കൊല്ലം ∙ മുനിസിപ്പൽ കോർപറേഷൻ ബജറ്റിൽ ക്ഷേമ പദ്ധതികൾക്കു മുൻഗണന. തനതു വരുമാനം ഉയർത്തുന്നതിനുള്ള നിർദേശങ്ങളും കൊല്ലം മഹാനഗരം ആക്കുന്നതിനും ബജറ്റ് വിഭാവന ചെയ്യുന്നു. 1181.42 കോടി രൂപ വരവും 1090.59 കോടി രൂപ ചെലവും 90.83 കോടി രൂപ മിച്ചവും വരുന്ന ബജറ്റ് ആണ് ധനകാര്യ സ്ഥിര സമിതി അധ്യക്ഷൻ കൂടിയായ ഡപ്യൂട്ടി

കൊല്ലം ∙ മുനിസിപ്പൽ കോർപറേഷൻ ബജറ്റിൽ ക്ഷേമ പദ്ധതികൾക്കു മുൻഗണന. തനതു വരുമാനം ഉയർത്തുന്നതിനുള്ള നിർദേശങ്ങളും കൊല്ലം മഹാനഗരം ആക്കുന്നതിനും ബജറ്റ് വിഭാവന ചെയ്യുന്നു. 1181.42 കോടി രൂപ വരവും 1090.59 കോടി രൂപ ചെലവും 90.83 കോടി രൂപ മിച്ചവും വരുന്ന ബജറ്റ് ആണ് ധനകാര്യ സ്ഥിര സമിതി അധ്യക്ഷൻ കൂടിയായ ഡപ്യൂട്ടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം ∙ മുനിസിപ്പൽ കോർപറേഷൻ ബജറ്റിൽ ക്ഷേമ പദ്ധതികൾക്കു മുൻഗണന. തനതു വരുമാനം ഉയർത്തുന്നതിനുള്ള നിർദേശങ്ങളും കൊല്ലം മഹാനഗരം ആക്കുന്നതിനും ബജറ്റ് വിഭാവന ചെയ്യുന്നു. 1181.42 കോടി രൂപ വരവും 1090.59 കോടി രൂപ ചെലവും 90.83 കോടി രൂപ മിച്ചവും വരുന്ന ബജറ്റ് ആണ് ധനകാര്യ സ്ഥിര സമിതി അധ്യക്ഷൻ കൂടിയായ ഡപ്യൂട്ടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം ∙ മുനിസിപ്പൽ കോർപറേഷൻ ബജറ്റിൽ ക്ഷേമ പദ്ധതികൾക്കു മുൻഗണന. തനതു വരുമാനം ഉയർത്തുന്നതിനുള്ള നിർദേശങ്ങളും കൊല്ലം മഹാനഗരം ആക്കുന്നതിനും ബജറ്റ് വിഭാവന ചെയ്യുന്നു. 1181.42 കോടി രൂപ വരവും 1090.59 കോടി രൂപ ചെലവും 90.83 കോടി രൂപ മിച്ചവും വരുന്ന ബജറ്റ് ആണ് ധനകാര്യ സ്ഥിര സമിതി അധ്യക്ഷൻ കൂടിയായ ഡപ്യൂട്ടി മേയർ കൊല്ലം മധു അവതരിപ്പിച്ചത്.

ഉപാസന ആശുപത്രിക്കു സമീപം സിൽവർ ജൂബിലി ഓഡിറ്റോറിയവും 10 നിലയിൽ ഷോപ്പിങ് കോംപ്ലക്സും നിർമിക്കും. കോർപറേഷൻ ഓഫിസ് വളപ്പിൽ 3 നിലയുള്ള സിൽവർ ജൂബിലി മന്ദിരം. ഇതിന് 3 കോടി രൂപ വകയിരുത്തി. അഷ്ടമുടിക്കായലിൽ വാട്ടർ മെട്രോ പദ്ധതിക്ക്–10 കോടി രൂപ.

