കൊല്ലം ∙ ലാൽ ബഹാദൂർ സ്റ്റേഡിയത്തിൽ വിവിധ ആവശ്യങ്ങൾക്കായി വാടകയ്ക്കു നൽകിയ കെട്ടിടത്തിന്റെ അകത്തും പുറത്തുമുള്ള കോൺക്രീറ്റ് പാളികളും കമ്പികളും ദ്രവിച്ച് അടർന്നു വീഴുന്നു. പീരങ്കി മൈതാനത്തിനു സമീപത്തുള്ള കെട്ടിടങ്ങളാണു വലിയ ഭീഷണി നേരിടുന്നത്. അറ്റകുറ്റപ്പണി നടത്താൻ കോർപറേഷൻ അധികൃതരോട് ഒട്ടേറെ തവണ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം ∙ ലാൽ ബഹാദൂർ സ്റ്റേഡിയത്തിൽ വിവിധ ആവശ്യങ്ങൾക്കായി വാടകയ്ക്കു നൽകിയ കെട്ടിടത്തിന്റെ അകത്തും പുറത്തുമുള്ള കോൺക്രീറ്റ് പാളികളും കമ്പികളും ദ്രവിച്ച് അടർന്നു വീഴുന്നു. പീരങ്കി മൈതാനത്തിനു സമീപത്തുള്ള കെട്ടിടങ്ങളാണു വലിയ ഭീഷണി നേരിടുന്നത്. അറ്റകുറ്റപ്പണി നടത്താൻ കോർപറേഷൻ അധികൃതരോട് ഒട്ടേറെ തവണ ആവശ്യപ്പെട്ടിട്ടും പരിഹാരം ഉണ്ടായിട്ടില്ല. 

സ്റ്റേഡിയത്തിന്റെ താഴത്തെ നിലയിലുള്ള പല സ്ഥാപനങ്ങളിലെയും ചുമരുകളും മേൽക്കൂരയിലെ കോൺക്രീറ്റ് പാളികളും ഒ‍ാരോ ദിവസവും അടർന്നു വീഴുകയാണ്. ഒന്നാം നിലയിലെ തൂണുകളും ചുമരുകളും തകർന്നു കമ്പികളെല്ലാം ദ്രവിച്ചു പുറത്തു കാണുന്ന നിലയിൽ ആയിട്ടുണ്ട്. പല കെട്ടിടങ്ങളുടെയും അകത്തെ ചുമരുകളും മേൽക്കൂരയും അടർന്നു വീണതിനെ തുടർന്ന് ഇവിടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ ഇലക്ട്രിക് ഉപകരണങ്ങൾ, കംപ്യൂട്ടറുകൾ ഉൾപ്പെടെ നശിച്ചിട്ടുണ്ട്. 

ADVERTISEMENT

സ്റ്റേഡിയത്തിനു താഴെ വാഹനങ്ങൾ സുരക്ഷിതമായി പാർക്ക് ചെയ്യാൻ പോലും സാധിക്കില്ല എന്നതാണു നിലവിലെ സ്ഥിതി. ഇവിടുത്തെ റൂഫിന്റെ കോൺക്രീറ്റ് പാളികൾ അടർന്നു വാഹനങ്ങളിലേക്കു വീഴുന്നതും പതിവായിട്ടുണ്ട്. സർക്കാർ, അർധ സർക്കാർ, ടെക്നിക്കൽ വിദ്യാഭ്യാസം, സമാന്തര വിദ്യാഭ്യാസം, സ്വകാര്യ മേഖല എന്നിങ്ങനെ സ്റ്റേഡിയത്തിന്റെ താഴെയും മുകളിലും ആയി ഇരുന്നൂറോളം സ്ഥാപനങ്ങളാണു വാടകയ്ക്ക് പ്രവർത്തിക്കുന്നത്.

 മഴ പെയ്താൽ മുകളിലത്തെ നിലയിൽ നിന്നു വെളളം താഴത്തെ നിലയിലെത്തും. സ്റ്റേഡിയത്തിന്റെ മുൻഭാഗം കണ്ടാൽ കുഴപ്പമൊന്നും തോന്നില്ലെങ്കിലും തെക്കു കിഴക്കു ഭാഗത്തേക്കു വന്നാൽ ശോച്യാവസ്ഥ എത്രത്തോളം എന്നു മനസ്സിലാകും. സിന്തറ്റിക് ട്രാക്ക് നിർമാണത്തിന്റെ പേരിൽ സ്റ്റേഡിയം അടച്ചിട്ടിരിക്കുകയാണ്.

ADVERTISEMENT

എന്നാൽ, മാസങ്ങളായി ഇതും നിലച്ച അവസ്ഥയിലാണ്. ഇതോടെ സ്റ്റേഡിയം കാടു മൂടി തുടങ്ങി. 10 അടി ഉയരത്തിൽ ആലും മറ്റും സ്റ്റേഡിയത്തിനുള്ളിൽ വളർന്നു തുടങ്ങി. സ്റ്റേഡിയത്തിന്റെ ഗാലറികളിലും ആലുകൾ വളർ‌ന്നിട്ടുണ്ട്.