കൊല്ലത്ത് ത്രികോണമത്സരമില്ല: ജി.കൃഷ്ണകുമാർ
കൊല്ലം∙ മണ്ഡലത്തിൽ ത്രികോണമത്സരം ഇല്ലെന്ന് എൻഡിഎ സ്ഥാനാർഥി ജി.കൃഷ്ണകുമാർ. ബിജെപി നയിക്കുന്ന എൻഡിഎ ഒരുവശത്തും ആർഎസ്പിയും സിപിഎമ്മും ഉൾപ്പെടുന്ന ‘ഇൻഡി’ മുന്നണിയും തമ്മിലാണ് മത്സരം എന്ന് അദ്ദേഹം പറഞ്ഞു. എൽഡിഎഫ് സ്ഥാനാർഥി മുകേഷിനോട് ആരു പ്രധാനമന്ത്രിയാകണം എന്നു ചോദിച്ചാൽ രാഹുൽ ഗാന്ധി എന്നായിരിക്കും പറയുക. യുഡിഎഫ് സ്ഥാനാർഥി എൻ.കെ.പ്രേമചന്ദ്രന്റെ ഉത്തരവും ഇതായിരിക്കും.

60 വർഷമായി ഇരുമുന്നണികളും ചേർന്നു കേരളത്തെ പറ്റിക്കുകയാണ്. ഒരു വികസനവും ഇവർ നടപ്പാക്കിയില്ല. നരേന്ദ്രമോദി കൊണ്ടുവരുന്ന വികസനത്തിന്റെ ക്രെഡിറ്റ് ഫ്ലെക്സ് ബോർഡ് വച്ച് എംപി തട്ടിയെടുക്കാനാണ് ശ്രമിക്കുന്നത്. റെയിൽവേ വികസനം കേന്ദ്രസർക്കാരിന്റേതാണ്. കന്യാകുമാരി മുതൽ പനവേലിവരെയുള്ള ദേശീയപാത ഭരത്‌മാല പദ്ധതിയിൽ ഉൾപ്പെട്ടതാണ്. കേരളത്തിൽ ഒരു കിലോമീറ്റർ റോഡ് നിർമാണത്തിന് 100 കോടി രൂപയാണ് ചെലവ്. സംസ്ഥാന സർക്കാർ ഒരു രൂപപോലും ഇതിനു നൽകിയിട്ടില്ല.
അസ്തമയത്തിലേക്ക് നീങ്ങുന്ന സിപിഎമ്മിനെക്കുറിച്ചു സംസാരിക്കേണ്ടതു പോലും ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാർ, കെ.സോമൻ, എം.എസ്.ശ്യാംകുമാർ എന്നിവരും പങ്കെടുത്തു. കൊട്ടിയത്തു നിന്നു കൊല്ലം ആനന്ദവല്ലീശ്വരം വരെ റോഡ് ഷോ നടത്തിയാണ് കൃഷ്ണകുമാർ ജില്ലയിൽ എത്തിയത്. ഇരുചക്രവാഹനങ്ങളിൽ ആയിരങ്ങൾ റോഡ് ഷോയിൽ പങ്കെടുത്തു.