പുനലൂർ ∙ സെന്റ് മേരീസ് കത്തീഡ്രലിൽ പെസഹ വ്യാഴം തിരുക്കർമങ്ങളുടെ ഭാഗമായി പുനലൂർ ബിഷപ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തന്റെ കാർമികത്വത്തിൽ ദിവ്യബലി, ദിവ്യകാരുണ്യ സ്വീകരണം, ആരാധന എന്നിവ നടന്നു. വികാരി ഫാ. ജോൺസൺ ജോസഫ്, സഹവികാരി ഫാ. വിപിൻ മാർട്ടിൻ എന്നിവർ സഹകാർമികരായി. ഇന്നു ദുഃഖവെള്ളി ദിനത്തിൽ രാവിലെ 5.30

പുനലൂർ ∙ സെന്റ് മേരീസ് കത്തീഡ്രലിൽ പെസഹ വ്യാഴം തിരുക്കർമങ്ങളുടെ ഭാഗമായി പുനലൂർ ബിഷപ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തന്റെ കാർമികത്വത്തിൽ ദിവ്യബലി, ദിവ്യകാരുണ്യ സ്വീകരണം, ആരാധന എന്നിവ നടന്നു. വികാരി ഫാ. ജോൺസൺ ജോസഫ്, സഹവികാരി ഫാ. വിപിൻ മാർട്ടിൻ എന്നിവർ സഹകാർമികരായി. ഇന്നു ദുഃഖവെള്ളി ദിനത്തിൽ രാവിലെ 5.30

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുനലൂർ ∙ സെന്റ് മേരീസ് കത്തീഡ്രലിൽ പെസഹ വ്യാഴം തിരുക്കർമങ്ങളുടെ ഭാഗമായി പുനലൂർ ബിഷപ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തന്റെ കാർമികത്വത്തിൽ ദിവ്യബലി, ദിവ്യകാരുണ്യ സ്വീകരണം, ആരാധന എന്നിവ നടന്നു. വികാരി ഫാ. ജോൺസൺ ജോസഫ്, സഹവികാരി ഫാ. വിപിൻ മാർട്ടിൻ എന്നിവർ സഹകാർമികരായി. ഇന്നു ദുഃഖവെള്ളി ദിനത്തിൽ രാവിലെ 5.30

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുനലൂർ ∙ സെന്റ് മേരീസ് കത്തീഡ്രലിൽ പെസഹ വ്യാഴം തിരുക്കർമങ്ങളുടെ ഭാഗമായി പുനലൂർ ബിഷപ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തന്റെ കാർമികത്വത്തിൽ ദിവ്യബലി, ദിവ്യകാരുണ്യ സ്വീകരണം, ആരാധന എന്നിവ നടന്നു. വികാരി ഫാ. ജോൺസൺ ജോസഫ്, സഹവികാരി ഫാ. വിപിൻ മാർട്ടിൻ എന്നിവർ സഹകാർമികരായി. ഇന്നു ദുഃഖവെള്ളി ദിനത്തിൽ രാവിലെ 5.30 പുത്തൻപാന വായന, 7ന് കുരിശിന്റെ വഴി ദേവാലയത്തിൽ നിന്ന് ആരംഭിച്ച് പോസ്റ്റ് ഓഫിസ് ജംക്‌ഷൻ, കൂനംകുഴി, നേതാജി റോഡ്, ഭരണിക്കാവ് വഴി കത്തീഡ്രലിൽ എത്തിച്ചേരും. രാവിലെ 8.30ന് വ്യാകുല പ്രസംഗം, 9.30 മുതൽ 11 കേന്ദ്രങ്ങളിൽ ദിവ്യകാരുണ്യ ആരാധന, വൈകിട്ട് 3ന് പീഡാനുഭവ വായന, കുരിശാരാധന, ദിവ്യകാരുണ്യ സ്വീകരണം, തിരു സ്വരൂപ ചുംബനം, മുൾമുടി നേർച്ച, പുത്തൻ വായന എന്നിവ നടക്കും. നാളെ രാത്രി 11ന് പുത്തൻ തീയും ജ്ഞാന സ്നാന ജലവും ആശീർവാദം, പെസഹ ജാഗരാനുഷ്ഠാനം, ദിവ്യബലി. 31ന് ഈസ്റ്റർ ദിനത്തിൽ രാവിലെ 7.30ന് ദിവ്യബലി എന്നിവ നടക്കും.

പുനലൂർ ∙ ചെമ്മന്തൂർ സെന്റ് ജോൺസ് ഓർത്തഡോക്സ്‌ ദേവാലയത്തിലെ ദുഃഖവെള്ളി ശുശ്രൂഷയുടെ ഭാഗമായി ഇന്നു രാവിലെ 7.30ന്   നമസ്കാരം, 8.30ന് മൂന്നാം മണി നമസ്കാരം, 9.30ന് പ്രദക്ഷിണം, 10ന് ധ്യാന പ്രസംഗം. 11ന് ആറാം മണി നമസ്കാരം, 9ാം മണി നമസ്കാരം, ഉച്ചയ്ക്ക് 12നു സ്ലീബാ ആരാധന, സ്ലീബാ വന്ദനം, കുമ്പിടീൽ, പ്രദക്ഷിണം, സ്ലീബാ ആഘോഷം, കബറടക്ക ശുശ്രൂഷ, 3 കഞ്ഞി നേർച്ച, വൈകിട്ട് 6നു നമസ്കാരം, ജാഗരണ പ്രാർഥന. നാളെ രാവിലെ 8നു നമസ്കാരം, കുർബാന, പൊതുവായ ധൂപപ്രാർഥന, വൈകിട്ട് 5.30ന് ഹൂസോയോ, 6ന് സന്ധ്യാ നമസ്കാരം. 31ന് ഈസ്റ്റർ വെളുപ്പിന് 3ന് രാത്രി നമസ്കാരം ഉയർപ്പിന്റെ പ്രഖ്യാപനം. 4.15നു പ്രഭാത നമസ്കാരം, 5.15ന് ഉയിർപ്പിന്റെ ശുശ്രൂഷ, 5.45നു കുർബാന ആശിർവാദം എന്നിവ നടക്കുമെന്ന് വികാരി ഫാ അനിൽ ബേബി, ട്രസ്റ്റി ജി.കുഞ്ഞപ്പൻ, സെക്രട്ടറി ലിനോജ്‌ ചെല്ലച്ചൻ എന്നിവർ അറിയിച്ചു.

ADVERTISEMENT

പുനലൂർ ∙ പാണ്ടിത്തിട്ട ദിവ്യരക്ഷക ദേവാലയത്തിൽ യേശുക്രിസ്തുവിന്റെ ത്യാഗസ്മരണകളെ അനുസ്മരിക്കുന്ന ദുഃഖവെള്ളി ആചരണം ഇന്ന്  രാവിലെ 8നു കുരിശിന്റെ വഴിയോടെ ആരംഭിക്കും. തുടർന്ന് 3ന് ദിവ്യകാരുണ്യ ആരാധന, കുരിശാരാധന കുരിശു വണക്കം, തുടർന്ന് നാളെ വൈകിട്ടു വരെ പെസഹാ ജാഗര തിരുകർമങ്ങൾ നടക്കുമെന്ന് ഇടവക വികാരി ഫാ. ക്രിസ്റ്റി ജോസഫ്, ഇടവക അജപാലന സമിതി സെക്രട്ടറി നെബൂ പൗലോസ്, ട്രഷറർ ജോൺ, കോ–ഓർഡിനേറ്റർ സി.വി.ഷാജി എന്നിവർ അറിയിച്ചു.

കുളത്തൂപ്പുഴ ∙ ചന്ദനക്കാവ് യുണൈറ്റഡ് വിബിഎസ് ഏപ്രിൽ ഒന്നു മുതൽ 10 വരെ ചന്ദനക്കാവ് ശാലേം മാർത്തോമ്മാ പള്ളിയിൽ നടക്കും.  പള്ളിയിലെ പീഠാനുഭവ വാര ആരാധനയ്ക്കു തുടക്കമായി. ഇന്നു രാവിലെ 9നു ദുഃഖവെള്ളിയിൽ ശുശ്രൂഷ, ഞായർ രാവിലെ 5ന് ഈസ്റ്റർ ദിന കുർബാന. വികാരി റവ. സ്റ്റാലിൻ തോമസ് കാർമികത്വം വഹിക്കും.

ADVERTISEMENT

സുവർണ ജൂബിലി ആഘോഷ സമാപനം
കുളത്തൂപ്പുഴ ∙ സെന്റ് തോമസ് മാർത്തോമ്മാ ഇടവകയുടെ സുവർണ ജൂബിലി ആഘോഷ സമാപനവും ഈസ്റ്റർ ദിനാഘോഷവും 31നു വൈകിട്ട് 5ന് മാർത്തോമ്മാ സഭ സീനിയർ വികാരി ജനറൽ റവ. ജോർജ് മാത്യു ഉദ്ഘാടനം ചെയ്യും. വികാരി റവ. ജെറി ജോൺ അധ്യക്ഷത വഹിക്കും. വീടിന്റെ താക്കോൽ ദാനം, ഡയറക്ടറി പ്രകാശനം, ആദരിക്കൽ എന്നിവ ആലപ്പുഴ കലക്ടർ അലക്സ് വർഗീസ് നിർവഹിക്കും. 

ജൂബിലിയുടെ ഭാഗമായി 8 കുടുംബങ്ങൾക്കു ഭവന പുനരുദ്ധാരണത്തിന് അരലക്ഷം രൂപ വീതം നൽകി. 8.50 ലക്ഷം രൂപ ചെലവഴിച്ചു നിർമിച്ചു നൽകിയ ഭവനത്തിന്റെ കൂദാശ ഞായർ വൈകിട്ട് 4നു നടത്തും. ഇടവകയിലെ 127 കുടുംബങ്ങളുടെ വിവരങ്ങൾ ക്രോഡീകരിച്ചത് ആണു ഡയറക്ടറി. സെമിത്തേരി മനോഹരം ആക്കാനും തുക ചെലവഴിച്ചു. പുതിയ 40 ബെഞ്ചുകൾ സ്ഥാപിച്ചു. കർണാടകയിലെ ദാവൻഗരെ മിഷൻ ഫീൽഡിൽ ദേവാലയ നിർമാണത്തിനു സംഭാവനയായി 3.60 ലക്ഷം രൂപ നൽകി. നഴ്സിങ് പഠനത്തിനായി അരലക്ഷം രൂപ വീതം കൈമാറി. ചികിത്സാ സഹായത്തിനു 3.15 ലക്ഷം രൂപയും നൽകി. ഉമ്മച്ചൻ മുതലാളി, അന്നമ്മ ഉമ്മൻ, മുൻ എംഎൽഎ സാം ഉമ്മൻ എന്നിവരുടെ സ്മാരകമായി ഗോൾഡൻ ജൂബിലി ഹാൾ നിർമിച്ചു. ഞായർ വൈകിട്ട് 7ന് ഫാ. ജോസ് കോട്ടയ്ക്കകത്തും സംഘവും നയിക്കുന്ന ഗാനസന്ധ്യ നടക്കും.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT