൊപ്പമാണ് 16 മൺകുടങ്ങളിൽ കുട്ടികളുടെ പ്രതീകാത്മക രൂപങ്ങൾ.
ചിത്രകാരൻ ആശ്രാമം സന്തോഷിന്റെ നേതൃത്വത്തിൽ ആണ് പ്രതിഷ്ഠാപന കല ഒരുക്കുന്നത്. ചിത്രകലയിൽ ബിരുദാനന്തര ബിരുദധാരിയും സംസ്ഥാന സർക്കാരിന്റെ ഫെലോഷിപ്പും നേടിയ ആശ്രാമം സ്വദേശി ടി. റോഷൻ, ചിത്രകലയിൽ ബിരുദാനന്തര ബിരുദവും ലളിതകലാ അക്കാദമി പുരസ്കാര ജേതാവുമായ സാജ് സ്വാമി മങ്ങാട്, എസ്എൻ ട്രസ്റ്റ് സ്കൂൾ വിദ്യാർഥിനിയും ചിത്രകലയിലെ സ്കൂൾ ബാലപ്രതിഭയും ആയ ഗോപിക കണ്ണൻ എന്നിവരും ചേർന്നാണ് മൺകുടത്തിലെ കല തുറക്കുന്നത്.