പത്തനാപുരം∙ പതിറ്റാണ്ടുകളുടെ സ്വപ്നം യാഥാർഥ്യത്തിലേക്ക്; താലൂക്ക് ആശുപത്രിക്ക് പുതിയ കെട്ടിടത്തിനു തറക്കല്ലിട്ടു. ഇന്നലെ ഉച്ചയ്ക്ക് 2ന് ആരോഗ്യ മന്ത്രി വീണാ ജോർജാണ് തറക്കല്ലിട്ടത്. ആശുപത്രിയെ പേപ്പർ രഹിത ആശുപത്രിയാക്കിയാകും കെട്ടിടം ഉദ്ഘാടനം ചെയ്യുകയെന്നു മന്ത്രി പറഞ്ഞു. 18 മാസത്തിനകം നിർമാണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനാപുരം∙  പതിറ്റാണ്ടുകളുടെ സ്വപ്നം യാഥാർഥ്യത്തിലേക്ക്; താലൂക്ക് ആശുപത്രിക്ക് പുതിയ കെട്ടിടത്തിനു തറക്കല്ലിട്ടു. ഇന്നലെ ഉച്ചയ്ക്ക് 2ന് ആരോഗ്യ മന്ത്രി വീണാ ജോർജാണ് തറക്കല്ലിട്ടത്. ആശുപത്രിയെ പേപ്പർ രഹിത ആശുപത്രിയാക്കിയാകും കെട്ടിടം ഉദ്ഘാടനം ചെയ്യുകയെന്നു മന്ത്രി പറഞ്ഞു. 18 മാസത്തിനകം നിർമാണം പൂർത്തിയാക്കും. നിർമാണത്തിൽ കാലതാമസം വരുത്തരുതെന്നു കരാറുകാരനു മന്ത്രി നിർദേശവും നൽകി.  പിടവൂ‍ർ പാലത്തിനു സമീപത്തായി മഞ്ചള്ളൂരിലാണ് ആശുപത്രി നിർമിക്കുന്നത്. 95.26 കോടി രൂപ വിനിയോഗിച്ച് നാല് നിലകളിലായി നിർമിക്കുന്ന കെട്ടിടത്തിൽ എല്ലാവിധ അത്യാധുനിക സൗകര്യങ്ങളുമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.നിലവിൽ വൺവേ റോഡിന്റെ സമീപത്തായി പ്രവർത്തിക്കുന്ന താലൂക്ക് ആശുപത്രിയിൽ വേണ്ടത്ര സൗകര്യങ്ങളില്ല.

കൂടുതൽ വസ്തു ഇവിടെ ഏറ്റെടുക്കാനുള്ള ശ്രമം നടത്തിയെങ്കിലും നടന്നില്ല. ഇതേത്തുടർന്നാണു മറ്റൊരിടത്തേക്ക് മാറി കെട്ടിടം പണിയാൻ തീരുമാനിച്ചത്. സ്ഥലം എംഎൽഎയായ മന്ത്രി ഗണേഷ്കുമാറും, രാഷ്ട്രീയ പാർട്ടികളും തമ്മിലുള്ള തർക്കത്തിൽ സ്ഥലം കണ്ടെത്തുന്നത് അ‍ഞ്ചു വർഷത്തോളം വൈകി. ഒടുവിൽ അന്ന് പത്തനാപുരം പഞ്ചായത്ത് പ്രസിഡന്റായിരുന്ന എച്ച്.നജീബ് മുഹമ്മദിന്റെ നേതൃത്വത്തിൽ നടത്തിയ ചർച്ചകൾക്കൊടുവിൽ മഞ്ചള്ളൂരിൽ കല്ലടയാറിനോട് ചേർന്ന സ്ഥലം വാങ്ങാൻ തീരുമാനിക്കുകയായിരുന്നു. ഇതിനു വേണ്ടി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ താലൂക്കിലെ ആറു പഞ്ചായത്തുകളും സംയുക്തമായി പണം കണ്ടെത്തി.

ADVERTISEMENT

ബ്ലോക്ക് പ‍ഞ്ചായത്ത് 50 ലക്ഷം രൂപ, പത്തനാപുരം പഞ്ചായത്ത് 1.26 കോടി രൂപ, പട്ടാഴി, വിളക്കുടി, പട്ടാഴി വടക്കേക്കര, പിറവന്തൂർ, തലവൂർ പഞ്ചായത്തുകൾ 15 ലക്ഷം രൂപ വീതവുമാണ് സ്വരൂപിച്ചത്. തറക്കല്ലിടീൽ സമ്മേളനം മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. മന്ത്രി കെ.ബി.ഗണേഷ്കുമാർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.ആനന്ദവല്ലി, പഞ്ചായത്ത് പ്രസിഡന്റുമാരായ എസ്.തുളസി,  കെ.അശോകൻ, വി.എസ്. കലാദേവി, എസ്.സോമരാജൻ, വി.പി.രമാദേവി, കെ.ആർ.ശ്രീകല, ആർ.ആരോമലുണ്ണി, സുനിത രാജേഷ്, അനന്തുപിള്ള, നെടുവന്നൂർ സുനിൽ, പൊന്നമ്മ ജയൻ, ഷീജ ഷാനവാസ്, കാര്യറ നസീർ, സോണി, കെ.സുലോചന, കെ.രാജഗോപാൽ, എച്ച്.നജീബ് മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT