പെരുമൺ– പേഴുംതുരുത്ത് പാലം നിർമാണം പുരോഗമിക്കുന്നു
കൊല്ലം ∙ അഷ്ടമുടിക്കായലിന് മുകളിൽ കൂട്ടിമുട്ടാതെ നിന്ന പെരുമൺ– പേഴുംതുരുത്ത് പാലത്തിന്റെയും അനുബന്ധ റോഡിന്റെയും നിർമാണം പുരോഗമിക്കുന്നു. ഇരുഭാഗത്തു നിന്നു നിർമാണം നടത്തിയ പാലത്തിന്റെ മധ്യ ഭാഗത്തിന്റെ രൂപരേഖ സംബന്ധിച്ച തർക്കത്തെ തുടർന്നു ഒരു വർഷമായി നിർമാണം മുടങ്ങിയിരുന്നു.വി.എസ്. അച്യുതാനന്ദൻ മുഖ്യ

കൊല്ലം ∙ അഷ്ടമുടിക്കായലിന് മുകളിൽ കൂട്ടിമുട്ടാതെ നിന്ന പെരുമൺ– പേഴുംതുരുത്ത് പാലത്തിന്റെയും അനുബന്ധ റോഡിന്റെയും നിർമാണം പുരോഗമിക്കുന്നു. ഇരുഭാഗത്തു നിന്നു നിർമാണം നടത്തിയ പാലത്തിന്റെ മധ്യ ഭാഗത്തിന്റെ രൂപരേഖ സംബന്ധിച്ച തർക്കത്തെ തുടർന്നു ഒരു വർഷമായി നിർമാണം മുടങ്ങിയിരുന്നു.വി.എസ്. അച്യുതാനന്ദൻ മുഖ്യ മന്ത്രി ആയിരുന്നപ്പോൾ തറക്കല്ല് ഇട്ട പാലത്തിന്റെ നിർമാണം വർഷങ്ങളോളം തുടങ്ങായിരുന്നില്ല. 2020 നവംബറിൽ ആണ് പാലത്തിന്റെ പണി തുടങ്ങിയത്.
417.05 കോടി രൂപയാണ് അടങ്കൽ തുക. 417 മീറ്റർ നീളവും 7.5 മീറ്റർ വീതിയും ഇരുവശത്തും 1.5 മീറ്റർ വീതം വീതിയിൽ നടപ്പാതയുമാണ് നിർമിക്കുന്നത്. ഇരുഭാഗത്തും 500 മീറ്റർ അനുബന്ധ റോഡ് നിർമാണവും നടത്തും. പൊതുമരാമത്ത് ബ്രിജസ് വിഭാഗമാണ് രൂപരേഖ തയാറാക്കിയത്.തറക്കല്ല് ഇട്ടത് പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ നിർമാണത്തിന് ആയിരുന്നെങ്കിലും പിന്നീട് കേരള റോഡ് ഫണ്ട് ബോർഡിന് നിർമാണച്ചുമതല കൈമാറി. ഇരുവശത്തു നിന്നു നിർമാണം നടത്തിയ പാലത്തിന്റെ മധ്യഭാഗത്ത് 160 മീറ്റർ അവശേഷിക്കെയാണ് രൂപരേഖ സംബന്ധിച്ചു തർക്കം ഉയരുന്നത്.
കായലിന്റെ ആഴവും ശക്തമായ ഒഴുക്കും കാറ്റും ഉള്ളതിനാൽ തൂണു നാട്ടി നിർമിക്കുന്നത് ബുദ്ധിമുട്ട് ആയതിനാൽ സെഗ്‌മെന്റ് നിർമാണ വിദ്യ വേണമെന്ന നിർദേശം ഉയർന്നു. ഇതു തർക്കത്തിനും നിർമാണം മുടങ്ങുന്നതിനും കാരണമായി. 60 ലക്ഷം രൂപയ്ക്ക് എൽ ആൻഡ് ടിയെ കൺസൽറ്റൻസി കരാർ ഏൽപിച്ചാണ് ഇതിനു പരിഹാരം കണ്ടത്.തുടർന്നാണ് നിർമാണം പുനരാരംഭിച്ചത്.അഷ്ടമുടുക്കായലിനു മുകളിൽ ‘എങ്ങും തൊടാതെ നിന്ന’ 2 പാലങ്ങളിൽ ഒന്നായിരുന്നു ഇത്. മറ്റൊന്ന് കെഎസ്ആർടിസി ജംക്‌ഷൻ മുതൽ ഓലയിൽ കടവ് വരെയുള്ള ലിങ്ക് റോഡിന്റെ മൂന്നാം ഘട്ടമാണ്.