കൊല്ലം ∙ ജില്ലയിൽ ചൂട് കൂടി വരുന്ന സാഹചര്യവും പരീക്ഷാക്കാലവും കണക്കിലെടുത്ത് വിദ്യാർഥികൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാകലക്ടർ എൻ ദേവിദാസ് അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൊതു നിർദേശങ്ങൾ:
∙രാവിലെ 11 മുതൽ 3  വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം.
∙വെയിൽ നേരിട്ട് ഏൽക്കാതിരിക്കാൻ കുടയോ ഷാളോ, തൊപ്പിയോ കരുതാം.  സൺ സ്‌ക്രീൻ ലോഷൻ ഉപയോഗിക്കണം.
∙അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കണം. കൈ പൂർണമായും മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങൾ  അഭികാമ്യം.
∙ധാരാളം വെള്ളം കുടിക്കുക. ദാഹം ഇല്ലെങ്കിൽകൂടിയും ഇടയ്ക്കിടെ വെള്ളം കുടിക്കണം. കുപ്പിയിൽ വെള്ളം കൂടെ കരുതാവുന്നതാണ്.
∙കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ, കാപ്പി, ചായ തുടങ്ങിയവ   പൂർണമായും ഒഴിവാക്കുക.
∙വിദ്യാർഥികൾ ഉച്ചവെയിലിൽ ഗ്രൗണ്ടിൽ കളിക്കുന്നില്ല എന്ന് സ്‌കൂൾ അധികൃതർ ഉറപ്പുവരുത്തണം.

ADVERTISEMENT

സ്‌കൂളുകൾക്കുള്ള നിർദേശങ്ങൾ:
∙അസംബ്ലികൾ പൂർണമായും ഒഴിവാക്കുക.
∙വാട്ടർ ബെൽ സമ്പ്രദായം നടപ്പാക്കുക
∙എൻസിസി, സ്‌കൗട്ട് ആൻഡ് ഗൈഡ്, എൻഎസ് എസ്   ഔട്ട്‌ഡോർ പ്രവർത്തനങ്ങൾ രാവിലെ 11  മുതൽ മൂന്ന് വരെ ഒഴിവാക്കുക.
∙ക്ലാസ് മുറികളിലെ ഫാനുകളുടെ പ്രവർത്തനക്ഷമത   ഉറപ്പുവരുത്തുക
∙ശുചിമുറി  വൃത്തിയായി സൂക്ഷിക്കണം
∙ടൈയുടെ ഉപയോഗം   ഒഴിവാക്കുക
∙ഒ ആർ എസ് പാക്കറ്റുകൾ, പ്രഥമ ശുശ്രൂഷ സംവിധാനങ്ങൾ തുടങ്ങിയവ സ്‌കൂളിൽ കരുതണം. 
∙വായുസഞ്ചാരമുള്ള  ക്ലാസ് മുറികൾ പരീക്ഷാ ഹാളുകളായി ഉപയോഗിക്കണം, ശുദ്ധജലലഭ്യത ഉറപ്പാക്കണം.