‘ആദിക്ക്’ പ്രിയം നിലക്കടലയും ബിസ്കറ്റും; നൽകാൻ ആദിത്യനും റെഡി !
മലമേൽ ∙ ഡാലിയ ഭവനിലെ നാലുവയസ്സുകാരൻ ആദിത്യനും ചേച്ചി നിവേദ്യക്കും കൂട്ടുകാരനാണ് ’ആദി ’ എന്നു കുട്ടികൾ പേരിട്ടിരിക്കുന്ന ആൺമയിൽ . ദിവസവും രാവിലെയും വൈകിട്ടും ഇവിടെ എത്തുന്ന ഇവനു ബിസ്കറ്റും നിലക്കടലയുമാണു പ്രിയം. വീട്ടുകാർ വാങ്ങിവയ്ക്കുന്ന ബിസ്കറ്റിൽ ഭൂരിഭാഗവും ആദിക്കു നൽകുന്നതാണു ആദിത്യന്റെ ഹോബി

മലമേൽ ∙ ഡാലിയ ഭവനിലെ നാലുവയസ്സുകാരൻ ആദിത്യനും ചേച്ചി നിവേദ്യക്കും കൂട്ടുകാരനാണ് ’ആദി ’ എന്നു കുട്ടികൾ പേരിട്ടിരിക്കുന്ന ആൺമയിൽ . ദിവസവും രാവിലെയും വൈകിട്ടും ഇവിടെ എത്തുന്ന ഇവനു ബിസ്കറ്റും നിലക്കടലയുമാണു പ്രിയം. വീട്ടുകാർ വാങ്ങിവയ്ക്കുന്ന ബിസ്കറ്റിൽ ഭൂരിഭാഗവും ആദിക്കു നൽകുന്നതാണു ആദിത്യന്റെ ഹോബി !മയിൽ ആദ്യം വീടിന്റെ മുൻവശത്തും പിന്നീട് പിൻവശത്തും ചെന്നു നിൽക്കും. കുട്ടികൾ നൽകുന്നവ കഴിച്ച ശേഷം പോവുകയാണു പതിവ്.
ചിലപ്പോൾ വീടിന് അകത്തേക്കും കയറും. എന്നാൽ അപരിചിതരെ വീട്ടിൽ കാണുകയോ അസ്വാഭാവിക ചലനങ്ങൾ ഉണ്ടാകുകയോ ചെയ്താൽ സ്ഥലം വിടും. പൊതുവേ മയിലുകൾ മനുഷ്യരുമായി അടുത്ത് ഇടപഴകാറില്ലത്രേ. ഇവയെ പിടികൂടുകയോ കൂട്ടിൽ അടയ്ക്കുകയോ ചെയ്യുന്നത് വന്യജീവി സംരക്ഷണ നിയമ പ്രകാരം ജാമ്യം ലഭിക്കാത്ത കുറ്റമാണ്.