പൊടി ബാലൻ കാണാമറയത്ത്; അന്വേഷണം എങ്ങുമെത്തിയില്ല
അഞ്ചൽ ∙ അഗസ്ത്യക്കോട് രേഷ്മ ഭവനിൽ രാജേന്ദ്രപ്രസാദിനെ ( പൊടി ബാലൻ – 64) കാണാതായിട്ട് മൂന്ന് ആഴ്ചയായി . എവിടെയെന്ന് അറിയാതെ കുഴയുകയാണ് ബന്ധുക്കളും സുഹൃത്തുക്കളും . കൂലിപ്പണിക്കാരനായ പൊടിബാലൻ കാണാതാകുന്നതിനു തൊട്ടു മുൻപുള്ള ദിനങ്ങളിലും ജോലിക്കു ചെന്നിരുന്നു എന്നു കൂടെ പണിയെടുക്കുന്നവർ

അഞ്ചൽ ∙ അഗസ്ത്യക്കോട് രേഷ്മ ഭവനിൽ രാജേന്ദ്രപ്രസാദിനെ ( പൊടി ബാലൻ – 64) കാണാതായിട്ട് മൂന്ന് ആഴ്ചയായി . എവിടെയെന്ന് അറിയാതെ കുഴയുകയാണ് ബന്ധുക്കളും സുഹൃത്തുക്കളും . കൂലിപ്പണിക്കാരനായ പൊടിബാലൻ കാണാതാകുന്നതിനു തൊട്ടു മുൻപുള്ള ദിനങ്ങളിലും ജോലിക്കു ചെന്നിരുന്നു എന്നു കൂടെ പണിയെടുക്കുന്നവർ പറയുന്നു.
വീട്ടിൽ പറയാതെയാണു പോയതെന്നു കാട്ടി മകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തെങ്കിലും കാര്യമായ അന്വേഷണം ഉണ്ടായില്ലെന്ന് ആരോപണം ഉണ്ട്. പോകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ സുഹത്തുക്കളും ബന്ധുക്കളും അന്വേഷണം നടത്തിയെങ്കിലും വിവരം ലഭിച്ചില്ല.
ഇയാളുടെ മൊബൈൽ ഫോൺ നേരത്തേ കേടായതിനാൽ അതുവഴിയുള്ള അന്വേഷണവും അസാധ്യമായി. പൊലീസ് അന്വേഷണം ഊർജിതമാക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു .