പാമ്പു കടിയേറ്റ ബാലന് ചികിത്സ വൈകിയെന്ന പരാതി; അന്വേഷണം
കൊട്ടാരക്കര∙പാമ്പു കടിയേറ്റ് താലൂക്കാശുപത്രിയിൽ എത്തിച്ച പത്തു വയസ്സുകാരന് മതിയായ ചികിത്സ നൽകിയില്ലെന്ന പരാതിയിൽ വിശദമായ അന്വേഷണം ആരംഭിച്ചു. താലൂക്ക് ആശുപത്രിയിൽ രണ്ടു മണിക്കൂറോളം കിടത്തിയിട്ടും ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ കിള്ളൂർ സ്വദേശി അനീഷിന്റെ മകൻ ആഷിക്കി(10)നെ

കൊട്ടാരക്കര∙പാമ്പു കടിയേറ്റ് താലൂക്കാശുപത്രിയിൽ എത്തിച്ച പത്തു വയസ്സുകാരന് മതിയായ ചികിത്സ നൽകിയില്ലെന്ന പരാതിയിൽ വിശദമായ അന്വേഷണം ആരംഭിച്ചു. താലൂക്ക് ആശുപത്രിയിൽ രണ്ടു മണിക്കൂറോളം കിടത്തിയിട്ടും ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ കിള്ളൂർ സ്വദേശി അനീഷിന്റെ മകൻ ആഷിക്കി(10)നെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്കു മാറ്റിയ സംഭവത്തിലാണ് നടപടി.
സംഭവത്തിൽ മന്ത്രി വീണാ ജോർജ് ഡിഎംഒയിൽ നിന്നു റിപ്പോർട്ട് തേടിയിരുന്നു. സംഭവത്തിൽ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡിഎംഒയ്ക്ക് പ്രാഥമിക റിപ്പോർട്ട് നൽകിയെങ്കിലും തൃപ്തികരമല്ലെന്ന മറുപടിയാണ് ലഭിച്ചത്.വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനാണ് ഡിഎംഒ നിർദേശം.