ദേശീയപാത നവീകരണം: കാത്തിരിപ്പുകേന്ദ്രങ്ങൾ പൊളിച്ചു; തണലില്ലാതെ വലഞ്ഞ് യാത്രക്കാർ
കൊല്ലം ∙ ഉരുകുന്ന വെയിൽ, കടുത്ത ചൂട്, രാവിലെ 11 മുതൽ ഉച്ചയ്ക്ക് 3 വരെയെങ്കിലും നേരിട്ടു വെയിൽ കൊള്ളുന്നത് ഒഴിവാക്കണമെന്നു സർക്കാർ നിർദേശം... എന്നാൽ ദേശീയപാത നവീകരണം നടക്കുന്ന പ്രദേശങ്ങളിൽ ബസ് കാത്തുനിൽക്കുന്ന യാത്രക്കാർക്ക് ഇതൊന്നും ബാധകമല്ലെന്നാണ് അധികൃതരുടെ മട്ട്. ദേശീയപാതയുടെ ഇരുഭാഗത്തുമുള്ള ബസ്

കൊല്ലം ∙ ഉരുകുന്ന വെയിൽ, കടുത്ത ചൂട്, രാവിലെ 11 മുതൽ ഉച്ചയ്ക്ക് 3 വരെയെങ്കിലും നേരിട്ടു വെയിൽ കൊള്ളുന്നത് ഒഴിവാക്കണമെന്നു സർക്കാർ നിർദേശം... എന്നാൽ ദേശീയപാത നവീകരണം നടക്കുന്ന പ്രദേശങ്ങളിൽ ബസ് കാത്തുനിൽക്കുന്ന യാത്രക്കാർക്ക് ഇതൊന്നും ബാധകമല്ലെന്നാണ് അധികൃതരുടെ മട്ട്. ദേശീയപാതയുടെ ഇരുഭാഗത്തുമുള്ള ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ മുഴുവൻ പൊളിച്ചു മാറ്റിയിരിക്കുകയാണ്.
ജില്ലയിൽ ഓച്ചിറ മുതൽ കടമ്പാട്ടുകോണം വരെ നീണ്ടുകിടക്കുന്ന പാതയിലാണു നവീകരണം. ദേശീയപാതയുടെ നിർമാണം തുടങ്ങിയപ്പോൾ തന്നെ ഇരുവശങ്ങളിലെയും നിർമാണങ്ങളെല്ലാം പൊളിച്ചു മാറ്റി. ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും കടകളും അപ്രത്യക്ഷമായി. പ്രദേശത്തെ സ്കൂളുകളിലെ വിദ്യാർഥികൾക്കടക്കം ഈ വെയിലത്തു ബസ് കാത്തിരിക്കേണ്ട നിലയാണ്.
ബസ് നിർത്തുന്നതിനു കൃത്യമായ സ്ഥലവും ഇല്ല. ദേശീയപാത നിർമാണം പൂർത്തിയാവുമ്പോൾ ഒട്ടേറെ ബസ് സ്റ്റോപ്പുകൾ വരും. എന്നാൽ അതുവരെ മഴയും വെയിലും സഹിച്ചു നിൽക്കേണ്ട ഗതികേടിലാണു ജനം. പുതിയ ബസ് കാത്തിരിപ്പു കേന്ദ്രങ്ങളും വിശ്രമ കേന്ദ്രങ്ങളും വരുന്നതു വരെ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ താൽക്കാലികമായി സംവിധാനങ്ങൾ ഒരുക്കണമെന്നാണ് ആവശ്യം.