ഉറങ്ങിക്കിടന്നവരെ ബൈക്കിടിച്ച സംഭവം: യുവാവ് അറസ്റ്റിൽ
കൊല്ലം ∙ വഴിയോരത്ത് ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്കു ബൈക്ക് ഇടിച്ചു കയറി ഒരാൾ മരിക്കുകയും 11 പേർക്കു പരുക്കേൽക്കുകയും ചെയ്ത സംഭവത്തിൽ ബൈക്ക് ഓടിച്ചിരുന്ന യുവാവ് അറസ്റ്റിൽ. പള്ളിത്തോട്ടം സ്വദേശി സെഞ്ചറി നഗറിൽ സിബിനാണ് (24) അറസ്റ്റിലായത്. ഇയാൾ മാത്രമാണു ബൈക്കിലുണ്ടായിരുന്നതെന്നു പൊലീസ് സ്ഥിരീകരിച്ചു.

കൊല്ലം ∙ വഴിയോരത്ത് ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്കു ബൈക്ക് ഇടിച്ചു കയറി ഒരാൾ മരിക്കുകയും 11 പേർക്കു പരുക്കേൽക്കുകയും ചെയ്ത സംഭവത്തിൽ ബൈക്ക് ഓടിച്ചിരുന്ന യുവാവ് അറസ്റ്റിൽ. പള്ളിത്തോട്ടം സ്വദേശി സെഞ്ചറി നഗറിൽ സിബിനാണ് (24) അറസ്റ്റിലായത്. ഇയാൾ മാത്രമാണു ബൈക്കിലുണ്ടായിരുന്നതെന്നു പൊലീസ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം രാത്രി 11നു ജോനകപ്പുറത്താണു സംഭവം. ഹാർബറിന് ഉള്ളിലായി മതിലിനോടു ചേർന്നുറങ്ങിയിരുന്ന തമിഴ്നാട് സേലം സ്വദേശികളാണ് എല്ലാവരും. ഐസ് എടുക്കാനായി ഹാർബറിൽ വന്നതാണെന്നും മുൻപിൽ പെട്ടെന്ന് എന്തോ ചാടിയതായി തോന്നിയെന്നുമാണു സിബിൻ പൊലീസിനോട് പറഞ്ഞത്.
ആദ്യം ബൈക്കിടിച്ചത് അംഗപരിമിതനായ പരശുറാമിനെ (60) ആണ്. ഇദ്ദേഹം സംഭവ സ്ഥലത്തു തന്നെ മരിച്ചു. ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്നു കുടുംബത്തിനു വിട്ടുനൽകും. തലയ്ക്കു ഗുരുതരമായി പരുക്കേൽക്കുകയും ഇടതു കൈ ഒടിയുകയും ചെയ്ത സരസ്വതി (70) തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഇവരുടെ കുടുംബം ആശുപത്രിയിൽ എത്തിയിട്ടുണ്ട്.പരുക്കേറ്റ ചന്ദ്രമതി (48), സുശീല (52), സുന്ദരി (58), അറുമുഖം (54), രാജീവ് (70), തങ്കരാജ് (80), കാവേരി (80), വീരസ്വാമി (60) എന്നിവർ ഇന്നലെ ആശുപത്രി വിട്ടു.
നടുക്കം മാറാതെ
വാടി, ശക്തികുളങ്ങര, കൊല്ലം എന്നീ ഇടങ്ങളിലായി പ്ലാസ്റ്റിക് പെറുക്കുന്നത് ഉൾപ്പെടെയുള്ള ജോലികൾ ചെയ്യുന്നവരാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിന്റെ ഞെട്ടലിലാണ് വാടി ഹാർബറും പരിസരവും.