പുനലൂർ ∙ മാത്ര കലങ്ങുംമുക്കിൽ ജനവാസ മേഖലയിൽ കള്ള് ഷാപ്പ് അനുവദിച്ചതിൽ ബിജെപിയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധ സമരം നടത്തി കള്ളുഷാപ്പിൽ കൊടികുത്തി. ജനവാസ മേഖലയിൽ കുറച്ചു നാളുകളായി അടഞ്ഞുകിടക്കുന്ന വീട്ടിൽ കുറച്ചു ദിവസമായി പുറത്തുനിന്നുള്ള ആളുകൾ നിർമാണ പ്രവർത്തനങ്ങൾ നടത്തിവരുന്നുവെന്നും ഇതു പ്രദേശവാസികൾ ചോദിച്ചപ്പോൾ പുതിയ താമസക്കാർ വരികയാണെന്നും അതിനു വേണ്ടിയിട്ടുള്ള പുനരുദ്ധാരണ പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നുമാണ് അറിഞ്ഞതെന്നും ഭാരവാഹികൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുനലൂർ ∙ മാത്ര കലങ്ങുംമുക്കിൽ ജനവാസ മേഖലയിൽ കള്ള് ഷാപ്പ് അനുവദിച്ചതിൽ ബിജെപിയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധ സമരം നടത്തി കള്ളുഷാപ്പിൽ കൊടികുത്തി. ജനവാസ മേഖലയിൽ കുറച്ചു നാളുകളായി അടഞ്ഞുകിടക്കുന്ന വീട്ടിൽ കുറച്ചു ദിവസമായി പുറത്തുനിന്നുള്ള ആളുകൾ നിർമാണ പ്രവർത്തനങ്ങൾ നടത്തിവരുന്നുവെന്നും ഇതു പ്രദേശവാസികൾ ചോദിച്ചപ്പോൾ പുതിയ താമസക്കാർ വരികയാണെന്നും അതിനു വേണ്ടിയിട്ടുള്ള പുനരുദ്ധാരണ പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നുമാണ് അറിഞ്ഞതെന്നും ഭാരവാഹികൾ പറഞ്ഞു.

വീടിന്റെ ഉൾവശത്തെ ഒരു മുറിയിൽ ശുചിമുറി നിർമാണത്തിന്റെ ക്ലോസെറ്റുകൾ ക്രമീകരിക്കുകയും ചെയ്തു. അവസാന നിമിഷമാണ്  ഈ വീട് കള്ള് ഷാപ്പിനു വേണ്ടി കരാറുകാർ വാടകയ്ക്ക് എടുത്തുവെന്ന് പ്രദേശവാസികൾ അറിഞ്ഞത്. പ്രദേശവാസികൾ സംഘടിച്ചതോടെ നിർമാണ പ്രവർത്തനം നടത്തിയവർ പിന്മാറി. തുടർന്ന് ബിജെപി നേതാക്കൾ നിർമാണ കരാറുകാരനെയും  ഇവിടെ പണികൾക്ക് മേൽനോട്ടം വഹിക്കുന്ന ആൾക്കാരെയും ബന്ധപ്പെട്ടപ്പോൾ സർക്കാരിൽ നിന്നും എല്ലാ പേപ്പറുകളും ശരിയായെന്നും നിങ്ങൾക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ  പോയി കോടതിയിൽ പോയി പറഞ്ഞാൽ മതിയെന്നും ആയിരുന്നു അവരുടെ മറുപടിയെന്നും പറഞ്ഞു.

ADVERTISEMENT

തുടർന്നാണ് പ്രദേശവാസികളെ ഉൾപ്പെടുത്തി ബിജെപി കരവാളൂർ പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ പ്രക്ഷോഭം സംഘടിപ്പിച്ചത്. തുടർന്ന് ജനവാസ മേഖലയിൽ കള്ള് ഷാപ്പ് അനുവദിക്കുന്ന നടപടികളുമായി ഇനിയും സർക്കാർ മുന്നോട്ടു പോയാൽ വരും ദിവസങ്ങളിൽ ശക്തമായ പ്രതിഷേധം തുടരുമെന്നും സമരം ഉദ്ഘാടനം ചെയ്ത ബിജെപി പുനലൂർ മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് പരവട്ടം പറഞ്ഞു. പഞ്ചായത്ത് സമിതി പ്രസിഡന്റ് ഡി.ശങ്കരമണി, യുവമോർച്ച പുനലൂർ മണ്ഡലം പ്രസിഡന്റ് സുബീഷ് സുരേന്ദ്രൻ, പഞ്ചായത്ത് സമിതി ജനറൽ സെക്രട്ടറി ഓമനക്കുട്ടൻ, മണ്ഡലം വൈസ് പ്രസിഡന്റ് ബി.ജി.ശേഖർ മണ്ഡലം സെക്രട്ടറി ഗോപകുമാർ,  സന്തോഷ് ദേവൻ, പ്രദേശവാസികളായ അജി, സുഗന്ധി, സുന്ദരേശൻ, അജിത, രേഖ,  ജയാ രതീഷ് തുടങ്ങിയവർ നേതൃത്വം നൽകി.