ചവിട്ടു നാടകം വെറുമൊരു ചെറിയ കലയല്ല, ലക്ഷങ്ങളാണ് ചെലവ്
കൊല്ലം∙ ചവിട്ടു നാടകം വെറുമൊരു ചെറിയ കലയല്ല. പണം ചെലവഴിച്ചെങ്കിൽ മാത്രമേ സ്റ്റേജിൽ കയറി ചുവടുവയ്ക്കാനാകൂ. ഗൗരവമുള്ള കാര്യങ്ങളാണ് ചവിട്ടുനാടകത്തിൽ പറയുന്നതെങ്കിലും ചെലവ് വലുതമാണ്. 40 ലക്ഷത്തിലധികം രൂപ ചെലവിട്ടാണ് മിക്ക സ്കൂളുകളും കലോത്സവത്തിൽ മത്സരിക്കുന്നത്. കലോത്സവത്തിൽ പങ്കെടുത്ത ഓരോ

കൊല്ലം∙ ചവിട്ടു നാടകം വെറുമൊരു ചെറിയ കലയല്ല. പണം ചെലവഴിച്ചെങ്കിൽ മാത്രമേ സ്റ്റേജിൽ കയറി ചുവടുവയ്ക്കാനാകൂ. ഗൗരവമുള്ള കാര്യങ്ങളാണ് ചവിട്ടുനാടകത്തിൽ പറയുന്നതെങ്കിലും ചെലവ് വലുതമാണ്. 40 ലക്ഷത്തിലധികം രൂപ ചെലവിട്ടാണ് മിക്ക സ്കൂളുകളും കലോത്സവത്തിൽ മത്സരിക്കുന്നത്. കലോത്സവത്തിൽ പങ്കെടുത്ത ഓരോ മത്സരാർഥിക്കും 20,000 രൂപ വരെയാണ് ശരാശരി ചെലവ്. ഒരു ടീമിൽ 10 അംഗങ്ങളാണ് മത്സരത്തിൽ പങ്കെടുത്തത്. ഒരു സ്കൂൾ ടീം ശരാശരി 2 ലക്ഷം രൂപയോളമാണ് കലോത്സവത്തിൽ പങ്കെടുക്കാൻ ചെലവിട്ടത്. ചവിട്ടു നാടകത്തിന് അലങ്കാരങ്ങൾക്കും പരിശീലകനുമുള്ള വലിയ ചെലവാണ് മത്സരത്തിനുള്ള പണച്ചെലവ് വർധിക്കാനുള്ള പ്രധാന കാരണം.
∙ ചവിട്ടുനാടകത്തെ നെഞ്ചേറ്റി ഉദയകുമാർ അഞ്ചലും പൂച്ചാക്കൽ ഷാഹുലും
യുവജനോത്സവത്തിലെ ചവിട്ടുനാടക മത്സരവേദിയിലേക്കു സംഗീത സംവിധായകൻ ഉദയകുമാർ അഞ്ചലും ഗാനരചയിതാവ് പൂച്ചാക്കൽ ഷാഹുലും എത്തിയതു പുതുകലാപ്രതിഭകളുടെ പ്രകടനങ്ങൾ അടുത്തറിയാനാണ്. ഒരു ജനതയുടെ ആവേശമായിരുന്ന ചവിട്ടുനാടകത്തിന്റെ പാട്ടുകളും ചുവടുകളും അതേ ആവേശത്തോടെ അനുഭവിക്കാനാണ് ആലപ്പുഴയിൽ നിന്നു ഷാഹുലും കരുനാഗപ്പള്ളിയിൽ നിന്ന് ഉദയകുമാറും സോപാനം ഓഡിറ്റോറിയത്തിലെ വേദിയിലെത്തിയത്. ഇരുവരുടെയും തട്ടകം ഗാനരംഗമാണെങ്കിലും ചവിട്ടുനാടകം ഇരുവർക്കും അന്യമല്ല. ഉദയകുമാറിന്റെ പിതാവ് ചവിട്ടുനാടക സംഘത്തോടൊപ്പം ഹാർമോണിയം വായിച്ചിരുന്നു.
12–ാം വയസ്സിൽ അച്ഛനോടൊപ്പം ഉപകരണ സംഗീതവുമായി വേദികളിലെത്തിയ ഓർമയിലാണ് ഉദയകുമാർ തുടക്കമിട്ടത്. ‘അന്നത്തേതിൽ നിന്നു വ്യത്യാസങ്ങൾ ഏറെയാണിപ്പോൾ. വേഷത്തിലും ശബ്ദസംവിധാനങ്ങളിലും പുതുമകൾ വന്നു’. മത്സരിക്കുന്നവരുടെ മേന്മ കൂടിയെന്നും അദ്ദേഹത്തിനു വിലയിരുത്തലുണ്ട്. തീരജനതയ്ക്കിടയിൽനിന്ന് ഉയർന്നുവന്ന ചവിട്ടുനാടകത്തിനു കലോത്സവത്തിൽ കിട്ടുന്ന അംഗീകാരങ്ങളിലേക്കും അത് ആ രംഗത്തിനു നൽകുന്ന ഊർജവുമാണു പൂച്ചാക്കൽ ഷാഹുൽ ചൂണ്ടിക്കാട്ടിയത്. മാറുന്ന കാലഘട്ടത്തിന് അനുസരിച്ചു പുതിയ കഥകൾ സ്വീകരിക്കുന്നതു നല്ലതാണെന്ന അഭിപ്രായത്തിലാണ് അദ്ദേഹം. തീരമേഖലയിലെ പഠന, അധ്യാപനകാലത്തു ചവിട്ടുനാടക സംഘങ്ങളോടൊപ്പം പ്രവർത്തിച്ചിരുന്ന ഓർമകളും അദ്ദേഹം പങ്കുവച്ചു.