മാവേലിക്കരയിൽ ചിറ്റയം ഗോപകുമാർ ഉൾപ്പെടെ 3 പേരുടെ പാനൽ
കൊല്ലം ∙ മാവേലിക്കര ലോക്സഭാ മണ്ഡലത്തിലേക്ക് സിപിഐ സ്ഥാനാർഥി പാനലിൽ ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉൾപ്പെടെ 3 പേർ. ഗോപകുമാറിനു പുറമേ ജില്ലാ പഞ്ചായത്തംഗവും പാർട്ടി മണ്ഡലം കമ്മിറ്റിയംഗവും എഐവൈഎഫ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമായ പ്രിജി ശശിധരൻ, സംസ്ഥാന കൗൺസിൽ അംഗം ആർ.എസ് അനിൽ എന്നിവരുടെ പേരുകളാണ്

കൊല്ലം ∙ മാവേലിക്കര ലോക്സഭാ മണ്ഡലത്തിലേക്ക് സിപിഐ സ്ഥാനാർഥി പാനലിൽ ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉൾപ്പെടെ 3 പേർ. ഗോപകുമാറിനു പുറമേ ജില്ലാ പഞ്ചായത്തംഗവും പാർട്ടി മണ്ഡലം കമ്മിറ്റിയംഗവും എഐവൈഎഫ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമായ പ്രിജി ശശിധരൻ, സംസ്ഥാന കൗൺസിൽ അംഗം ആർ.എസ് അനിൽ എന്നിവരുടെ പേരുകളാണ് ഇന്നലെ ചേർന്ന ജില്ലാ എക്സിക്യൂട്ടീവ്– ജില്ലാ കൗൺസിൽ യോഗങ്ങൾ നിർദേശിച്ചത്. 2014 ൽ അനിൽ ആയിരുന്നു പാർട്ടി സ്ഥാനാർഥി.
കോട്ടയം ജില്ലാ കമ്മിറ്റി നിർദേശിച്ച, കൊല്ലം ജില്ലാ കൗൺസിൽ അംഗം മുൻ എംപി ചെങ്ങറ സുരേന്ദ്രന്റെ പേര് ചിലർ ഉന്നയിച്ചെങ്കിലും പാനലിൽ ഉൾപ്പെട്ടില്ല. ജില്ലാ കൗൺസിൽ അംഗമായ കർഷകത്തൊഴിലാളി യൂണിയൻ നേതാവ് ദിനേശ് ബാബു, എഐവൈഎഫ് നേതാവ് അഡ്വ. അരുൺകുമാർ എന്നിവരുടെ പേരുകളും ഇതോടൊപ്പം ഉയർന്നു. മന്ത്രി പി. പ്രസാദിന്റെ പഴ്സനൽ സ്റ്റാഫംഗം സി.എ അരുൺകുമാറിന്റെ പേര് പരിഗണനയ്ക്കു വന്നില്ല. പാർട്ടിയുടെ ഒരു ഘടകത്തിലും ചർച്ച ചെയ്യാത്ത പേര് സമൂഹ മാധ്യമങ്ങളിലടക്കം പ്രചരിച്ചത് വിമർശനത്തിനിടയാക്കുകയും ചെയ്തു.