ADVERTISEMENT

പീരങ്കി മൈതാനത്ത് സ്വാതന്ത്ര്യ സമര സ്തൂപവും കല്ലുമാല സ്ക്വയറും നിർമിക്കും. 5 കോടി രൂപ വകയിരുത്തി. ബീച്ചിൽ കടൽ മത്സ്യ ആഹാരം നൽകുന്നതിന് റസ്റ്ററന്റ് ആരംഭിക്കും. – 1 കോടി രൂപ വകയിരുത്തി. ട്രാൻസ്ജെൻഡർ, വയോജന കലോത്സവങ്ങൾ നടത്തും.

ആകാശ പാത
ചിന്നക്കട റൗണ്ട്: ഹെഡ് പോസ്റ്റ് ഓഫിസ്, മുസല്യാർ ബിൽഡിങ്, റെസ്റ്റ് ഹൗസ് എന്ന 3 വശങ്ങളിലേക്ക് എസ്കലേറ്റർ– ലിഫ്റ്റ് സംവിധാനത്തോടെ ആകാശ പാത– 2.50 കോടി രൂപ.താലൂക്ക് ഓഫിസ് ജംക്‌ഷൻ: ജില്ലാ ആശുപത്രി, ലിങ്ക് റോഡ് എന്നീ വശങ്ങളിലേക്ക് എസ്കലേറ്റർ– ലിഫ്റ്റ് സംവിധാനത്തോടെ ആകാശ പാത–1.50 കോടി രൂപ

പ്രകാശ നഗരം: ഓരോ ഡിവിഷന‍ിലും 200 എൽഇഡി വിളക്കുകൾ– 4.40 കോടി രൂപ. കൊല്ലത്തിന്റെ ചരിത്രവും സംസ്കാരവും അടയാളപ്പെടുത്തുന്നതിന് കൊല്ലം മഹോത്സവം– 1 കോടി.‌

വനിതകൾക്ക് സ്വയം തൊഴിൽ പദ്ധതിക്ക് 18 ലക്ഷം രൂപ, വ്യക്തിത്വ വികസന ക്ലാസ്– 4 ലക്ഷം രൂപ, ഭിന്നശേഷിക്കാരുടെ അമ്മമാർക്ക് തൊഴിൽ സംരംഭം– 5 ലക്ഷം, ഡ്രൈവിങ് പരിശീലനം– ഒരു ലക്ഷം രൂപ, സ്വയം തൊഴിൽ സംരംഭം (പേപ്പർ ബാഗ്, പേപ്പർ പ്ലേറ്റ് നിർമാണം)–28 ലക്ഷം, വിധവകളുടെ മക്കൾക്ക് വിവാഹ ധനസഹായം–10 ലക്ഷം രൂപ, ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ– ഒരു കോടി രൂപ, സ്ത്രീ സൗഹൃദ ശുചിമുറി, നാപ്കിൻ വെൻഡി‍ങ് മെഷീൻ– 15 ലക്ഷം, ഹരിത ഓട്ടോ (ഇ– ഓട്ടോ)–20 ലക്ഷംരൂപ, ഇലക്ട്രോണിക് റിപ്പയറിങ് പരിശീലനം– 4 ലക്ഷം രൂപ.

ADVERTISEMENT

അഷ്ടമുടിക്കായലിന്റെ തീരത്തുള്ള ബിപിഎൽ വീടുകളിൽ ബയോ ഡൈജസ്റ്റർ ടോയ്‌ലറ്റ് സ്ഥാപിക്കും.– ഒരു കോടി രൂപ. റെയിൽവേ സ്റ്റേഷൻ രണ്ടാം കവാടത്തിനു സമീപം ഡോർമട്രി മൾട്ടിലവൽ കാർ പാർക്കിങ് സെന്റർ, കുട്ടികളുടെ ലൈബ്രറി, തിയറ്റർ– 2 കോടി രൂപ.

കോർപറേഷൻ ഓഫിസ്, മേഖലാ ഓഫിസുകൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ, സ്കൂളുകളിൽ പാർക്കുകൾ, ബീച്ചുകൾ എന്നിവിടങ്ങളിൽ പുസ്തകക്കൂട് (5 ലക്ഷം രൂപ), ലൈബ്രറികൾക്ക് പുസ്തകം ( 10 ലക്ഷം രൂപ), ടി.എം.വർഗീസ് സ്മാരക ലൈബ്രറി, ശക്തികുളങ്ങര, കിളികൊല്ലൂർ, അഞ്ചാലുംമൂട് സോണൽ ലൈബ്രറികൾ എന്നിവയ്ക്ക് പുസ്തകം– 10 ലക്ഷം രൂപ.

കൊല്ലം നാടകോത്സവം– 10 ലക്ഷം.‘ ഐ ലൗ കൊല്ലം’ പദ്ധതിയിൽ ബീച്ച് നവീകരണം, ലാൻഡ് സ്കേപ്പിങ്, ബീച്ച് മുതൽ പാപനാശനം കടപ്പുറം വരെ അംബ്രല്ല ഇരിപ്പിടങ്ങൾ– ഒരു കോടി രൂപ. കാവനാട്, തങ്കശ്ശേരി ബിഷപ് ഹൗസിന് മുൻവശം, പോളയത്തോട്, തട്ടാമല, അയത്തിൽ, കലക്ടറേറ്റിനു സമീപം ഹൈസ്കൂൾ ജംക്‌ഷൻ, ചിന്നക്കട എക്സൈസ് കമ്മിഷണർ ഓഫിസിനു സമീപം റെയിൽവേ രണ്ടാം കവാടത്തിനു മുൻവശം എന്നിവിടങ്ങളിൽ ബസ് ഷെൽട്ടർ– 2. 50 കോടി

ചിന്നക്കട,. ബീച്ച്, ലിങ്ക് റോഡ് എന്നിവിടങ്ങളിൽ നൈറ്റ് സ്ട്രീറ്റ്– 50 ലക്ഷം രൂപ. അഷ്ടമുടി വാട്ടർ സ്പോർട്സ് വിപുലീകരണം, റോപ് വേ– ഒരു കോടി രൂപ. ജന്മദിനം–സർക്കാർ സ്കൂളുകളിലെ കുട്ടികൾക്ക് കോർപറേഷൻ ജന്മദിനാശംസ കാർഡും മിഠായിയും നൽകും.– 5 ലക്ഷം.

ADVERTISEMENT

വനിതകൾക്ക് സ്വയം തൊഴിൽ പദ്ധതിക്ക് 18 ലക്ഷം രൂപ, മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് പോഷകാഹാര കിറ്റ്– 30 ലക്ഷം രൂപ, ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് ലാപ് ടോപ്– 10 ലക്ഷം, ഭിന്നശേഷി വിദ്യാർഥികൾക്ക് സ്കോളർഷിപ് – 50 ലക്ഷം രൂപ.

നഗര സഞ്ചയം പദ്ധതിയിൽ കുടിവെള്ള പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന്– 3 കോടി, വ്യക്തിഗത കുടിവെള്ള പദ്ധതി –10 കോടി രൂപ. കുരീപ്പുഴയിൽ മിറക്കിൾ പാർക്ക്, വാട്ടർ സ്പോർട്സ്, ജങ്കാർ സർവീസ്– 4 കോടി രൂപ,

വീട് നിർമാണം: തീരദേശത്തുള്ളവർക്ക് ലൈഫ് മിഷൻ ഫ്ലാറ്റിൽ ഉൾപ്പെടുത്തി പുനരധിവാസം– 3 കോടി. 101 കുടുംബങ്ങൾക്ക് 5 നില ഫ്ലാറ്റ് സമുച്ചയം – 15 കോടി.

താമരക്കുളത്ത് ഇന്റർനാഷനൽ കൺവൻഷൻ സെന്റർ– 1 കോടി രൂപ. തെരുവു നായകൾക്ക് അഭയകേന്ദ്ര നിർമാണം– ഒരു കോടി രൂപ, ഇരുനില വണ്ടി: നഗരത്തിന്റെ കാഴ്ചകൾ ആസ്വദിക്കാൻ ഇരുനില സിറ്റി ബസ്– 1 കോടി രൂപ.

