കടയ്ക്കൽ∙ കാട്ടുപന്നി തകർത്തത് ഒരു കുടുംബത്തിന്റെ പ്രതീക്ഷകളെയാണ്. കടയ്ക്കൽ മുക്കുന്നം റോഡ് വിള വീട്ടിൽ മനോജിന്റെ മരണം കുടുംബത്തിനും നാടിനും ഏൽപിച്ചത് കനത്ത ആഘാതം. കഴിഞ്ഞ ശനി രാത്രി 8നാണ് മുക്കുന്നത്തിന് സമീപത്തു കല്ലുത്തേരിയിൽ മനോജിന്റെ ബൈക്കിന് നേരെ പന്നിയുടെ ആക്രമണം ഉണ്ടായത്. തിരുവനന്തപുരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കടയ്ക്കൽ∙ കാട്ടുപന്നി തകർത്തത് ഒരു കുടുംബത്തിന്റെ പ്രതീക്ഷകളെയാണ്. കടയ്ക്കൽ മുക്കുന്നം റോഡ് വിള വീട്ടിൽ മനോജിന്റെ മരണം കുടുംബത്തിനും നാടിനും ഏൽപിച്ചത് കനത്ത ആഘാതം. കഴിഞ്ഞ ശനി രാത്രി 8നാണ് മുക്കുന്നത്തിന് സമീപത്തു കല്ലുത്തേരിയിൽ മനോജിന്റെ ബൈക്കിന് നേരെ പന്നിയുടെ ആക്രമണം ഉണ്ടായത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന മനോജിന്റെ ജീവൻ രക്ഷിക്കാൻ വേണ്ടി കുടുംബത്തോടൊപ്പം നാട്ടുകാരും പ്രാർഥിച്ചു. എല്ലാ പ്രാർഥനയും വിഫലമാക്കി ഇന്നലെ പുലർച്ചെ മനോജ് യാത്രയായി. പൊതു പ്രവർത്തന രംഗത്തും സജീവമായിരുന്നു മനോജ്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം വിലാപയാത്രയായി വീട്ടിൽ കൊണ്ടു വന്ന മൃതദേഹത്തിൽ നാട്ടുകാരും രാഷ്ട്രീയ സാമൂഹിക പ്രവർത്തകരും ആദരാഞ്ജലി അർപ്പിച്ചു.

മുക്കുന്നത്ത് സ്വന്തമായുള്ള അഞ്ചു സെന്റ് സ്ഥലത്ത് ബാങ്കിൽ നിന്നു വായ്പ എടുത്ത് നിർമിച്ച വീട്ടിലാണ് മനോജും ഭാര്യയും രണ്ടു മക്കളും കഴിഞ്ഞിരുന്നത്. മങ്കാട് യുപിഎസിലും കുമ്മിൾ ഗവ. ഹയർ സെക്കൻഡറി സ്കൂളിലും ആണ് വിദ്യാർഥികളുടെ പഠനം. തടിപ്പണി ചെയ്ത് കിട്ടുന്ന വരുമാനം ആയിരുന്നു ഏക ആശ്രയം. വിദേശത്തായിരുന്നു മനോജ്. അടുത്തിടെയാണ് നാട്ടിൽ എത്തിയത്. കോവിഡ് കാലത്ത് രോഗികളെ സഹായിക്കുന്നതിനും മറ്റും പ്രവർത്തിച്ചിരുന്നു. കുമ്മിൾ പഞ്ചായത്തിൽ മുക്കുന്നം, കല്ലുതേരി, ഈയ്യക്കോട്, കുമ്പളം പ്രദേശത്ത് കാട്ടുപന്നി ആക്രമണത്തിൽ നേരത്തെയും ഒട്ടേറെ ബൈക്ക് യാത്രക്കാർക്ക് പരുക്കേറ്റിട്ടുണ്ട്.

ADVERTISEMENT

വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധം
കടയ്ക്കൽ∙ ദിവസവും പന്നികളുടെ ആക്രമണം വർധിക്കുകയും ജീവഹാനി വരെ സംഭവിച്ചിട്ടും അക്രമകാരികളായ പന്നികളെ ഇല്ലാതാക്കുന്നതിന് നടപടി സ്വീകരിക്കാത്തതിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കനത്ത പ്രതിഷേധം . സ്ഥലത്ത് എത്തിയ വനം അഞ്ചൽ റേഞ്ച് ഓഫിസർ അജി കുമാറിനും സംഘത്തിനും നേരെ നാട്ടുകാർ പ്രതിഷേധം ഉയർത്തി. മനോജിന്റെ കുടുംബത്തെ സഹായിക്കാൻ വേണ്ടത് ചെയ്യുമെന്നു റേഞ്ച് ഓഫിസർ അജികുമാർ അറിയിച്ചു. ബന്ധുക്കളെയും രാഷ്ട്രീയ നേതാക്കളെയും റേഞ്ച് ഓഫിസർ കണ്ട് ചർച്ച നടത്തി. അക്രമകാരികളായ പന്നികളെ കൊല്ലുന്നതിന് പഞ്ചായത്തുകൾക്ക് അധികാരം നൽകിയിട്ടുണ്ടെന്നും റേഞ്ച് ഓഫിസർ അറിയിച്ചു.

മതിയായ നഷ്ട പരിഹാരം നൽകണം
കടയ്ക്കൽ∙ കാട്ടുപന്നിയുടെ ആക്രമണത്തിൽ മരിച്ച മുക്കുന്നം മനോജിന്റെ മരണത്തെ തുടർന്നു കുടുംബത്തിന് നഷ്ട പരിഹാരം നൽകാൻ സർക്കാർ തയാറാകണമെന്നു കെപിസിസി ജനറൽ സെക്രട്ടറി എം.എം.നസീർ, യു‍ഡിഎഫ് ചടയമംഗലം നിയോജക മണ്ഡലം ചെയർമാൻ ചിതറ എസ്.മുരളീധരൻ നായർ, കുമ്മിൾ പഞ്ചായത്ത് അംഗങ്ങളായ ഇർഷാദ്, കുമ്മിൾ ഷെമീർ, മണ്ഡലം പ്രസിഡന്റ് ഷാജു കുമാർ എന്നിവർ ആവശ്യപ്പെട്ടു. മനോജിന്റെ വീട് ഇവർ സന്ദർശിച്ചു. കുടുംബത്തിലെ അംഗത്തിനു സർക്കാർ ജോലി നൽകുന്നതിനും നടപടി വേണമെന്നു അവർ ആവശ്യപ്പെട്ടു. വൈകിട്ട് വനം വകുപ്പിനും സർക്കാരിനും എതിരെ മുക്കുന്നത്ത് പ്രതിഷേധ യോഗം നടന്നു.

ADVERTISEMENT

അനുശോചിച്ചു
കടയ്ക്കൽ∙ മനോജിന്റെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നൽകണമെന്നും ഭാര്യയ്ക്ക് ജോലി നൽകണമെന്നും, ഭീതിയിൽ കഴിയുന്ന നാട്ടുകാർക്ക് സ്വൈരജീവിതം   ഉറപ്പാക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും യുഡിഎഫ് കുമ്മിൾ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു . അനുശോചന യോഗത്തിൽ കോൺഗ്രസ് കുമ്മിൾ മണ്ഡലം പ്രസിഡന്റ് ഷാജു കുമാർ അധ്യക്ഷത വഹിച്ചു. വാർഡ് അംഗം എ.എം.ഇർഷാദ് ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ലീഗ് ചടയമംഗലം നിയോജകമണ്ഡലം പ്രസിഡന്റ് എം.തമീമുദ്ദീൻ, ആർവൈഎഫ് ജില്ലാ കമ്മിറ്റിയംഗം ഷാജഹാൻ കിഴുനില, പഞ്ചായത്തംഗം കുമ്മിൾ ഷമീർ, യൂത്ത് കോൺഗ്രസ് കുമ്മിൾ മണ്ഡലം പ്രസിഡന്റ് സുരേഷ്, ഷാനവാസ് മുക്കുന്നം എന്നിവർ പ്രസംഗിച്ചു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT