കുണ്ടറ ∙ പള്ളിമുക്ക് - മുളവന റോഡിന്റെ നവീകരണം ആരംഭിച്ചതോടെ പൊടി ശല്യം രൂക്ഷമായി. വർഷങ്ങളായി മുടങ്ങി കിടന്ന റോഡ് നവീകരണം 2 ആഴ്ച മുൻപാണ് പുനരാരംഭിച്ചത്. റോഡിൽ മെറ്റൽ നിരത്തിയ ശേഷം കൃത്യമായി വെള്ളം തളിക്കാത്തതിനാൽ ആണ് പൊടിശല്യം രൂക്ഷമായത്. പൊടിപടലങ്ങൾ ഉയർന്നു വീടിനുള്ളിലേക്കു പോലും അടിച്ചു കയറുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുണ്ടറ ∙ പള്ളിമുക്ക് - മുളവന റോഡിന്റെ നവീകരണം ആരംഭിച്ചതോടെ പൊടി ശല്യം രൂക്ഷമായി. വർഷങ്ങളായി മുടങ്ങി കിടന്ന റോഡ് നവീകരണം 2 ആഴ്ച മുൻപാണ് പുനരാരംഭിച്ചത്. റോഡിൽ മെറ്റൽ നിരത്തിയ ശേഷം കൃത്യമായി വെള്ളം തളിക്കാത്തതിനാൽ ആണ് പൊടിശല്യം രൂക്ഷമായത്. പൊടിപടലങ്ങൾ ഉയർന്നു വീടിനുള്ളിലേക്കു പോലും അടിച്ചു കയറുന്ന അവസ്ഥയാണ്. പൊടിശല്യം കാരണം വീടിന്റെ കതകും ജനാലയും തുറന്നിടാൻ കഴിയാറില്ലെന്നു പ്രദേശവാസികൾ പറഞ്ഞു. പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളും തുറക്കാൻ കഴിയുന്നില്ല. നിർമാണ മുന്നറിയിപ്പ് നൽകി പള്ളിമുക്കിലും മുളവന പൊട്ടിമുക്കിലും ബോർഡുകൾ സ്ഥാപിച്ചെങ്കിലും അത് വകവയ്ക്കാതെ വാഹനങ്ങൾ പോയതോടെ പൊടി ശല്യം സഹിക്കാൻ കഴിയാതെയായി. തുടർന്ന് നാട്ടുകാർ ചേർന്ന് പള്ളിമുക്കിൽ റോഡ് അടച്ചു. അലർജി, ശ്വാസം മുട്ട് എന്നിവ കാരണം കുട്ടികൾ പോലും ബുദ്ധിമുട്ടുകയാണ്. നവീകരണം പൂർത്തിയാകും വരെ ദിവസവും 3 തവണയെങ്കിലും കൃത്യമായി വെള്ളം തളിക്കാൻ ക്രമീകരണം ചെയ്യണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.

10 ദിവസത്തിനകം ടാറിങ് ആരംഭിക്കും; വിഷ്ണുനാഥ്
കുണ്ടറ∙ പൊടി ശല്യം രൂക്ഷമായ പള്ളിമുക്ക് - പൊട്ടിമുക്ക് റോഡിൽ 10 ദിവസത്തിനകം ടാറിങ് ആരംഭിക്കുമെന്ന് പി. സി. വിഷ്ണുനാഥ് എംഎൽഎ അറിയിച്ചു. 4 വർഷത്തിന് മുകളിലായി നവീകരണം ചെയ്യാതെ വന്ന സാഹചര്യത്തിൽ കരാറുകാരനെ ടെർമിനേറ്റ് ചെയ്തിരുന്നു. തുടർന്ന് റീടെൻഡർ നടത്തി. പുതിയ കരാറുകാർ ആണ് നവീകരണം നടത്തുന്നത്. പൊടി ശല്യം രൂക്ഷമാണ് എന്ന പ്രദേശവാസികളുടെ പരാതിയെ തുടർന്ന് കെആർഎഫ്ബി ഉദ്യോഗസ്ഥരെയും കരാർ കമ്പനി പ്രതിനിധികളെയും ഉൾപ്പെടുത്തി യോഗം ചേർന്നു. 10 ദിവസത്തിനകം ടാറിങ് ആരംഭിക്കാൻ കർശന നിർദേശം നൽകി. അതുവരെ കൂടുതൽ വാഹനങ്ങളിൽ കൃത്യമായ ഇടവേളകളിൽ വെള്ളം തളിക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും എംഎൽഎ പറഞ്ഞു.