കൊല്ലം∙ഒരു വിധം കുഴപ്പില്ലാതെ കിടന്ന റോഡ് കുത്തിപ്പൊളിച്ച് ഇപ്പോൾ നടക്കാൻ പോലും പറ്റാത്ത തരത്തിൽ മെറ്റൽ നിരത്തി നാട്ടുകാരെ കൊണ്ട് പൊടി തീറ്റിക്കുകയാണ് മങ്ങാട് ജിബിഎസ് ജംക്‌ഷൻ മുതൽ അറുനൂറ്റി മംഗലം വരെ പോകുന്ന റോഡ്. 3 മാസം മുൻപാണ് റോഡിന്റെ നിർമാണം ആരംഭിച്ചത്. ജിബിഎസ് ജംക്‌ഷൻ മുതൽ മങ്ങാട് എൽപിഎസിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇരവിപുരം∙ ദേശീയപാത വികസനത്തിന്റെ ഭാഗമായി മുന്നറിയിപ്പില്ലാതെ റോഡ് അടച്ച് സർവീസ് റോഡിനായി കുഴിയെടുത്തത് ഒട്ടേറെ കുടുംബങ്ങളെ ദുരിതത്തിലാക്കി. ബൈപാസ് റോഡിൽ അയത്തിൽ സ്വകാര്യ ഒ‍ാഡിറ്റോറിയത്തിന് എതിർവശത്തുള്ള കുടുംബങ്ങളാണ് ബുദ്ധിമുട്ട് അനുഭവിക്കുന്നത്. നൂറോളം വീട്ടുകാരുടെ ആശ്രയമായ റോഡ് അടച്ചതോടെ പലർക്കും വാഹനങ്ങളിൽ പുറത്തേക്ക് പോകാൻ കഴിയാതായി. 

തിങ്കൾ രാവിലെയാണ് റോഡ് ആരംഭിക്കുന്ന ഭാഗത്ത് കുഴിയെടുത്തിരിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നാട്ടുകാരും അയത്തിൽ ജനകീയ സമിതി പ്രവർത്തകരും പ്രതിഷേധവുമായെത്തി വിഷയം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി. ഇതിന് സമീപത്തുള്ള വ്യാപാര സ്ഥാപനങ്ങളിലേക്ക് പോകാൻ പോലും പറ്റാത്ത സ്ഥിതിയാണുള്ളത്. മണ്ണിട്ട് നികത്തി പ്രദേശവാസികളുടെ ദുരിതത്തിന് പരിഹാരം കാണണമെന്ന ആവശ്യമാണ് ഉയരുന്നത്.

മങ്ങാട് ജിബിഎസ് ജംക്‌ഷൻ അറുനൂറ്റി മംഗലം റോഡ് നിർമാണം പാതി വഴിയിലായ നിലയിൽ
ADVERTISEMENT

റോഡ് ഷോ: റോഡ് കുത്തിപ്പൊളിച്ച് മെറ്റൽ നിരത്തി; പൊടിയിൽ വലഞ്ഞ് നാട്ടുകാർ 
കൊല്ലം∙ഒരു വിധം കുഴപ്പില്ലാതെ കിടന്ന റോഡ് കുത്തിപ്പൊളിച്ച് ഇപ്പോൾ നടക്കാൻ പോലും പറ്റാത്ത തരത്തിൽ മെറ്റൽ നിരത്തി നാട്ടുകാരെ കൊണ്ട് പൊടി തീറ്റിക്കുകയാണ് മങ്ങാട് ജിബിഎസ് ജംക്‌ഷൻ മുതൽ അറുനൂറ്റി മംഗലം വരെ പോകുന്ന റോഡ്. 3 മാസം മുൻപാണ് റോഡിന്റെ നിർമാണം ആരംഭിച്ചത്. ജിബിഎസ് ജംക്‌ഷൻ മുതൽ മങ്ങാട് എൽപിഎസിന് മുന്നിലൂടെ കേളി ക്ലബ്, അറുനൂറ്റി മംഗലത്തേക്ക് പോകുന്ന റോഡിന്റെ പകുതി ഭാഗവും ഇളക്കി മാറ്റിയ ശേഷം മെറ്റൽ നിരത്തിയിരിക്കുകയാണ്. 

മെറ്റലിന് ഒപ്പം പാറപ്പൊടിയും വിതറിയതോടെ പ്രദേശത്തെ വീട്ടുകാർക്ക് പുറത്തേക്ക് ഇറങ്ങാൻ പറ്റാത്ത നിലയായി. വാഹനങ്ങൾ കടന്നു പോകുമ്പോഴും ശക്തമായ കാറ്റിലും ഉയരുന്ന പൊടി ശല്യം രൂക്ഷമായിട്ടുണ്ട്. മെറ്റൽ ഇളകി കിടക്കുന്ന റോഡിലൂടെ കാൽനടയാത്ര പോലും ദുഷ്കരം. ഇരു ചക്ര വാഹന യാത്രക്കാർ സൂക്ഷിച്ചു പോയില്ലെങ്കിൽ മറിഞ്ഞു വീണു പരുക്കേൽക്കും.  വാഹനവുമായി റോഡിലൂടെ യാത്ര ചെയ്യാനും സാധിക്കുന്നില്ല. നിർമാണം എന്ന് പുന:രാരംഭിക്കുമെന്ന ധാരണയുമില്ല.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT