പുനലൂരിൽ ട്രാഫിക് പൊലീസ് യൂണിറ്റ് വേണം
പുനലൂർ ∙ ഗതാഗത സ്തംഭനവും ഗതാഗത പ്രശ്നങ്ങളും മൂലം ഇഴയുന്ന പുനലൂരിൽ പുതിയ ട്രാഫിക് പൊലീസ് യൂണിറ്റ് ആരംഭിക്കണമെന്ന ആവശ്യം ശക്തമായി. കൊല്ലം –തിരുമംഗലം ദേശീയപാതയും മലയോര ഹൈവേയും പുനലൂർ –മൂവാറ്റുപുഴ സംസ്ഥാന ഹൈവേയും സംഗമിക്കുന്ന ഭാഗമാണിവിടം. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ഗതാഗതക്കുരുക്ക് ഈ പട്ടണത്തിന്റെ

പുനലൂർ ∙ ഗതാഗത സ്തംഭനവും ഗതാഗത പ്രശ്നങ്ങളും മൂലം ഇഴയുന്ന പുനലൂരിൽ പുതിയ ട്രാഫിക് പൊലീസ് യൂണിറ്റ് ആരംഭിക്കണമെന്ന ആവശ്യം ശക്തമായി. കൊല്ലം –തിരുമംഗലം ദേശീയപാതയും മലയോര ഹൈവേയും പുനലൂർ –മൂവാറ്റുപുഴ സംസ്ഥാന ഹൈവേയും സംഗമിക്കുന്ന ഭാഗമാണിവിടം. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ഗതാഗതക്കുരുക്ക് ഈ പട്ടണത്തിന്റെ ശാപമാണ്. ബൈപ്പാസോ കല്ലടയാറിനു കുറുകെ പുതിയ പാലമോ യാഥാർഥ്യമാകാത്തത് മൂലം ഗതാഗതക്കുരുക്ക് എന്നും പ്രശ്നമാണ്. ശാസ്ത്രീയമായി ഗതാഗതം പരിഷ്കരിക്കുന്നതിന് ഒരു നടപടിയും ഉണ്ടായിട്ടില്ല.
ട്രാഫിക് പരിഷ്കരണ കമ്മിറ്റി കൂടി എടുക്കുന്ന മിക്ക തീരുമാനങ്ങളും നടപ്പിലാക്കാൻ സാധിക്കാതെ പരാജയപ്പെടുകയാണ് പതിവ്. കച്ചേരി റോഡ് വൺവേ ആക്കിയെങ്കിലും അധികം വൈകാതെ തീരുമാനം മാറ്റേണ്ടി വന്നു. കെഎസ്ആർടിസി ജംക്‌ഷനിലെ ട്രാഫിക് ഐലൻഡ് ചുറ്റി പോകുന്നത് സംബന്ധിച്ച അവ്യക്തതയും പരിഹരിച്ചിട്ടില്ല.
റോഡിന്റെ ഇരുവശത്തും ഉള്ള അനധികൃത വാഹന പാർക്കിങ് ഗതാഗതക്കുരുക്കിന് ഇടവരുത്തുന്നുണ്ട്. എംഎൽഎ റോഡു വഴി പുനലൂർ കെഎസ്ആർടിസി ജംക്‌ഷനിൽ നിന്ന് ചെമ്മന്തൂരിലേക്കു ചെറിയ വാഹനങ്ങൾ കടത്തിവിട്ടാൽ ദേശീയപാതയിലെ ഗതാഗത തടസ്സം പരിഹരിക്കാം. പുനലൂർ താലൂക്ക് ആശുപത്രിയും മിനി സിവിൽ സ്റ്റേഷനും സ്ഥിതി ചെയ്യുന്ന ഭാഗത്തെ കച്ചേരി റോഡിലും അനധികൃത പാർക്കിങ് ഗതാഗത തടസ്സമുണ്ടാക്കുന്നുണ്ട്.
പവർഹൗസ് ജംക്‌ഷൻ മുതൽ ചെമ്മന്തൂർ വരെയും ടിബി ജംക്‌ഷൻ മുതൽ പോസ്റ്റ് ഓഫിസ് ജംക്‌ഷൻ വരെയും മിക്കപ്പോഴും ഗതാഗതക്കുരുക്കാണ്. പുനലൂരിൽ ഗതാഗത ക്രമീകരണത്തിന് ട്രാഫിക് വാർഡൻമാരെയോ കൂടുതൽ ഹോം ഗാർഡുകളെയോ നിയോഗിക്കാൻ പൊലീസ് തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പുനലൂരിൽ ട്രാഫിക് പൊലീസ് യൂണിറ്റ് ആരംഭിക്കണമെന്ന ആവശ്യത്തിനും വർഷങ്ങളുടെ പഴക്കമുണ്ട്. തിരക്കേറിയ സമയത്ത് കച്ചവട സ്ഥാപനങ്ങളിലെ കയറ്റിറക്കിന് നിയന്ത്രണമുണ്ടെങ്കിലും മിക്കവരും ലംഘിക്കുകയാണ്.