കടയ്ക്കൽ∙ റോഡ് പുറമ്പോക്കിൽ കുടിൽ കെട്ടി താമസിച്ചവരുൾപ്പെടെയുള്ള 20 ഭൂരഹിതർക്കായി ചിതറ പഞ്ചായത്ത് ഒരുക്കിയ ഫ്ലാറ്റ് ആർക്കും വേണ്ടാതെ നശിച്ചു.‍ ചക്കമലയിൽ പഞ്ചായത്തിന്റെ പത്തേക്കർ സ്ഥലത്തിന്റെ ഭാഗത്താണ് ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് ഫ്ലാറ്റ് നിർമിച്ചത്. 2013ൽ യുഡിഎഫ് പഞ്ചായത്ത് ഭരണ സമിതിയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കടയ്ക്കൽ∙ റോഡ് പുറമ്പോക്കിൽ കുടിൽ കെട്ടി താമസിച്ചവരുൾപ്പെടെയുള്ള 20 ഭൂരഹിതർക്കായി ചിതറ പഞ്ചായത്ത് ഒരുക്കിയ ഫ്ലാറ്റ് ആർക്കും വേണ്ടാതെ നശിച്ചു.‍ ചക്കമലയിൽ പഞ്ചായത്തിന്റെ പത്തേക്കർ സ്ഥലത്തിന്റെ ഭാഗത്താണ് ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് ഫ്ലാറ്റ് നിർമിച്ചത്.

2013ൽ യുഡിഎഫ് പഞ്ചായത്ത് ഭരണ സമിതിയുടെ കാലത്താണ് ഫ്ലാറ്റ് നിർമിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന ചിതറ മുരളിയുടെ അധ്യക്ഷതയിൽ സംസ്ഥാന ഭവന നിർമാണ ബോർഡ് ചെയർമാൻ അറയ്ക്കൽ ബാലകൃഷ്ണ പിള്ളയാണ് നിർമാണോദ്ഘാടനം നടത്തിയത്.

ADVERTISEMENT

2015 ഓഗസ്റ്റ് 17ന് അന്നത്തെ റവന്യു മന്ത്രി അടൂർ പ്രകാശ് ഫ്ലാറ്റ് ഉദ്ഘാടനം ചെയ്തു. വൈദ്യുതി, വെള്ളം എന്നിവ ലഭ്യമാക്കാൻ തുടക്കത്തിൽ പഞ്ചായത്തിനു കഴിഞ്ഞില്ല. തുടർന്ന് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എൽഡിഎഫ് അധികാരത്തിൽ വന്നതോടെ പദ്ധതി പൂർണമായി അവഗണിക്കപ്പെട്ടു. ഇടയ്ക്കു കോവിഡ് ക്യാംപ് ആയി പ്രവർത്തിടച്ചിരുന്ന ഫ്ലാറ്റ് കോവിഡ് രോഗികളും പോയതോടെ അനാഥമായി. പരിസരം കാട് കയറി നശിച്ചു.