ചവറ ∙ മുഖം മറച്ചെത്തിയ അക്രമി സംഘം വീട്ടിൽക്കയറി അതിക്രമം നടത്തിയ സംഭവത്തിൽ 2 പേർ അറസ്റ്റിൽ. ഒട്ടേറെ കേസുകളിൽ പ്രതികളായ ചവറ വട്ടത്തറ രശ്മി വില്ലയിൽ അപ്പുണ്ണി എന്നു വിളിക്കുന്ന രഞ്ജിത്ത് കുമാർ (40), ചവറ മടപ്പള്ളി ദേവഗിരി വീട്ടിൽ ദീപു (38) എന്നിവരെയാണ് ചവറ പൊലീസ് പിടികൂടിയത്. 16നു പുലർച്ചെ ചവറ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചവറ ∙ മുഖം മറച്ചെത്തിയ അക്രമി സംഘം വീട്ടിൽക്കയറി അതിക്രമം നടത്തിയ സംഭവത്തിൽ 2 പേർ അറസ്റ്റിൽ. ഒട്ടേറെ കേസുകളിൽ പ്രതികളായ ചവറ വട്ടത്തറ രശ്മി വില്ലയിൽ അപ്പുണ്ണി എന്നു വിളിക്കുന്ന രഞ്ജിത്ത് കുമാർ (40), ചവറ മടപ്പള്ളി ദേവഗിരി വീട്ടിൽ ദീപു (38) എന്നിവരെയാണ് ചവറ പൊലീസ് പിടികൂടിയത്.16നു പുലർച്ചെ ചവറ എംഎസ്എൻ കോളജ് ജീവനക്കാരൻ ചവറ മടപ്പള്ളി പൂമുഖത്ത് ഹൗസിൽ അനിൽ ചിദംബരന്റെ വീട്ടിൽ അതിക്രമിച്ചു കടന്നു കാറിന്റെ ചില്ലുകൾ തകർക്കുകയും ബോഡിയിൽ കേടുപാടുകൾ വരുത്തുകയും ചെയ്തു. 

വീടിന്റെ വാതിലും തകർത്തിരുന്നു. ചവറ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. ഇന്നലെയാണ് ഇരുവരെയും പിടികൂടിയത്. രഞ്ജിത്തിന്റെ ഭാര്യ ഓടിച്ചിരുന്ന സ്കൂട്ടറും അനിൽ ഓടിച്ചിരുന്ന കാറും തമ്മിൽ തട്ടിയതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് അക്രമത്തിനു കാരണമെന്നും അറസ്റ്റിലായ രഞ്ജിത്തിന്റ പേരിൽ 13, ദീപുവിന്റെ പേരിൽ 14 കേസുകൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.വി.എസ്.അജീഷ്, എസ്ഐമാരായ ശ്രീഗോവിന്ദ്, രഞ്ജിത്ത്, ജയകുമാർ, എസ്‌സിപിഒ അനിൽ എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്. റിമാൻഡ് ചെയ്തു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT