പൊഴിക്കര താന്നി കടപ്പുറം: വാഹനങ്ങൾ മണലിൽ പുതയുന്നു
പരവൂർ ∙ പൊഴിക്കര താന്നി കടപ്പുറത്തെ മണൽപരപ്പിലേക്ക് ഇറക്കുന്ന വാഹനങ്ങൾ മണലിൽ പുതയുന്നതു പതിവാകുന്നു. രാത്രി കാലങ്ങളിൽ മണലിലേക്ക് ഇറക്കുന്ന വാഹനങ്ങളാണ് പ്രധാനമായും മണലിൽ കുടുങ്ങുന്നത്. പിന്നീട് മണ്ണുമാന്തി യന്ത്രമോ മറ്റ് വലിയ വാഹനങ്ങളോ എത്തിച്ചാണ് വാഹനത്തെ കെട്ടിവലിച്ചു റോഡിലെത്തിക്കുന്നത്.

പരവൂർ ∙ പൊഴിക്കര താന്നി കടപ്പുറത്തെ മണൽപരപ്പിലേക്ക് ഇറക്കുന്ന വാഹനങ്ങൾ മണലിൽ പുതയുന്നതു പതിവാകുന്നു. രാത്രി കാലങ്ങളിൽ മണലിലേക്ക് ഇറക്കുന്ന വാഹനങ്ങളാണ് പ്രധാനമായും മണലിൽ കുടുങ്ങുന്നത്. പിന്നീട് മണ്ണുമാന്തി യന്ത്രമോ മറ്റ് വലിയ വാഹനങ്ങളോ എത്തിച്ചാണ് വാഹനത്തെ കെട്ടിവലിച്ചു റോഡിലെത്തിക്കുന്നത്. കടൽത്തീരത്തേക്ക് വാഹനങ്ങൾ ഇറക്കരുതെന്ന മുന്നറിയിപ്പ് ഉണ്ടെങ്കിൽ സഞ്ചാരികൾ ഇരുചക്ര വാഹനങ്ങളടക്കം മണലിലേക്ക് ഇറക്കുകയാണ്. പരവൂർ കായലും കടലും ചേരുന്ന പൊഴിമുഖമായതിനാൽ പ്രദേശത്ത് വലിയ തോതിൽ മണൽ അടിഞ്ഞിരിക്കുന്നതാണ് വാഹനങ്ങൾ പുതയുവാൻ പ്രധാന കാരണം.
കായലിൽ ജലനിരപ്പ് ഉയരുമ്പോൾ കടലിലേക്ക് വെള്ളം ഒഴുക്കി വിടുന്ന പ്രദേശമായതിനാൽ കടൽത്തീരത്ത് സംരക്ഷണ ഭിത്തികൾ സ്ഥാപിച്ചിട്ടില്ല. അതിനാൽ പൊഴിമുഖത്തേക്കാണ് വാഹനങ്ങൾ കൂടുതലും ഇറക്കുന്നത്. പരവൂർ-ഇരവിപുരം പൊലീസ് സ്റ്റേഷനുകളുടെ അതിർത്തി പ്രദേശമായതിനാൽ പൊലീസിന്റെ നിരീക്ഷണവും പ്രദേശത്തു ഉണ്ടാകാറില്ല. അവധി ദിവസങ്ങളിൽ താന്നി, ലക്ഷ്മിപുരം ബീച്ചുകളിൽ നൂറിലേറെ സഞ്ചാരികളെത്തുന്നത്. ആഡംബര ബൈക്കുകളിൽ എത്തി കടൽത്തീരത്തെ മണൽപരപ്പുകളിൽ ഇറങ്ങുന്ന സംഘങ്ങൾ സഞ്ചാരികൾക്കും ഭീഷണി സൃഷ്ടിക്കുന്നുണ്ട്.