മൈനാഗപ്പള്ളി ∙ അരലക്ഷത്തിലേറെ ജനസംഖ്യയും തണ്ടപ്പേരുമുള്ള മൈനാഗപ്പള്ളി വില്ലേജ് വിഭജിക്കണമെന്നും മേഖലയിൽ ദേശസാൽക‍ൃത ബാങ്കുകളുടെ ഉൾപ്പെടെ കൂടുതൽ ശാഖകൾ തുടങ്ങണമെന്നും ഉള്ള ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കം ഉണ്ട്. 22 വാർഡുകളും 24.42 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള വില്ലേജ് തെക്ക് തേവലക്കര ചെളിത്തോട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൈനാഗപ്പള്ളി ∙ അരലക്ഷത്തിലേറെ ജനസംഖ്യയും തണ്ടപ്പേരുമുള്ള മൈനാഗപ്പള്ളി വില്ലേജ് വിഭജിക്കണമെന്നും മേഖലയിൽ ദേശസാൽക‍ൃത ബാങ്കുകളുടെ ഉൾപ്പെടെ കൂടുതൽ ശാഖകൾ തുടങ്ങണമെന്നും ഉള്ള ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കം ഉണ്ട്. 22 വാർഡുകളും 24.42 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള വില്ലേജ് തെക്ക് തേവലക്കര ചെളിത്തോട് മുതൽ വടക്ക് ശൂരനാട് തെക്ക് കിടങ്ങയം വരെയും പടിഞ്ഞാറ് പള്ളിക്കലാർ മുതൽ കിഴക്ക് ശാസ്താംകോട്ട ആഞ്ഞിലിമൂട് വരെ നീണ്ടുകിടക്കുന്നതാണ്. വിസ്തൃതി കാരണം വില്ലേജ് ഓഫിസിലെത്താൻ ജനങ്ങൾ ചുറ്റിക്കറങ്ങേണ്ട സ്ഥിതിയാണ്. വില്ലേജ് ഓഫിസും പഞ്ചായത്ത് ഓഫിസും സ്ഥിതിചെയ്യുന്നത് ശാസ്താംകോട്ട– കരുനാഗപ്പള്ളി പ്രധാന പാതയിലെ പള്ളിമുക്കിലാണ്.

കോവൂരിൽ നിന്ന് ഒരാൾ ഓഫിസിൽ എത്തണമെങ്കിൽ രണ്ടു ബസുകൾ മാറിക്കയറി 10 കിലോമീറ്ററോളം സഞ്ചരിക്കണം. ഇടവനശേരി, പള്ളിശേരിക്കൽ, സോമവിലാസം മേഖലയിലും യാത്രാക്ലേശം രൂക്ഷമാണ്. വിവിധ സേവനങ്ങൾക്കായി നൂറുകണക്കിനു ജനങ്ങളാണ് ദിവസവും ഓഫിസിൽ എത്തുന്നത്.പഞ്ചായത്ത് കമ്മിറ്റി പലതവണ പ്രമേയം പാസാക്കി നൽകുകയും റവന്യു മന്ത്രിക്ക് കലക്ടർ റിപ്പോർട്ട് നൽകുകയും ചെയ്തിട്ടും വില്ലേജ് വിഭജനം യാഥാർഥ്യമായില്ല. പഞ്ചായത്തിൽ ആകെയുള്ള ദേശസാൽകൃത ബാങ്ക് പ്രവർത്തിക്കുന്നത് പുത്തൻചന്തയിലെ സ്വകാര്യ കെട്ടിടത്തിന്റെ മുകൾനിലയിലാണ്. വയോധികരും ഭിന്നശേഷിക്കാരുമായ പെൻഷൻകാർ ബാങ്കിൽ എത്തുന്നത് ശ്രമകരമാണ്. നെൽകർഷകർക്കുള്ള സഹായം ഉൾപ്പെടെ നൽകുന്നത് ബാങ്കുകൾ വഴിയാണെന്നിരിക്കെ ആവശ്യത്തിനു ബാങ്ക് ശാഖകൾ ഇല്ലാത്തത് തിരിച്ചടിയാണ്. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT