കൊട്ടാരക്കര∙ ഭിത്തികൾ വിണ്ടുകീറുകയും പൊട്ടിത്തകരുകയും ചെയ്തതിലൂടെ അമ്പലപ്പുറം പാങ്ങോട് ഭാഗത്ത് മൂന്ന് വീടുകൾക്ക് നാശനഷ്ടം. കഴിഞ്ഞ രാത്രി പതിനൊന്നരയോടെയാണ് സംഭവം. രതീഷ് ഭവനിൽ രാജു, അഖിൽ വിലാസത്തിൽ മോഹനൻപിള്ള, കാർത്തികയിൽ ആനന്ദവല്ലി ഉണ്ണിത്താൻ എന്നിവരുടെ വീടുകൾക്കാണ് നാശനഷ്ടം. കലക്ടർക്ക് റിപ്പോർട്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊട്ടാരക്കര∙ ഭിത്തികൾ വിണ്ടുകീറുകയും പൊട്ടിത്തകരുകയും ചെയ്തതിലൂടെ അമ്പലപ്പുറം പാങ്ങോട് ഭാഗത്ത് മൂന്ന്  വീടുകൾക്ക് നാശനഷ്ടം. കഴിഞ്ഞ രാത്രി പതിനൊന്നരയോടെയാണ് സംഭവം.  രതീഷ് ഭവനിൽ രാജു, അഖിൽ വിലാസത്തിൽ മോഹനൻപിള്ള, കാർത്തികയിൽ ആനന്ദവല്ലി ഉണ്ണിത്താൻ എന്നിവരുടെ വീടുകൾക്കാണ് നാശനഷ്ടം.

മോഹനൻപിള്ളയുടെ വീട്ടിലേക്കുള്ള കോൺക്രീറ്റ് പടികളുടെ ‍വശങ്ങൾ പൊട്ടിയ നിലയിൽ

കലക്ടർക്ക് റിപ്പോർട്ട് നൽകുമെന്നും ഭൂചലനമാണോ കാരണമെന്നറിയാൻ ശാസ്ത്രീയ പരിശോധനയ്ക്ക് ശുപാർശ ചെയ്യുമെന്നും സ്ഥലം സന്ദർശിച്ച കൊട്ടാരക്കര തഹസിൽദാർ എം.കെ.അജികുമാർ പറഞ്ഞു. രാജുവിന്റെ വീട്ടിലെ അടുക്കളയുടെ ഭിത്തിയിലെ ടൈലുകൾ പൊട്ടി തറയിൽ വീണു. ഭിത്തിയിലും ചിമ്മിനിയിലും പുറത്തെ ഭിത്തിയിലും വിള്ളലുകളും ഉണ്ടായി. മതിലും പൊട്ടി. 

രതീഷ് ഭവനിൽ രാജുവിന്റെ വീട്ടിലെ അടുക്കള ഭിത്തിയിലെ വിള്ളൽ
ADVERTISEMENT

മോഹനൻപിള്ളയുടെ വീടിന്റെ മുറിയിലും ഭിത്തിയിലും വിള്ളലുകൾ വീണു. റോഡിൽ നിന്നും വീട്ടിലേക്ക് കയറാൻ നിർമിച്ച കോൺക്രീറ്റ് പടികളുടെ ‍വശങ്ങളിലും പൊട്ടൽ ഉണ്ട്. ആനന്ദവല്ലിയുടെ വീട്ടിലെ അടുക്കള ഭിത്തിയിലും പൊട്ടൽ കാണപ്പെട്ടു. 

ശബ്ദത്തോടെ എന്തോ പൊട്ടി വീഴുന്നതു പോലെ തോന്നി. ചെറിയൊരു കുലുക്കവും അനുഭവപ്പെട്ടു. അടുക്കളയിലെത്തിയപ്പോഴാണ് ഗൗരവം മനസ്സിലാകുന്നത്. ഭിത്തി ടൈലുകൾ പൊട്ടിച്ചിതറിക്കിടക്കുന്നു. പിന്നീടാണ് മറ്റ് തകരാറുകൾ കണ്ടത്. അഞ്ചംഗ കുടുംബത്തിൽ മിക്കവരും ഉറങ്ങിയിരുന്നില്ല. സംഭവത്തിന്റെ ഞെട്ടൽ കാരണം പിന്നീട് ഉറങ്ങാനും കഴിഞ്ഞില്ല.