കാലാവസ്ഥ ഉയർന്ന ചൂട് തുടരുന്നതിനാൽ ഏപ്രിൽ 3 വരെ 9 ജില്ലകളിൽ പ്രത്യേക ജാഗ്രതയ്ക്കുള്ള മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും പത്തനംതിട്ട, കോട്ടയം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 37 വരെയും തിരുവനന്തപുരത്ത് 36 വരെയുമാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാലാവസ്ഥ
ഉയർന്ന ചൂട് തുടരുന്നതിനാൽ ഏപ്രിൽ 3 വരെ 9 ജില്ലകളിൽ പ്രത്യേക ജാഗ്രതയ്ക്കുള്ള മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും പത്തനംതിട്ട, കോട്ടയം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 37 വരെയും തിരുവനന്തപുരത്ത് 36 വരെയുമാണ് പ്രവചിക്കുന്നത്. സാധാരണ താപനിലയെക്കാൾ 2–3 ഡിഗ്രി വരെയാണ് കൂടുന്നത്. 

കൊല്ലം
∙കോട്ടുക്കൽ-തോട്ട മുക്ക്-വയല  റോഡിൽ ഏപ്രിൽ ഒന്ന് മുതൽ  അറ്റകുറ്റപ്പണിക്കായി ഒരു മാസത്തേക്ക് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. കോട്ടുക്കൽ നിന്നും വയലയിലേക്ക് പോകുന്ന വാഹനങ്ങൾ കോട്ടുക്കൽ-ഫിൽഗിരി-തോട്ടംമുക്ക് വഴി വയലയ്ക്കും തിരിച്ചും പോകണമെന്ന് പൊതുമരാമത്ത് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

ADVERTISEMENT

ഗുണനിലവാര  മുദ്ര നാളെ മുതൽ നടപ്പാക്കും
കൊല്ലം ∙ പപ്പട നിർമാതാക്കളുടെ സംഘടനയായ കേരള പപ്പടം മാനുഫാക്ച്ചേഴ്സ് അസോസിയേഷൻ (കെപ്മ) നൽകുന്ന ഗുണനിലവാര മുദ്ര നാളെ മുതൽ നടപ്പാക്കും. പാക്കറ്റിന് മുകളിലാണ് കെപ്മ മുദ്ര പതിക്കുക.അസോസിയേഷന്റെ ജില്ലാ കമ്മിറ്റികൾ കടകളിൽ പരിശോധന നടത്തിയാണ് മുദ്ര പതിക്കാനുള്ള അവകാശം നൽകുക.

ടെന്നിസ് കോച്ചിങ് ക്യാംപ് 
കൊല്ലം ∙ ജില്ലാ ടെന്നിസ് അസോസിയേഷൻ സംഘടിപ്പിക്കുന്ന അവധിക്കാല ടെന്നിസ് കോച്ചിങ് ക്യാംപ് ഏപ്രിൽ 1 മുതൽ കൊല്ലം ലാൽ ബഹദൂർ സ്റ്റേഡിയത്തിനു സമീപത്തെ ടെന്നിസ് കോർട്ടിൽ നടക്കും. 6 വയസ്സിനു മുകളിലുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മുതിർന്നവർക്കും പരിശീലനത്തിൽ പങ്കെടുക്കാം. 9447073874.

ADVERTISEMENT

പുണ്യ തീർഥംവിതരണം ഇന്ന്
കൊല്ലം ∙ അയോധ്യ ശ്രീരാമക്ഷേത്ര പ്രതിഷ്‌ഠാനന്തരം വിഗ്രഹത്തിൽ അഭിഷേകം ചെയ്‌ത പുണ്യ തീർഥം ജില്ലയിൽ ഇന്നു രാവിലെ 10 ന് കൊല്ലം പുതിയകാവ് ക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും. മാതാ അമൃതാനന്ദമയി മഠത്തിലെ ബ്രഹ്മചാരിണി തന്മയാമൃതാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും.വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ചു നടക്കുന്ന ഹിന്ദുസമ്മേളനങ്ങളിലാണ് തീർഥം വിതരണം ചെയ്യുന്നതെന്ന് വിശ്വ ഹിന്ദു പരിഷത്ത് ജില്ലാ സെക്രട്ടറി മനേഷ് തമ്പി, സംഘടനാ സെക്രട്ടറി സുധാകരൻ, ജില്ലാ പ്രസിഡന്റ് കൃഷ്‌ണകുമാർ, സെക്രട്ടറി ഉണ്ണി, ജോ. സെക്രട്ടറി വിജയൻ പിള്ള എന്നിവർ അറിയിച്ചു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT