ശരീരഭാഗങ്ങൾ നായ്ക്കൾ കടിച്ചെടുത്ത നിലയിൽ മൃതദേഹം കണ്ടെത്തി
ചാത്തന്നൂർ∙ ശരീര ഭാഗങ്ങൾ തെരുവുനായ്ക്കൾ കടിച്ചെടുത്ത നിലയിൽ മൃതശരീരം കണ്ടെത്തി. ഉളിയനാട് സ്കൂളിനു സമീപം വിജനമായ പറമ്പിൽ കണ്ടെത്തിയ മൃതദേഹത്തിന് 5 ദിവസത്തിലേറെ പഴക്കമുണ്ട്. ഉളിയനാട് കോളനിയിൽ സന്തോഷ് ഭവനിൽ (പൊയ്കയിൽ) ഷിജുവിന്റെ (38) മൃതദേഹമാണു കണ്ടെത്തിയത്. സമീപവാസി ഇന്നലെ രാവിലെ ജോലിക്കു പോകുമ്പോൾ

ചാത്തന്നൂർ∙ ശരീര ഭാഗങ്ങൾ തെരുവുനായ്ക്കൾ കടിച്ചെടുത്ത നിലയിൽ മൃതശരീരം കണ്ടെത്തി. ഉളിയനാട് സ്കൂളിനു സമീപം വിജനമായ പറമ്പിൽ കണ്ടെത്തിയ മൃതദേഹത്തിന് 5 ദിവസത്തിലേറെ പഴക്കമുണ്ട്. ഉളിയനാട് കോളനിയിൽ സന്തോഷ് ഭവനിൽ (പൊയ്കയിൽ) ഷിജുവിന്റെ (38) മൃതദേഹമാണു കണ്ടെത്തിയത്.
സമീപവാസി ഇന്നലെ രാവിലെ ജോലിക്കു പോകുമ്പോൾ പറമ്പിൽ നിന്നുള്ള ദുർഗന്ധത്തെ തുടർന്നു നടത്തിയ തിരച്ചിലിലാണു മൃതശരീരം കണ്ടത്. കൈകാലുകൾ തെരുവു നായകൾ കടിച്ചെടുത്ത നിലയിലായിരുന്നു. ഏതാനും മീറ്ററോളം ദൂരം തെരുവ് നായകൾ മൃതശരീരം കടിച്ചു വലിച്ചിഴച്ചതിന്റെ സൂചന ഉണ്ട്.
അഡിഷനൽ എസ്പി സുൽഫി, ചാത്തന്നൂർ എസിപി ബിജു വി.നായർ എന്നിവരുടെ നേതൃത്വത്തിൽ ചാത്തന്നൂർ പൊലീസ്, ശാസ്ത്രീയ കുറ്റാന്വേഷണ സംഘം, വിരൽ അടയാള വിദഗ്ധരും, പൊലീസ് നായയും തെളിവുകൾ ശേഖരിച്ചു. ഷിജുവിനെ ഏതാനും ദിവസമായി കാണാനില്ലായിരുന്നു. മരം വെട്ടു തൊഴിലാളിയാണ്.
മൃതശരീരം പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. മർദനമോ ക്ഷതങ്ങളോ മുറിവുകളോ ഏറ്റിട്ടില്ലെന്നു പോസ്റ്റ്മോർട്ടം നടത്തിയ പൊലീസ് സർജൻ വ്യക്തമാക്കിയെന്നും ആന്തരിക അവയവങ്ങൾ വിദഗ്ധ പരിശോധനയ്ക്ക് ഫൊറൻസിക് ലാബിലേക്ക് അയച്ചെന്നും എസിപി ബിജു വി.നായർ പറഞ്ഞു. ഷിജുവിന്റെ ഭാര്യ: സന്ധ്യ. മക്കൾ: ഗംഗ, രാമനാഥൻ.
ആറു മാസം മുൻപ് ഉളിയനാട് കോളനിയിലെ മറ്റൊരു യുവാവിനെ ഇതിനു കുറച്ച് അകലെ സമാന രീതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കൊലപാതകമാണെന്നു കണ്ടെത്തിയതിനെ തുടർന്നു നടത്തിയ അന്വേഷണത്തിൽ ഇതര സംസ്ഥാന തൊഴിലാളിയെ അറസ്റ്റ് ചെയ്തിരുന്നു. അന്നും, മരിച്ച ആളുടെ ശരീര ഭാഗങ്ങൾ തെരുവ് നായകൾ കടിച്ചെടുത്തിരുന്നു.