പൊലീസ് ജീപ്പിലിരുന്ന് അതിക്രമം കാട്ടിയ യുവാവ് പിടിയിൽ
കൊട്ടാരക്കര ∙ പൊലീസ് ജീപ്പിലിരുന്ന് അതിക്രമം കാട്ടി ഉദ്യോഗസ്ഥരെ ആക്രമിച്ചയാൾ പിടിയിൽ. കോട്ടാത്തല പണയിൽ തടത്തിൽ ഭാഗം അനു ഭവനത്തിൽ എം.അജിത്ത് (26) ആണു പിടിയിലായത്. ഇയാൾ വീട്ടിൽ അടിപിടി ഉണ്ടാക്കുന്നു എന്ന വിവരം അറിഞ്ഞ് ഇന്നലെ പുലർച്ചെ ഒരു മണിയോടെ പൊലീസ് സ്ഥലത്തെത്തി. പരുക്കേറ്റ നിലയിൽ കണ്ട അജിത്തിനെ

കൊട്ടാരക്കര ∙ പൊലീസ് ജീപ്പിലിരുന്ന് അതിക്രമം കാട്ടി ഉദ്യോഗസ്ഥരെ ആക്രമിച്ചയാൾ പിടിയിൽ. കോട്ടാത്തല പണയിൽ തടത്തിൽ ഭാഗം അനു ഭവനത്തിൽ എം.അജിത്ത് (26) ആണു പിടിയിലായത്. ഇയാൾ വീട്ടിൽ അടിപിടി ഉണ്ടാക്കുന്നു എന്ന വിവരം അറിഞ്ഞ് ഇന്നലെ പുലർച്ചെ ഒരു മണിയോടെ പൊലീസ് സ്ഥലത്തെത്തി. പരുക്കേറ്റ നിലയിൽ കണ്ട അജിത്തിനെ ആശുപത്രിയിൽ കൊണ്ടുപോകാൻ ശ്രമിച്ചപ്പോൾ ജീപ്പിലെ ഡ്രൈവിങ് സീറ്റിൽ കയറിയിരുന്നു. വാഹനം ഓടിക്കാൻ പൊലീസിനോട് താക്കോൽ ആവശ്യപ്പെട്ടു. താക്കോൽ കൊടുക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് പൊലീസ് ജീപ്പിന്റെ വയർലെസ് സെറ്റിന്റെ മൗത്ത് പീസും ആന്റിന കണക്ഷൻ വയറും വലിച്ചു പൊട്ടിച്ചു. കൂടാതെ സ്പീഡോമീറ്റർ കൺട്രോൾ സെറ്റോടെ വലിച്ചെടുത്തു ഫാൻ നശിപ്പിക്കുകയും തടയാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ യൂണിഫോം വലിച്ചുകീറുകയും ചെയ്തു. 55000 രൂപയുടെ നാശനഷ്ടം ഉണ്ടാക്കി. എസ്ഐമാരായ കെ.വൈ.ജോൺസൺ, പൊന്നച്ചൻ, എഎസ്ഐ ഉമൈലാ ബീവി, സിവിൽ പൊലീസ് ഓഫിസർ ഗണേശ്, ശ്രീരാജ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.