ഭിന്നശേഷി കുട്ടികൾക്ക് സോണൽ മേഖലകളിൽ സ്കൂൾ– 1 കോടി രൂപ. കാവനാട്, തങ്കശ്ശേരി, മുണ്ടാലുംമൂട്, എന്നിവിടങ്ങളിൽ ഷോപ്പിങ് കോംപ്ലക്സ്– 40 കോടി രൂപ. ലിങ്ക് റോഡ് സ്ക്വയറിൽ തിരുനല്ലൂർ കരുണാകരന്റെ അർധകായ പ്രതിമയും ഗാർഡനും –10 ലക്ഷം രൂപ.

തങ്കശ്ശേരിയിൽ പായ്ക്കപ്പൽ മാതൃകയിൽ ചരിത്ര പാർക്ക്– 2 കോടി രൂപ. അങ്കണവാടികൾ ശിശുസൗഹൃദമാക്കും– 25 ലക്ഷം രൂപ. നോളജ് ഇക്കോണമി മിഷനുമായി ചേർന്ന് വർക്ക് നിയർ ഹോം പദ്ധതി– 50 ലക്ഷം.

ഹൈസ്കൂൾ, ഹയർ സെക്കൻഡറി കുട്ടികൾക്ക് മെൻസ്ട്രുവൽ കപ്പ് വിതരണം– 5 ലക്ഷം രൂപ വട്ടക്കായൽ കയ്യേറ്റം തടയൽ – 2 കോടി രൂപ, ചിന്നക്കട റൗണ്ട്, കപ്പലണ്ടി മുക്ക്, കാവനാട്, രാമൻകുളങ്ങര, കൊച്ചുപിലാംമൂട്, വെള്ളയിട്ടമ്പലം, ആനന്ദവല്ലീശ്വരം, ഇരവിപുരം, മാടൻനട ജംക്‌ഷൻ സൗന്ദര്യവൽക്കരണം.– 2 കോടി രൂപ

ബീച്ച് അപകടരഹിതം ആക്കുന്നതിന് ജിയോ ട്യൂബ് സ്ഥാപിച്ച് ഓഫ് ഷോർ, ബ്രേക്ക് വാട്ടർ സ്കീം– 10 കോടി രൂപ. പൊതുഭിത്തികൾ, തുറന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ പെയിന്റിങ്, ചുവർചിത്രം :1 കോടി

എസ്എംപി പാലസ്, പീപ്പിൾസ് മ്യൂസിയം, പഴയ മുനിസിപ്പൽ ഓഫിസ്, ചീനകൊട്ടാരം, തങ്കശ്ശേരി ആർച്ച് എന്നിവയുടെ സംരക്ഷണം– 20 ലക്ഷം രൂപ. കാർബൺ ന്യൂട്രൽ സിറ്റി– 2 കോടി, സോളർ നഗരപദ്ധതി – 1 കോടി.

പ്രഹസനം മാത്രം: യുഡിഎഫ്
കൊല്ലം ∙ കോർപറേഷൻ ബജറ്റ് വെറും പ്രഹസനം എന്ന് യുഡിഎഫ്. കഴിഞ്ഞ ബജറ്റുകളിലെ പൊള്ളയായ പല വാഗ്ദാനങ്ങൾ പലതും ഈ ബജറ്റി‍ലും ഉൾപ്പെടുത്തിയqിട്ടുണ്ട്. പട്ടണത്തിലെ മാലിന്യ പ്രശ്നം ശാശ്വതമായി പരിഹരിക്കാനുള്ള നിർദേശം ഇല്ല. കോഴി മാലിന്യവും അറവുമാലിന്യം ലേലം ചെയ്യുന്നതിലൂടെ കോർപറേഷനു ലഭിക്കേണ്ട വരുമാനത്തെക്കുറിച്ച് ഒരു പരാമർശവും ഇല്ല. 

തീരദേശ മേഖലയോടു കനത്ത അവഗണന കാണിച്ചു.  അഷ്ടമുടിക്കായലിൽ വെറും കോസ്മറ്റിക് ചികിത്സയാണ് നടക്കുന്നതെന്ന് ധനമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. കുടിവെള്ള പദ്ധതി ഇഴഞ്ഞ നീങ്ങുകയാണെന്ന് യുഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് ജോർജ് ഡി.കാട്ടിൽ പറഞ്ഞു.

ചിന്നക്കടയിൽ ആകാശപ്പാതയില്ല വേണ്ടതെന്ന് കോൺഗ്രസ് കൗൺസിലർ കുരുവിള ജോസഫ് പറഞ്ഞു. റെയിൽവേ സ്റ്റേഷൻ മുതൽ സെന്റ് ജോസഫ്സ് സ്കൂൾ വരെ നീളുന്ന മേൽപാലം ആണ് നിർമിക്കേണ്ടത്.

പഴയവീഞ്ഞ് പുതിയ കുപ്പിയിൽ: ബിജെപി
പഴയവീഞ്ഞ് പുതിയ കുപ്പിയിൽ എന്ന ഉപമ അക്ഷരാർഥത്തിൽ ഒത്തുവന്നത് കോർപറേഷൻ ബജറ്റ് അവതരണത്തിലാണെന്നു ബിജെപി. കഴിഞ്ഞ വർഷങ്ങളിൽ അവതരിപ്പിച്ച് പ്രാവർത്തികമാക്കാത്ത പ്രഖ്യാപനങ്ങൾ മാത്രമാണ് ബജറ്റിൽ. അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ കടലാസ്സിൽ ഒതുങ്ങുകയാണ്. ഞാങ്കടവ് കുടിവെള്ള പദ്ധതി, അഷ്ടമുടിക്കായൽ ശുചീകരണം, റോപ് വേ, കൺവൻഷൻ സെന്റർ, പൈതൃക സ്മാരകങ്ങളുടെ സംരക്ഷണം,  തെരുവു നായ്ക്കൾക്ക് ഷെൽട്ടർ തുടങ്ങിയവയെല്ലാം കഴിഞ്ഞ ബജറ്റുകളിൽ ഉണ്ടായിരുന്നു.

അറവുശാലയുടെ കാര്യത്തിൽ പ്രഖ്യാപനം പോലും ഇല്ല. ട്രാൻസ്‍െജൻഡർ വിഭാഗത്തിനു കഴിഞ്ഞ തവണ പ്രഖ്യാപിച്ചത് നടപ്പാക്കിയില്ല. നാടകോത്സവം നടത്തിയില്ല. സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് തുക വക കൊള്ളിച്ചില്ല.

ഷോപ്പിങ് മാളുകളും പാർക്കുകളും പ്രവർത്തനമില്ലാതെ  സാമൂഹിക വിരുദ്ധരുടെ താവളമായി കിടക്കുമ്പോഴാണ് പുതിയ ഷോപ്പിങ് കോംപ്ലക്സുകൾക്ക്  40 കോടിരൂപ  വകയിരുത്തിയതെന്ന് ബിജെപി പാർലമെന്ററി പാർട്ടി നേതാവ് ടി.ജി.ഗിരീഷ് പറഞ്ഞു.

മേയർ പ്രസന്ന ഏണസ്റ്റ്

കുരീപ്പുഴയിൽ 32 കോടി രൂപ ചെലവഴിച്ച് എസ്ടിപിയുടെ പ്രവർത്തനം സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയും. കോർപറേഷനിലും സമീപ പഞ്ചായത്തുകൾക്കും പ്രതിദിനം 100 എംഎൽഡി ജലം നൽകാൻ കഴിയുന്ന വിധത്തിൽ വസൂരിച്ചിറയിൽ ശുദ്ധീകരണ പ്ലാന്റിന്റെ പ്രവർത്തനം പൂർത്തീകരിക്കാൻ സാധിച്ചു. പിഎംഎവൈ പ്രകാരം അപേക്ഷ നൽകിയവരിൽ 6543 പേർക്ക് വീട് നിർമിച്ചു നൽകി. ജീവനാണ് അഷ്ടമുടി, ജീവിക്കണം അഷ്ടമുടി പദ്ധതി പൂർത്തീകരണ ഘട്ടത്തിലാണ്. തൊഴിലുറപ്പ് പദ്ധതിയിൽ തുടർച്ചയായി ഒന്നാം സ്ഥാനം നേടാൻ കഴിഞ്ഞു ബാല, സ്ത്രീ, വയോജന, ഭിന്നശേഷി, ട്രാൻസ്ജെൻഡർ സൗഹൃദ നഗരസഭയായി പ്രവർത്തിക്കാൻ കഴിഞ്ഞു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT