കൊല്ലം ∙ ഇന്ത്യൻ ക്ലാസിക്കൽ നൃത്തങ്ങളുടെ മനോഹാരിത തുടിച്ച സന്ധ്യയൊരുക്കി, ആശ്രാമം ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിൽ മലയാള മനോരമയും ബംഗാൾ രാജ്ഭവനു കീഴിലുള്ള കലാക്രാന്തിയും ചേർന്നു നടത്തുന്ന ബംഗാൾ മഹോത്സവത്തിന്റെ മൂന്നാം ദിനം. ഇന്ത്യയുടെ സാംസ്കാരിക കേന്ദ്രമായ ബംഗാളും സാംസ്കാരിക പൈതൃകമുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം ∙ ഇന്ത്യൻ ക്ലാസിക്കൽ നൃത്തങ്ങളുടെ മനോഹാരിത തുടിച്ച സന്ധ്യയൊരുക്കി, ആശ്രാമം ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിൽ മലയാള മനോരമയും ബംഗാൾ രാജ്ഭവനു കീഴിലുള്ള കലാക്രാന്തിയും ചേർന്നു നടത്തുന്ന ബംഗാൾ മഹോത്സവത്തിന്റെ മൂന്നാം ദിനം.

ഇന്ത്യയുടെ സാംസ്കാരിക കേന്ദ്രമായ ബംഗാളും സാംസ്കാരിക പൈതൃകമുള്ള കേരളവും ഒരുമിക്കുന്ന ബംഗാൾ മഹോത്സവത്തിൽ ക്ലാസിക്കൽ നൃത്തങ്ങളോടൊപ്പം ബംഗാളിൽ നിന്നുള്ള നാട്വ ഡാൻസുമാണ് ഇന്നലെ അരങ്ങേറിയത്. അവധി ദിനമായതിനാൽ ഒട്ടേറെ കലാസ്വാദകരെത്തി.

ADVERTISEMENT

പ്രശസ്ത നടിയും നർത്തകിയുമായ ഡോ. വിന്ദുജ മേനോൻ കുച്ചിപ്പുഡി അവതരിപ്പിച്ചു സദസ്സിനെ കയ്യിലെടുത്തു. തുടർന്ന് ഇന്ത്യയുടെ മധ്യ, കിഴക്കൻ മേഖലയിലെ പ്രധാന നാടോടി നൃത്ത രൂപമായ നാട്വ അരങ്ങേറി. ഗുണാധർ സാഹിസ് ആൻഡ് ടീമാണ് ഈ കലാരൂപം അവതരിപ്പിച്ചത്. 

വലിയ ഡ്രമ്മുകളും വിവിധ സംഗീതോപകരണങ്ങളും ഉപയോഗിച്ച് ഒട്ടേറെ കലാകാരൻമാർ ഒരുമിച്ചാണ് നാട്വ അവതരിപ്പിച്ചത്. ബംഗാളിന്റെ കലാപ്രകടനത്തിനു ശേഷം എത്തിയത് മലയാളക്കരയുടെ മോഹിനിയാട്ടമായിരുന്നു. കേരള നാട്യ അക്കാദമിയിലെ കലാമണ്ഡലം വിമല മേനോനും സംഘവും അവതരിപ്പിച്ച മോഹിനിയാട്ടം തലമുറകളുടെ സംഗമവേദിയായി മാറി. 

ADVERTISEMENT

കലാമണ്ഡലം വിമല മേനോൻ, മകൾ ഡോ. വിന്ദുജ മേനോൻ, പേരമകൾ നേഹ രാജേഷ് നമ്പ്യാർ എന്നിവരും സംഘവുമാണ് മോഹിനിയാട്ടം അവതരിപ്പിച്ചത്.  ബംഗാളിന്റെയും കേരളത്തിന്റെയും സാംസ്കാരിക സമ്പന്നത വിളിച്ചോതുന്ന  ബംഗാൾ മഹോത്സവം സംസ്ഥാനത്ത്  ആദ്യമായിട്ടാണ് സംഘടിപ്പിക്കപ്പെടുന്നത്.

16ന് സമാപിക്കും.  കേന്ദ്ര സർക്കാരിന് കീഴിലുള്ള ഈസ്റ്റേൺ സോൺ കൾചറൽ സെന്ററിന്റെ സഹായത്തോടെ സംഘടിപ്പിക്കുന്ന മേളയുടെ മുഖ്യ പ്രായോജകർ ഫെഡറൽ ബാങ്ക് ആണ്. ജാജീസ് ഇന്നവേഷൻസ് ആണ് സഹപ്രായോജകർ. 

ADVERTISEMENT

ബംഗാൾ മഹോത്സവത്തിൽ 
കൊല്ലം ∙ ആശ്രാമം ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിൽ നടക്കുന്ന ബംഗാൾ മഹോത്സവത്തിന്റെ ഭാഗമായി ഇന്നു വിവിധ കലാപ്രകടനങ്ങൾ നടക്കും. തിരുവാതിര, ഒപ്പന, മാർഗംകളി, കൂടിയാട്ടം എന്നിവ അരങ്ങേറും. ബംഗാളിന്റെ സാംസ്കാരിക തനിമ വിളിച്ചോതി ബാവുൽ സംഗീതവും സാംസ്കാരിക സമുച്ചയത്തിൽ പെയ്തിറങ്ങും.

വൈകിട്ട് 7ന് കലാപ്രകടനങ്ങൾ ആരംഭിക്കും. മഞ്ജു ജയനും ടീം ചേർന്നാണ് തിരുവാതിര അവതരിപ്പിക്കുക. മാർഗംകളി കാവനാട് ലേക് ഫോഡ് സ്കൂൾ ടീമും ഒപ്പന എഴുകോൺ ശ്രീ ശ്രീ അക്കാദമിയും അവതരിപ്പിക്കും. മാർഗി ഉഷയും സംഘവുമാണ് കൂടിയാട്ടം അവതരിപ്പിക്കുന്നത്.

അനുദത്തം ദാസും സംഘവുമാണ് ബാവുൽ സംഗീതം അരങ്ങിലെത്തിക്കുന്നത്. ബംഗാൾ മഹോത്സവത്തിന്റെ ഭാഗമായി പ്രദർശനവും നടക്കും. ഉച്ചയ്ക്ക് 3 മുതൽ രാത്രി 9 വരെയാണ് പ്രദർശന സമയം. മഹോത്സവത്തിലേക്കുള്ള പ്രവേശനം സൗജന്യം