അയോധ്യ പ്രതിഷ്ഠാച്ചടങ്ങ്: സാംസ്കാരിക പരിപാടിയിൽ മോഹിനിയാട്ടം അവതരിപ്പിക്കാൻ കൊല്ലം സ്വദേശിനി
കൊല്ലം ∙ അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠയുമായി ബന്ധപ്പെട്ടു നടക്കുന്ന സാംസ്കാരിക പരിപാടിയിൽ കേരളത്തിന്റെ തനത് കലാരൂപമായ മോഹിനിയാട്ടം അവതരിപ്പിക്കാൻ കൊല്ലം സ്വദേശിനി. ഡൽഹി സർവകലാശാല മൂന്നാം വർഷ ഡിഗ്രി വിദ്യാർഥിനിയും ഇരവിപുരം വാളത്തുംഗൽ സ്വദേശിയുമായ ജെ.പി.ഭാരതിക്കാണ് 24ന് നടക്കുന്ന ചടങ്ങിൽ

കൊല്ലം ∙ അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠയുമായി ബന്ധപ്പെട്ടു നടക്കുന്ന സാംസ്കാരിക പരിപാടിയിൽ കേരളത്തിന്റെ തനത് കലാരൂപമായ മോഹിനിയാട്ടം അവതരിപ്പിക്കാൻ കൊല്ലം സ്വദേശിനി. ഡൽഹി സർവകലാശാല മൂന്നാം വർഷ ഡിഗ്രി വിദ്യാർഥിനിയും ഇരവിപുരം വാളത്തുംഗൽ സ്വദേശിയുമായ ജെ.പി.ഭാരതിക്കാണ് 24ന് നടക്കുന്ന ചടങ്ങിൽ മോഹിനിയാട്ടം അവതരിപ്പിക്കാൻ അവസരം ലഭിച്ചത്. കോളജിലെ സീനിയറായിരുന്ന കൂട്ടുകാരി ദീപിക വഴിയാണ് അവസരം ഒരുങ്ങിയത്.
മലയാളിയായ സേജൽ, ഡൽഹി മലയാളികളായ ഗായത്രി, ദീപ്തി ഓംഞ്ചേരി എന്നിവരടക്കമുള്ള 5 പേരാണ് മോഹിനിയാട്ടം അവതരിപ്പിക്കുക. മാധ്യമം ദിനപത്രം റീജനൽ മാനേജർ പി.ജയപ്രകാശിന്റെയും ചങ്ങനാശേരി എൻഎസ്എസ് കോളജ് അസി. പ്രഫസർ ഡോ. സ്മിത ജി.നായരുടെയും മകളായ ഭാരതി 14 വർഷമായി നൃത്തം പഠിക്കുന്നുണ്ട്. മോഹിനിയാട്ടത്തിന് പുറമേ കുച്ചിപ്പുടിയിലും ഭരതനാട്യത്തിലും ഭാരതിക്കു പ്രാവീണ്യമുണ്ട്.
അയത്തിൽ സൗപർണിക ഡാൻസ് അക്കാദമിയിലെ രാജേന്ദ്രൻ നായരും കലാമണ്ഡലം മായ രാജേന്ദ്രനുമാണ് ഗുരുക്കൾ. ഉന്നത പഠനത്തിനായി ഡൽഹിയിൽ എത്തിയതോടെ നൃത്തം ഉപേക്ഷിക്കേണ്ടി വരുമോ എന്നു ഭയന്നിരുന്ന ഭാരതിക്ക് കൂട്ടുകാരി ദീപികയാണ് ഡൽഹിയിലെ നൃത്തവേദികൾ പരിചയപ്പെടുത്തിയത്. ആ വേദികളാണ് ഇപ്പോൾ അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട ചടങ്ങിൽ നൃത്തം അവതരിപ്പിക്കാനുള്ള അവസരത്തിലേക്കും നയിച്ചത്.