അഞ്ചൽ വ്യാപാര സമുച്ചയത്തിലെ വാടകക്കാർ ഒഴിഞ്ഞു; പൊളിക്കാൻ ഇനി വൈകരുത് !
അഞ്ചൽ ∙ ടൗണിന്റെ ഹൃദയ ഭാഗമായ ആർഒ ജംക്‌ഷനിലെ ഷോപ്പിങ് കോംപ്ലക്സിലെ വാടകക്കാർ ഒഴിഞ്ഞു, കെട്ടിടത്തിലെ വൈദ്യുതി ബന്ധം വിഛേദിച്ചു. ഇനി പൊളിച്ചുമാറ്റാനുള്ള നടപടിയാണ് ആവശ്യം . ടൗൺ വികസനത്തിനു ഈ കെട്ടിടം തടസ്സമാകുന്ന വിവരവും ഇതു അപകട നിലയിലായ കാര്യവും മനോരമ നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു

അഞ്ചൽ ∙ ടൗണിന്റെ ഹൃദയ ഭാഗമായ ആർഒ ജംക്‌ഷനിലെ ഷോപ്പിങ് കോംപ്ലക്സിലെ വാടകക്കാർ ഒഴിഞ്ഞു, കെട്ടിടത്തിലെ വൈദ്യുതി ബന്ധം വിഛേദിച്ചു. ഇനി പൊളിച്ചുമാറ്റാനുള്ള നടപടിയാണ് ആവശ്യം . ടൗൺ വികസനത്തിനു ഈ കെട്ടിടം തടസ്സമാകുന്ന വിവരവും ഇതു അപകട നിലയിലായ കാര്യവും മനോരമ നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു .
അരനൂറ്റാണ്ടോളം പഴക്കമുള്ള വ്യാപാര സമുച്ചയം പഴയകാലത്ത് സൗകര്യപ്രദവും സുരക്ഷിതവുമായിരുന്നു . എന്നാൽ പിന്നീടു ടൗൺ വികസിക്കുകയും വാഹനങ്ങളുടെ എണ്ണം പതിന്മടങ്ങു വർധിക്കുകയും ചെയ്തതോടെ ഈ കെട്ടിടം പ്രായോഗികമല്ലാതായി. പാർക്കിങ് സൗകര്യം ഇല്ലാത്തതാണ് വലിയ പ്രശ്നം. കാലപ്പഴക്കം കാരണം കോൺക്രീറ്റ് പാളികൾ ഇളകി വീണു തുടങ്ങിയതോടെ ഇതിൽ സ്ഥാപനങ്ങൾ നടത്തിയിരുന്നവർ ഭയത്തോടെയാണു കഴിഞ്ഞത്.
ഇതിനിടെ പുതിയ വ്യാപാര സമുച്ചയം വേണമെന്ന ആവശ്യം ഉയരുകയും ചെയ്തു. വിശാലമായ പാർക്കിങ് സൗകര്യത്തോടെ ബഹുനില മന്ദിരം നിർമിച്ചാൽ ഒട്ടേറെ സ്ഥാനങ്ങൾക്ക് ഇടം ഉണ്ടാകുന്നതിന് ഒപ്പം ടൗണിന്റെ മുഖഛായ തന്നെ മാറും. കെട്ടിടം പൊളിക്കുന്നതിനുള്ള ടെൻഡർ നടപടി പുരോഗമിക്കുന്നതായി പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. ബഹുനില മന്ദിരം നിർമിക്കുന്നതിനുള്ള പണം പഞ്ചായത്ത് ഫണ്ട്, വിവിധ പദ്ധതികൾ എന്നിവയിലൂടെ കണ്ടെത്താൻ കഴിയും .